Friday, 17 June 2011
Tuesday, 14 June 2011
Sunday, 5 June 2011
Thursday, 2 June 2011
സൈലന്റ് വാലി പറയുന്നത്
സൈലന്റ്‌വാലിയില്‍ നില്ക്കുമ്പോള്‍ ശിരസ്സ് അറിയാതെ ഉയര്‍ന്നുപോകുന്നു. ഈ നിത്യഹരിത മഴക്കാടിനുമപ്പുറത്ത് ഒരു സ്വകാര്യ അഹങ്കാരം മലയാളിക്കുണ്ടാവാനിടയില്ല.
നിബിഡവും വന്യവുമായ ഇലച്ചാര്‍ത്തുകള്‍ക്കു കീഴില്‍ സൈലന്റ്‌വാലി ഒരേസമയം നമ്മെ മോഹിപ്പിക്കുകയും വിഭ്രമിപ്പിക്കുകയും ചെയ്യുന്നു. കാല്‍വണ്ണയില്‍നിന്ന് ചോരകുടിക്കുന്ന അട്ടകളെ ഒന്നൊന്നായി എടുത്തുമാറ്റുമ്പോള്‍ കൂടെയുണ്ടായിരുന്ന തമിഴ് പത്രപ്രവര്‍ത്തകന്‍ പറഞ്ഞു: ''സൈലന്റ്‌വാലി റൊമ്പ വയലന്റ്‌വാലിയായിറുക്ക്.'' അഞ്ചുകോടി വര്‍ഷം കൊണ്ട് പരിണമിച്ചുണ്ടായ കാടാണിത്. ആദിമവും അനന്യവുമായ വനഗന്ധം നുകര്‍ന്നുകൊണ്ട് 'ആനവിരട്ടി'യെ ഒഴിഞ്ഞുമാറി ഒറ്റയടിപ്പാതയിലൂടെ നടക്കുമ്പോള്‍ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. സതീഷ്ചന്ദ്രന്‍ പഴയൊരോര്‍മ പങ്കുവെച്ചു. 1980-കളുടെ തുടക്കത്തില്‍ സൈലന്റ്‌വാലിയിലെത്തിയ ഒരു ബ്രിട്ടീഷ് വനിതയെക്കുറിച്ചുള്ള ഓര്‍മ. 70 വയസ്സ് പിന്നിട്ട ഒരു അന്ധ. ബി.ബി.സി.ക്കു വേണ്ടിയുള്ള ഒരു ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടായിരുന്നു അവരുടെ വരവ്. മുക്കാലിയില്‍നിന്ന് നടന്ന് സൈലന്റ്‌വാലിയിലൂടെ നീലഗിരിയിലേക്കുള്ള സഞ്ചാരം. സൈലന്റ്‌വാലിയുടെ ഉള്‍ക്കാടുകളില്‍ നിശ്ശബ്ദത ഇപ്പോഴും തൊട്ടറിയാവുന്ന അനുഭവമാണ്. നിശ്ശബ്ദത ചൂഴ്ന്നു നില്ക്കുന്ന കാട്ടിലൂടെ നടന്നുപോകുന്ന അന്ധയായ സ്ത്രീ.
ബ്യൂണസ്അയേഴ്‌സിലെ ഗ്രന്ഥാലയത്തില്‍ അക്ഷരങ്ങള്‍ക്കു നടുവിലിരിക്കുന്ന ഹോര്‍ഷെ ലൂയിസ് ബോര്‍ഷെ എന്ന അന്ധനായ ലൈബ്രേറിയന്റെ ചിത്രം ഒരു മിന്നല്‍പ്പിണരുപോലെ ഉള്ളിലേക്ക് കയറിവരുന്നു. സൈലന്റ്‌വാലി എന്താണെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഈ അന്ധയായ സ്ത്രീയുടെ യാത്രയാണ്. അത്രമേല്‍ അഗാധവും അപാരവുമായ അനുഭവമാണ് ഈ താഴ്‌വാരം നമുക്കായി കാത്തുസൂക്ഷിക്കുന്നത്.
25 കൊല്ലങ്ങള്‍ക്കു മുമ്പ്
1979-ല്‍ സൈലന്റ്‌വാലിയില്‍നിന്ന് ഡോ. സതീഷ്ചന്ദ്രന്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട സ്നേഹിതയ്‌ക്കെഴുതി: ''ഈ അപൂര്‍വ സസ്യജാലങ്ങള്‍ ഇനിയിവിടെയുണ്ടാകുമോയെന്നറിയില്ല. വലിയ പാറത്തോടിനിരുവശവും മരങ്ങള്‍ വീഴാന്‍ തുടങ്ങിയിരിക്കുന്നു. കാട്ടിമുടിയില്‍നിന്ന് കാട് കത്തുന്ന മണം. താഴ്‌വാരത്തിന്റെ നിശ്ശബ്ദതയ്ക്കു മേല്‍ ബുള്‍ഡോസറുകളുടെ ഇരമ്പല്‍''-രണ്ടര ദശാബ്ദത്തിനു മുമ്പ് ഇതു വെറും വാക്കുകള്‍ മാത്രമായിരുന്നില്ല. '' ദാ... ഇവിടെയാണ് കേരള വൈദ്യുതി ബോര്‍ഡ് സൈലന്റ് വാലിക്ക് ചരമക്കുറിപ്പെഴുതാന്‍ ശ്രമിച്ചത്''-സൈരന്ധ്രിയില്‍ കുന്തിപ്പുഴയുടെ വന്യമായ പ്രവാഹത്തിലേക്ക് വിരല്‍ചൂണ്ടി ഡോ. സതീഷ് പറഞ്ഞു. ''അന്ന് കെ.എസ്.ഇ.ബി.യുടെ ദൗത്യം വിജയിച്ചിരുന്നെങ്കില്‍ ഈ പ്രദേശമാകെ അണക്കെട്ടില്‍ മുങ്ങി മരിക്കുമായിരുന്നു.''
തകര്‍ന്നുപോയ പദ്ധതി
സൈലന്റ്‌വാലി ഒരു പ്രതീകമാണ്. ഐതിഹാസികമായ ഒരു പോരാട്ടത്തിന്റെ പ്രതീകം. സമര്‍പ്പണബുദ്ധിയും നിശ്ചയദാര്‍ഢ്യവുമുള്ള ഒരുപിടി മനുഷ്യരുടെ ഇച്ഛാശക്തിക്കു മുന്നില്‍ ഭരണകൂടത്തിന് അടിയറവ് പറയേണ്ടിവന്ന ചരിത്രഗാഥയാണത്.
1973-ല്‍ പ്ലാനിങ് കമ്മീഷന്‍ അനുമതി നല്കിയതോടെയാണ് സൈലന്റ്‌വാലി അണക്കെട്ട് പദ്ധതിക്ക് ജീവന്‍വെച്ചത്. 24.88 കോടി രൂപ ചെലവില്‍ 240 മെഗാവാട്ട് വൈദ്യുതി ലക്ഷ്യമിട്ടായിരുന്നു കെ.എസ്.ഇ.ബി. പദ്ധതി മുന്നോട്ടുവെച്ചത്. മലപ്പുറം, പാലക്കാട് ജില്ലകളിലായി പതിനായിരം ഹെക്ടര്‍ കൃഷിഭൂമിയില്‍ ജലസേചനം, ഏഴെട്ടു കൊല്ലത്തേക്ക് ചുരുങ്ങിയത് മൂവായിരം പേര്‍ക്കെങ്കിലും തൊഴില്‍.... പദ്ധതിയുടെ ഗുണഫലങ്ങള്‍ കെ.എസ്.ഇ.ബി. ഇങ്ങനെ നീട്ടി.
പരിസ്ഥിതി എന്ന ആഡംബരം
ഈ അണകെട്ടുന്നതിനെതിരെ ഉയര്‍ന്ന പ്രതിഷേധം തച്ചുതകര്‍ക്കാന്‍ കേരളം മാറി മാറി ഭരിച്ച വിവിധ സര്‍ക്കാറുകള്‍ പരസ്പരം മത്സരമായിരുന്നു. ഇക്കോളജി ഈസ് എ ലക്ഷ്വറി ഫോര്‍ കേരളൈറ്റ്‌സ് എന്ന മുഖ്യമന്ത്രി പി.കെ. വാസുദേവന്‍നായരുടെ പ്രഖ്യാപനം ഈ നയത്തിന്റെ അടിക്കുറിപ്പാണ്. സൈലന്റ്‌വാലിയില്‍ കാര്യമായൊന്നും നഷ്ടപ്പെടാനില്ലെന്നാണ് സംസ്ഥാന സര്‍ക്കാറും അനുബന്ധ സ്ഥാപനങ്ങളും പറഞ്ഞത്. അണക്കെട്ടില്‍ മുങ്ങിപ്പോകുന്ന മരങ്ങളത്രയും വേണമെങ്കില്‍ പറിച്ചുനടാവുന്നതേയുള്ളൂ എന്ന വങ്കത്തരംവരെ എഴുതിപ്പിടിപ്പിക്കാന്‍ അവരുടെ വക്താക്കള്‍ തയ്യാറായി.
സമര്‍പ്പണ ബുദ്ധിയും ആദര്‍ശശുദ്ധിയുമുള്ള ഒരുപിടി മനുഷ്യര്‍ ചെറുത്തു നില്പിനൊരുങ്ങിയതാണ് സൈലന്റ്‌വാലിയുടെ രക്ഷയായത്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലുണ്ടായിരുന്ന (കെ.എഫ്.ആര്‍.എ.) ഡോ. വി.എസ്. വിജയന്റെ പേര് ഇതില്‍ ആദ്യമേ പറയേണ്ടതുണ്ട്. അണക്കെട്ടിന്റെ പാരിസ്ഥിതിക പ്രത്യാഘാതത്തെക്കുറിച്ച് സമഗ്രമായി പഠനം നടത്തിയ അദ്ദേഹമാണ് നിര്‍ദിഷ്ട ഡാമിന്റെ ദൂഷ്യവശങ്ങള്‍ ആദ്യമായി കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതിന്റെ പേരില്‍ ഡോ. വിജയന് കെ.എഫ്. ആര്‍.ഐ. വിടേണ്ടി വന്നു. ഈ പഠനസംരംഭത്തില്‍ ഡോ. എം. ബാലകൃഷ്ണനും വിജയനൊപ്പമുണ്ടായിരുന്നു.
സഫര്‍ ഫത്തേഹലി, ഡോ. സലിം അലി, ഡോ. മാധവ്ഗാഡ്ഗില്‍, ഡോ. എം.എം. ശ്രീനിവാസ്, കെ.പി.എസ്. മേനോന്‍, ഡോ. കെ.എന്‍. രാജ്, ഡോ. എന്‍.സി. നായര്‍, പ്രൊഫ. കരുണാകരന്‍, ജെ.സി. ഡാനിയല്‍, യു.കെ. ഗോപാലന്‍, ജോസഫ് ജോണ്‍ എന്നിവര്‍ സൈലന്റ്‌വാലി സംരക്ഷണത്തിനായി ശക്തിയുക്തം വാദിച്ചവരാണ്.
സൈലന്റ്‌വാലിയുടെ അതിജീവനം ഒരു സാമൂഹിക പ്രക്ഷോഭത്തിന്റെ തലത്തിലേക്കുയര്‍ത്തിയതില്‍ കേരള ശാസ്ത്രസാഹിത്യപരിഷത്തും അതിന്റെ അമരത്തുണ്ടായിരുന്ന പ്രൊഫ. എം.കെ. പ്രസാദും വഹിച്ച പങ്കും കുറച്ചുകാണാനാവില്ല. സൈലന്റ്‌വാലിയെക്കുറിച്ച് മലയാളത്തില്‍ ആദ്യമായി സമഗ്രമായൊരു ലേഖനം എഴുതിയത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രൊഫ. പ്രസാദായിരുന്നു.
എഴുത്തുകാരുടെ കൂട്ടത്തില്‍ എന്‍.വി. കൃഷ്ണവാര്യരും സുഗതകുമാരിയും വഹിച്ച പങ്ക് നിസ്തുലമാണ്. ഒ.എന്‍.വി. കുറുപ്പ്, അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട, എസ്.കെ. പൊറ്റെക്കാട്ട്, വൈലോപ്പിള്ളി, സുകുമാര്‍ അഴീക്കോട് എന്നിവരും ഇവര്‍ക്കൊപ്പം അണിചേര്‍ന്നു. പ്രൊഫ. ആര്‍.വി.ജി. മേനോന്‍, പ്രൊഫ. കെ.കെ. നീലകണ്ഠന്‍, പ്രൊഫ. ജോണ്‍ സി. ജേക്കബ്, ഡോ. ശാന്തി, ഡോ. ശ്യാമസുന്ദരന്‍നായര്‍, ഡോ. കെ.പി. കണ്ണന്‍ എന്നിവരെയും മറന്നുകൂടാ.
രാഷ്ട്രീയ നേതൃത്വത്തിന്റെ പാരിസ്ഥിതിക നിരക്ഷരത
കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ പാരിസ്ഥിതിക നിരക്ഷരതയാണ് സൈലന്റ്‌വാലിയില്‍ വെളിപ്പെട്ടത്. എം.പി. പരമേശ്വരന്‍, കെ.വി. സുരേന്ദ്രനാഥ്, വര്‍ക്കല രാധാകൃഷ്ണന്‍, സി. നാരായണപിള്ള, പി. ഗോവിന്ദപ്പിള്ള, ഇ.എം.എസ്സിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എസ്. ശര്‍മ എന്നിങ്ങനെ വിരലിലെണ്ണാവുന്നവരെ ഒഴിച്ചുനിര്‍ത്തിയാല്‍ കേരളത്തിലെ രാഷ്ട്രീയനേതൃത്വം തീര്‍ത്തും നിഷേധാത്മകമായ നിലപാടാണ് സൈലന്റ്‌വാലിയുടെ കാര്യത്തില്‍ സ്വീകരിച്ചത്.
സാക്ഷാല്‍ ഇ.എം.എസ്. പോലും സൈലന്റ്‌വാലിക്കു വേണ്ടി ഉറച്ചൊരു നിലപാടെടുത്തിരുന്നില്ലെന്ന് ഡോ. സതീഷ്ചന്ദ്രന്‍ * ഖേദത്തോടെ ഓര്‍ക്കുന്നു. ഡോ. എം.എസ്. സ്വാമിനാഥന്റെ റിപ്പോര്‍ട്ടാണ് സൈലന്റ്‌വാലിയുടെ അതിജീവനത്തിനു വഴിയൊരുക്കിയ ആദ്യ ഘടകങ്ങളിലൊന്ന്. 1979-ല്‍ ചരണ്‍സിങ് സര്‍ക്കാറിനു നല്കിയ ഈ റിപ്പോര്‍ട്ടില്‍ സൈലന്റ്‌വാലി സംരക്ഷിക്കുന്നതിനെക്കുറിച്ച് ഡോ. സ്വാമിനാഥന്‍ കൃത്യമായൊരു നിലപാടെടുത്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 1980-ല്‍ ഇന്ദിരാഗാന്ധി പ്രൊഫ. എം.ജി.കെ. മേനോന്‍ കമ്മിറ്റിയെ നിയോഗിച്ചതു തന്നെ.
മാധ്യമങ്ങള്‍
സൈലന്റ്‌വാലി പ്രക്ഷോഭം വിജയിച്ചതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്കിനെ ആര്‍ക്കും തള്ളിക്കളയാനാകില്ല. 1979-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് മലയാളത്തില്‍ ആദ്യമായി സൈലന്റ്‌വാലിയുടെ പ്രസക്തിയും പ്രാധാന്യവും വ്യക്തമാക്കിക്കൊണ്ടുള്ള ലേഖനം വന്നത്. 'സൈലന്റ്‌വാലിയെ രക്ഷിക്കൂ' എന്ന് പ്രൊഫ. എം.കെ. പ്രസാദ് എഴുതിയ ലേഖനം പ്രക്ഷോഭം മുഖ്യധാരയിലേക്കെത്തിക്കുന്നതിനുള്ള ആദ്യ ശ്രമങ്ങളിലൊന്നായിരുന്നു. 1980-ല്‍ കേരള കൗമുദിയാണ് സുഗതകുമാരിയുടെ പ്രശസ്തമായ സൈലന്റ്‌വാലി ലേഖനം പ്രസിദ്ധീകരിച്ചത്. പരിസ്ഥിതി പ്രക്ഷോഭങ്ങളുടെ വഴിയിലേക്ക് സുഗതകുമാരിയുടെ വരവ് വിളിച്ചറിയിച്ച തീവ്രവും ആര്‍ദ്രവുമായ ലേഖനമായിരുന്നു അത്.
തൃശ്ശൂരില്‍നിന്ന് പുറത്തിറങ്ങിയിരുന്ന എക്സ്പ്രസ് ദിനപത്രം സൈലന്റ്‌വാലിക്കു വേണ്ടി അതിശക്തമായ നിലപാടെടുത്തു. എക്സ്പ്രസ്സിന്റെ പത്രാധിപര്‍ ടി.വി. അച്യുതവാരിയര്‍ പേരുവെച്ചെഴുതിയ ലേഖനങ്ങള്‍ മലയാളമാധ്യമ ചരിത്രത്തില്‍ പാരിസ്ഥിതിക അവബോധത്തിന്റെ ജ്വലിക്കുന്ന വഴികാട്ടികളാണ്.
ദേശീയതലത്തില്‍ സൈലന്റ്‌വാലി പ്രക്ഷോഭത്തിനൊപ്പം നിലകൊണ്ട മുന്‍നിര പത്രം ഹിന്ദുവായിരുന്നു. ഇപ്പോള്‍ ഹിന്ദുവിന്റെ മുഖ്യ പത്രാധിപരായ എന്‍. റാമിന്റെ സവിശേഷ താത്പര്യം ഈ നിലപാടിനു പിറകിലുണ്ടായിരുന്നു.
അറിയപ്പെടാത്ത ഇന്ദിര
സൈലന്റ്‌വാലി സംരക്ഷിച്ചതാര് എന്ന ചോദ്യത്തിന്റെ ഉത്തരം ഒരു പേരിലേക്കൊതുക്കേണ്ടിവന്നാല്‍ അത് ഇന്ദിരാഗാന്ധി എന്നുതന്നെയായിരിക്കും. 1972-ല്‍ സ്റ്റോക്ക്‌ഹോമില്‍ നടന്ന ഐക്യരാഷ്ട്രസംഘടനയുടെ പാരിസ്ഥിതിക സമ്മേളനത്തില്‍ പങ്കെടുത്തത് ഇന്ദിരയുടെ വീക്ഷണങ്ങള്‍ക്കു വ്യക്തമായൊരു ദിശാബോധം നല്കിയിരുന്നു. സൈലന്റ്‌വാലിയുടെ കാര്യത്തില്‍ അതാകണം ഇന്ദിരയുടെ തീരുമാനം പാറപോലെ ഉറച്ചതാക്കിയത്. സൈലന്റ്‌വാലി ദേശീയ ഉദ്യാനമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം 1984 നവംബര്‍ 15ന് പുറത്തിറങ്ങിയപ്പോള്‍ അതിനുപിറകില്‍ ഇന്ദിര വഹിച്ച നിര്‍ണായക പങ്ക് പിന്നീട് കോണ്‍ഗ്രസ്സുകാര്‍പോലും മറന്നുപോയെന്നത് ഇന്ദിരയുടെ ദുര്യോഗം. സൈലന്റ്‌വാലിയില്‍ നേരിട്ടെത്താനുള്ള ഭാഗ്യവും ഇന്ദിരയ്ക്കുണ്ടായില്ല. 1985-ല്‍ രാജീവ്ഗാന്ധിയാണ് സൈലന്റ്‌വാലിയിലെത്തി ദേശീയ ഉദ്യാനം രാഷ്ട്രത്തിനു സമര്‍പ്പിച്ചത്.
കുന്തിപ്പുഴ എന്ന അത്ഭുതം
ഇന്ത്യയിലിന്നിപ്പോള്‍ ഹിമാലയത്തിനു തെക്ക് ഇതുപോലൊരു പുഴ വേറെയില്ല. ഭാരതപ്പുഴയിലേക്ക് നീരെത്തിക്കുന്നതില്‍ പ്രധാനിയായ കുന്തിപ്പുഴയുടെ ജീവാത്മാവും പരമാത്മാവും സൈലന്റ്‌വാലിയാണ്. സൈലന്റ്‌വാലിയുടെ ഹൃദയത്തിലൂടെ 25 കിലോമീറ്ററോളം കുന്തി ഒഴുകുന്നത് മനുഷ്യസ്പര്ശമേല്ക്കാതെയാണ്. ഒരു പുഴ ജനിക്കുന്നതെങ്ങനെയെന്നറിയണമെങ്കില്‍ കണ്ണാടിപോലെ ഒഴുകുന്ന കുന്തിയുടെ ഉത്ഭവസ്ഥാനമല്ലാതെ നമുക്കു വേറെ ഏതിടമാണുള്ളത്.
സൈലന്റ്‌വാലി ആത്യന്തികമായിവൃക്ഷങ്ങളുടെ ലോകമാണ്. സിംഹവാലന്‍ കുരങ്ങനും കടുവയും മാത്രമല്ല സൈലന്റ്‌വാലിയെ സൈലന്റ്‌വാലിയാക്കുന്നത്. 50 ദശലക്ഷം വര്‍ഷം കൊണ്ട് പരിണമിച്ചുണ്ടായ ഈ 8952 ഹെക്ടര്‍ ഭൂമിയുടെ മുഖമുദ്ര മഹാവൃക്ഷങ്ങളും അവയ്ക്കു കീഴില്‍ വളരുന്ന സസ്യജാലങ്ങളുമാണ്.
25 വര്‍ഷങ്ങള്‍ക്കു ശേഷം
ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളുടെ അമ്മയായിരുന്നു സൈലന്റ്‌വാലി പ്രക്ഷോഭം. വികസനത്തിന്റെ സാമ്പ്രദായിക വീക്ഷണങ്ങള്‍ അതു നിശിതമായി ചോദ്യം ചെയ്തു. പുതിയൊരു പാരിസ്ഥിതിക അവബോധത്തിനും സംസ്‌കൃതിക്കും സൈലന്റ്‌വാലി കാരണമായി. ആ അര്‍ഥത്തില്‍ സൈലന്റ്‌വാലിയില്‍ നടന്നത് ശരിക്കും ഒരു വിപ്ലവം തന്നെയായിരുന്നു.
കോര്‍പ്പറേറ്റ് കമ്പനികളുടെ ഇടപെടല്‍ ഉണ്ടായിരുന്നില്ലെന്നതും കേരളത്തില്‍ മാറിമാറി സര്‍ക്കാറുകള്‍ വന്നതും കേന്ദ്രത്തില്‍ ഭരണത്തലപ്പത്ത് ഇന്ദിരയെപ്പോലെയൊരു പ്രധാനമന്ത്രി ഉണ്ടായിരുന്നുവെന്നതും ഈ വിപ്ലവത്തിന്റെ കുതിപ്പ് എളുപ്പമാക്കി.
ചീവീടുകള്‍ വളരുമ്പോള്‍
ചീവീടുകളുടെ അഭാവമായിരുന്നു സൈലന്റ്‌വാലിയുടെ അടയാളങ്ങളില്‍ മുഖ്യം. ഇന്നും സൈലന്റ്‌വാലിയുടെ ഗാഢസ്ഥലികളില്‍ ചീവീടുകളില്ല. പക്ഷേ, പുറത്തെ കാടുകളില്‍ അവ എത്തിക്കഴിഞ്ഞു. മനുഷ്യന്‍ നടത്തിയ കൈയേറ്റങ്ങളെത്തുടര്‍ന്ന് 1980-കളിലാണ് അവ സൈലന്റ്‌വാലിയിലെത്തിയതെന്ന് ഡോ. സതീഷ് ചന്ദ്രന്‍ നിരീക്ഷിക്കുന്നു. ചീവീടുകളുടെ വരവ് ചിലപ്പോള്‍ ഒരു മുന്നറിയിപ്പായിരിക്കാം.
ഈ നിത്യഹരിത മഴക്കാടിനു മുന്നില്‍ എളിമയോടെ നില്‍ക്കുക. നിശ്ശബ്ദതയുടെ മറുകരയിലേക്ക് നടന്നുപോയ അന്ധമായ ആ ബ്രിട്ടീഷ് വനിതയുടെ ഓര്‍മയാവട്ടെ നമുക്കു മുന്നില്‍ തെളിയുന്ന പ്രകാശത്തിന്റെ പ്രതിരോധം.
മറക്കാനാവില്ല ലച്ചിയപ്പനെ
സൈലന്റ്‌വാലിയുടെ ചരിത്രം പറയുമ്പോള്‍ ലച്ചിയപ്പനെ മറക്കുന്നത് നന്ദികേടായിരിക്കും. സൈലന്റ്‌വാലിയിലെത്തിയ ആദ്യകാല പഠനസംഘങ്ങളെയെല്ലാംതന്നെ ഈ അജ്ഞാത ഭൂമികയുടെ വിവിധ ഇടങ്ങളിലേക്ക് കൊണ്ടുപോയത് ലച്ചിയപ്പന്‍ എന്ന ആദിവാസിയായിരുന്നു. ''വഴിത്താരകളില്ലാത്ത സൈലന്റ്‌വാലിയില്‍ ലച്ചിയപ്പനായിരുന്നു വഴികാട്ടിയും സംരക്ഷകനും. ലച്ചിയപ്പനില്ലായിരുന്നുവെങ്കില്‍ ഇന്നുള്ള അറിവുകളില്‍ പലതും ലഭ്യമാകുമായിരുന്നില്ല''
Best AirTube Headsets for Mobile Phones

Best AirTube Headsets for Mobile PhonesRadiation-free headsets use hollow tube technology to protect the user from harmful EMF radiation. The air tube is blue and thus the name “blue tube headsets.” By using an air tube headset with your cell phone, you will be helping to prevent cell phone radiation and brain cancer! Air tube hands-free headsets are available as ear hook headsets or as ear bud headsets. The earbud headset just stays in the ear with slight pressure and the earhook headset hangs from the ear with gravity. Sizes accomodate all mobile phones that use either 3.5mm and 2.5mm jacks. compare to: biopro air tube headsets, Mercola blue tube headsets, GIA Wellness headsets, aircom technology headsets, Life Energy Blue Tube Headsets, Earthtrade Headsets, New Life Blue Tube headsets, Envi Brown tube headsets, rf3 headsets — Air Tube headsets are considered the safest headsets you can buy! There is no metal wire connecting the plug to your ear, as it is separated by air. Air Tube headsets are “wired headsets” and are not wireless. (In fact, wireless bluetooth devices actually have been shown to INCREASE EMF and are more dangerous to your health!)
Learn Why the Life Bluetube Radiation-Free Headsets are the Best Air Tube Headsets
+ Radiation Free
+ RF3 technology reduces radio frequency exposure to the head
+ Custom-molded lightweight earpiece
+ Tube clip
+ State-of-the-art sound chamber with enhanced SPL technology
+ Tangle-free retractable expansion cord
+ Mic Button with Answer, Disconnect, Mute/Unmute, Voice dialing features
+ Lightweight titanium ear hook design
+ Fully adjustable and rotates 360 degrees to fit either left or right ear
+ Fits all mobile phones
+ Competitive price
+ High Quality materials!
+ Safe for use while driving
Mobile Phone Radiation Chart
Air Tube Headsets Fit All Cell Phones
Life BlueTube Air Headsets come in two convenient types:
2.5mm jacks and 3.5mm jacks. These popular jack sizes accommodate most phones. For help determining the size of your jack, use the chart below. While 2.5mm is the standard for phone headsets, the slightly larger 3.5mm size is the standard for music headphones and just about every other type of electronic device other than phones (music players, PCs, SOME smartphones etc.) So you can do a visual comparison by holding up your existing phone headset jack right next to a music headphone jack and you can immediately tell if it is the same diameter or if it is smaller. If your phone is not listed, check your phone's user manual, your phone's manufacturer or your mobile carrier.
Wednesday, 1 June 2011
മൊബൈല്‍ഫോണ്‍ റേഡിയേഷന്‍ കാന്‍സര്‍ സാധ്യത കൂട്ടും

ലോകാരോഗ്യ സംഘടന ഇതാദ്യമായി മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷനെ കാന്‍സറിന് കാരണമായേക്കാവുന്ന സാധ്യതാ ഘടകങ്ങളില്‍ ഉള്‍പ്പെടുത്തി. വൈദ്യുത കാന്തിക തരംഗങ്ങള്‍ മനുഷ്യന്റെ ആരോഗ്യത്തെ എങ്ങിനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ലോകവ്യാപകമായി നടന്ന പഠനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ലോകാരോഗ്യ സംഘടന ഈ നടപടിയെടുത്തത്. അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം ഗ് ളിയോമ എന്ന മസ്തിഷ്‌ക അര്‍ബുദത്തിന് സാധ്യത വര്‍ധിപ്പിക്കും എന്ന പഠനങ്ങളിലെ കണ്ടെത്തലിനെ അടിസ്ഥാനമാക്കിയാണ് ഈ പ്രഖ്യാപനം. ലെഡ്, ക്‌ളോറോ ഫോം തുടങ്ങിയവയും ഡി.ഡി.റ്റി പോലുള്ള കീടനാശിനികളുമൊക്കെ അടങ്ങിയ 2 ബി കാറ്റഗറിയിലാണ് സെല്‍ഫോണിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ലോകാരോഗ്യ സംഘനയുടെ അന്താരാഷ്ട്ര കാന്‍സര്‍ ഗവേഷണ ഏജന്‍സിയായ ഐ.എ.ആര്‍ സിയുടെ ഈ നിഗമനം എല്ലാ വൈദ്യുത കാന്തിക തരംഗങ്ങളുടെ കാര്യത്തിലും ബാധകമാണെങ്കിലും വയര്‍ലെസ് ഫോണുകളെ കേന്ദ്രീകരിച്ചുള്ളവയായിരുന്നു അവലോകനത്തിന് വിധേയമാക്കിയ അധിക ഗവേഷണങ്ങളും.
വൈദ്യുത കാന്തിക മണ്ഡലം ഉയര്‍ത്തുന്ന കാന്‍സര്‍ ഭീഷണിയെക്കുറിച്ച് 14 രാജ്യങ്ങളിലെ 31 ശാസ്ത്രജ്ഞര്‍ നൂറുകണക്കിന് പ്രസിദ്ധീകൃതമായ പഠനങ്ങള്‍ വിലയിരുത്തിയ സമ്മേളനത്തിലൊടുവിലാണ് ലോകാരോഗ്യ സംഘടന ഈ തീര്‍പ്പിലെത്തിയത്. മൊബൈല്‍ റേഡിയേഷന്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് തങ്ങളുടെ നിഗമനമെന്നും സെല്‍ഫോണ്‍ ഉപയോഗവും കാന്‍സറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും സമിതിയുടെ അധ്യക്ഷനും സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ജൊനാഥന്‍ സാമേറ്റ് വ്യക്തമാക്കി.
ടാല്‍കം പൗഡര്‍, കുറഞ്ഞ ആവൃത്തിയിലുള്ള കാന്തിക മണ്ഡലം തുടങ്ങി കാന്‍സര്‍ സാധ്യത തെളിവിന്റെ അടിസ്ഥാനത്തില്‍ പൂര്‍ണമായും ഉറപ്പിക്കാനാവാത്ത 240 വസ്തുക്കളും മൊബൈല്‍ റേഡിയേഷനൊപ്പം ലോകാരോഗ്യ സംഘടന കാന്‍സര്‍ സാധ്യതാ ഘടകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ എങ്ങിനെയാണ് മൊബൈല്‍ റേഡിയേഷന്‍ കാന്‍സറുണ്ടാക്കുന്നതെന്ന് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നില്ല. ഡി എന്‍ എയെ വിഘടിപ്പിച്ച് കാന്‍സറുണ്ടാക്കാന്‍ മാത്രം മൊബൈല്‍ റേഡിയേഷന്‍ ശക്തമല്ലാത്തതിനാല്‍ കാന്‍സറിലേക്ക് നയിക്കുന്ന മറ്റ് പരോക്ഷമായ വഴികളുണ്ടോ എന്ന് അന്വേഷിക്കുകയാണ് ഗവേഷകര്‍.
മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ കാന്‍സറിന് എങ്ങിനെ കാരണമാകുന്നു എന്നതിനെക്കുറിച്ച് ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ട്, എന്നാല്‍ അവയ്ക്കിടയില്‍ വിടവുകളും അനിശ്ചിതത്വങ്ങളുമുണ്ടെന്ന് സാമെറ്റ് വ്യക്തമാക്കി. മൊബൈല്‍ റേഡിയേഷന്‍ എങ്ങിനെ പൊതുജനാരോഗ്യത്തെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ നിഗമനത്തിലെത്താന്‍ ദീര്‍ഘകാല പഠനങ്ങള്‍ ആവശ്യമാണെങ്കിലും റേഡിയേഷന്‍ ഏല്‍ക്കുന്നത് കുറയ്ക്കാന്‍ ഹാന്‍ഡ് ഫ്രീ ഉപകരണങ്ങള്‍, ടെക്സ്റ്റിങ് പോലുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടത
മഴയുടെ അന്‍പത് വര്‍ഷങ്ങള്‍

വീണ്ടും ഒരു മഴക്കാലം. കാലം തെറ്റി, പെയ്യാതെ പോകുന്ന, ഒരു കാലവര്‍ഷക്കാലം, പെയ്യാത്ത മഴകള്‍ ജീവന്റെ പുസ്തകത്തിലെ നഷ്ടപ്പെട്ട താളുകളാണ്; പെയ്ത മഴകളോ ഓര്‍മ്മകളുടെ ബൃഹദാഖ്യാനവും. അനുഭവത്തിന്റെ മേച്ചില്‍സ്ഥലങ്ങളില്‍ അലഞ്ഞ് വീടിന്റെ തടങ്കലിലേക്ക് തിരിച്ചെത്തുമ്പോള്‍, അന്‍പതു കഴിഞ്ഞ ഒരാള്‍ക്ക്, ജാലകപ്പാളിക്ക് പുറത്ത് പെയ്യുന്ന മഴ, ഒരേസമയം വേദനയും, സാന്ത്വനവുമാണ്. അയാള്‍ കാണുന്നത്, അഥവാ കേള്‍ക്കുന്നത്, അപ്പോള്‍ പെയ്തുകൊണ്ടിരിക്കുന്ന ഒരു മഴ മാത്രമല്ല. ബാല്യത്തിന്റെ നിഷ്‌കളങ്കതയും കൗമാരത്തിന്റെ ഉള്‍പ്പുളകങ്ങളും യൗവനത്തിന്റെ ആഘോഷങ്ങളും പിന്നിട്ട് വാര്‍ദ്ധക്യത്തിന്റെ സന്ദിഗ്ദ്ധമായ തീര്‍പ്പുകളെ പുല്‍കി നില്‍ക്കുന്ന അയാള്‍ക്ക്, താന്‍ മനസ്സുകൊണ്ടും ശരീരംകൊണ്ടും സ്‌നാനപ്പെട്ട അനേകായിരം മഴകളിലേക്ക്, അതുവഴി വ്യക്തിചരിത്രത്തിന്റെയും സമൂഹചരിത്രത്തിന്റെയും അകത്തളങ്ങളിലേക്ക് തുറക്കുന്ന വാതില്‍പ്പാളിയാണത്. മഴയ്ക്കുമുന്നില്‍, ഈശ്വരന് മുന്നിലെന്നപോലെ, എല്ലാവരും സമന്മാരാണ്. പക്ഷേ, ഓരോ മഴയും, ഓരോ മനുഷ്യനിലും, പലതായി പെരുകുന്ന ജീവചൈതന്യമാണ്. ഒരേ മഴ ആരും നനയുന്നില്ല.
അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വടക്കന്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ മഴക്കാലം നീക്കുപോക്കുകളില്ലാത്ത ദുരിതകാലമായിരുന്നു. കൃഷിയും കൊയ്ത്തും അതിജീവനവും മഴയെ മാത്രം ആശ്രയിച്ച് നടന്നുപോന്നുവെങ്കിലും, പഴമക്കാര്‍ക്ക് മഴയോട് ഭക്തിയും ഭീതിയും കലര്‍ന്ന ഒരുതരം ആരാധനയായിരുന്നു. മനുഷ്യ നിയന്ത്രണത്തിനപ്പുറത്തുള്ള എന്തോ ഒന്ന് വരാനിരിക്കുന്നു എന്ന അമ്പരപ്പ് അവരുടെ ചലനങ്ങളെയും ചെയ്തികളെയും ചടുലമാക്കി.
കഞ്ഞിയും ചക്കപ്പുഴുക്കും
മേടത്തില്‍ നിനച്ചിരിക്കാതെ വന്നെത്തുന്ന 'കള്ളമഴ'കളെ നേരിടാന്‍ പുരകള്‍ വിഷുവിന് മുന്‍പേ കെട്ടിമേഞ്ഞിരിക്കണം എന്ന് ഏവര്‍ക്കും നിര്‍ബന്ധമായിരുന്നു. നെയ്പ്പുല്ലും മെടഞ്ഞ ഓലയും കൊണ്ട് നടത്തുന്ന 'പുരകെട്ടു'കള്‍, വറുതിയുടെ ആ കാലത്ത് കുട്ടികള്‍ ഉത്സവം പോലെ കാത്തിരുന്നു. വീട്ടുകാര്‍ മാത്രമല്ല അയല്‍ക്കാരും സുഹൃത്തുക്കളും കുട്ടികളും ചേര്‍ന്ന ഒരു വലിയ കൂട്ടായ്മയായിരുന്നു അത്. വാഴയിലയില്‍ വിളമ്പുന്ന ചക്കക്കറിക്കും പുഴുക്കിനും സമ്മന്തിക്കുമൊപ്പം കുണ്ടന്‍കിണ്ണത്തില്‍നിന്ന് പ്ലാവില കുമ്പിള്‍കുത്തി കോരിക്കുടിക്കുന്ന ചുടുകഞ്ഞി പുരകെട്ടിന്റെ ഒഴിവാക്കാനാവാത്ത വിഭവമായിരുന്നു. അയല്‍ക്കാര്‍ക്കും പുരകെട്ട് കാണാന്‍ വരുന്നവര്‍ക്കും വയറുനിറയെ കഞ്ഞിയും പുഴുക്കും കൊടുത്തില്ലെങ്കില്‍ മഴക്കാലത്ത് പുര ചോരും എന്നത് അക്കാലത്ത് ഒരന്ധവിശ്വാസമായിരുന്നില്ല.
വിദഗ്ദ്ധര്‍ക്ക് മാത്രം ചെയ്യാവുന്ന തൊഴിലായി കണക്കാക്കപ്പെട്ട പുരകെട്ട്, പരമ്പരാഗതമായി ചെയ്തുപോരുന്ന രണ്ടോ മൂന്നോ പേരേ ഒരു ഗ്രാമത്തിലുണ്ടാവൂ. കുംഭം, മീനം മാസങ്ങളില്‍ അവരുടെ തിരക്കൊഴിയാന്‍ ജനങ്ങള്‍ ഊഴമിട്ട് കാത്ത് നില്‍ക്കും. വാസ്തവത്തില്‍, 'പുരകെട്ട്' എന്ന വാക്ക് വളരെ പിന്നീടാണ് ഞങ്ങളൊക്കെ കേട്ടു തുടങ്ങുന്നത്. ഞങ്ങളുടെ നാട്ടില്‍ അത് 'പുരപുതുക്കല്‍' ആയിരുന്നു. കുന്നിന്‍പുറത്തെ പാറകളില്‍നിന്ന് മാസങ്ങള്‍ക്ക് മുന്‍പേ കൊയ്ത് കറ്റകളാക്കി പറമ്പില്‍ കൂനകൂട്ടുന്ന നെയ്പ്പുല്ലിന്, അതിന്റെ നിറത്തിലും മണത്തിലും പശിമയിലും, വല്ലാത്ത ഒരുതരം വിശുദ്ധി, തൊന്നിക്കാറുണ്ട്. പുരപുതച്ച് കഴിഞ്ഞ്, പുതിയ ഇറക്കോലകള്‍ കുടുമവെട്ടും പോലെ കത്രിച്ച് വൃത്തിയാക്കി, കാറ്റില്‍ പാറിപ്പോകാതിരിക്കാനായി പച്ചോലകള്‍ പിണച്ച് മോന്തായത്തില്‍ നിന്ന് നാലുഭാഗത്തേയ്ക്കും തൂക്കിയിട്ട്, പുരപുതക്കുന്ന 'കൈക്കോര്‍' ഏണിയുമായി നീങ്ങുമ്പോഴേയ്ക്കും ഏത് വീടും വനോഢയെപ്പോലെ പുഞ്ചിരിച്ചു തുടങ്ങും. 'വയറ് കാഞ്ഞാലും ചോരാണ്ട് ഒരു ഭാഗത്ത് കെടന്നൊറങ്ങാലോ' എന്ന് പ്രായം ചെന്നവര്‍, ദൈവത്തെ ഓര്‍ത്ത്, വരാനിരിക്കുന്ന മഴയെ ഓര്‍ത്ത്, ആശ്വസിക്കും.
ഓടിട്ട വീടുകളിലും മഴക്കാലത്ത് ചോര്‍ച്ച പതിവായിരുന്നു. വേനല്‍ച്ചൂടില്‍ വരണ്ടുണങ്ങിയ ഓടുകള്‍ക്കിടയിലെ വിള്ളലുകളില്‍ തെങ്ങോലച്ചീന്തുകള്‍ നിവര്‍ത്തി വച്ച് വിടവുകള്‍ അടയ്ക്കും. സ്ഥാനംതെറ്റിയ മൂലയോടുകള്‍ കുമ്മായക്കൂട്ടുകള്‍കൊണ്ട് ഉറപ്പിക്കും. പുല്ലുകൊണ്ടുതന്നെ കെട്ടിമേയുന്ന കൂട (വിറകുപുര)കളില്‍ വിറകടുക്കുകയാണ് മറ്റൊരു പ്രധാന ദൗത്യം. തടിക്കഷണങ്ങള്‍ മഴുകൊണ്ട് കീറി ഉണ്ടാക്കുന്ന വിറകുകമ്പുകള്‍, ഇല്ലിക്കമ്പുകള്‍, വെട്ടിയെടുത്ത ഉണങ്ങിയ ഓലയുടെ കെട്ടുകള്‍, ചകിരി, ചിരട്ട, മട്ടല്‍ എന്നിവ കൂടയുടെ വലിപ്പത്തിനനുസരിച്ച് പ്രത്യേകം തരംതിരിച്ച് അടുക്കിവയ്ക്കല്‍ രണ്ടും മൂന്നും ദിവസം നീണ്ടുനില്‍ക്കുന്ന അധ്വാനമാണ്. അമ്മൂമ്മമാര്‍ ഒഴിവുനേരങ്ങളില്‍ കാല്‍ നീട്ടിയിരുന്ന്, പഴയ വെള്ളശ്ശീലയുടെ തുണ്ടുകള്‍ ചീന്തിയെടുത്ത് കാല്‍വണ്ണയില്‍ ചുരുട്ടി നൂറുകണക്കിന് വിളക്കുതിരികള്‍ ഉണ്ടാക്കി കെട്ടിവയ്ക്കും. കര്‍ക്കിടകം കഴിയും മുന്‍പ് വീട്ടില്‍ വിളക്കുതിരി തീര്‍ന്നുപോകുന്നത് അശ്രീകരമായി കരുതിപ്പോന്നിരുന്നു. മഴയ്ക്കു മുന്‍പേയുള്ള ഇത്തരം മുന്നൊരുക്കങ്ങളെ 'മഴയുറപ്പിക്കല്‍' എന്നാണ് പഴമക്കാര്‍ വിശേഷിപ്പിച്ച് പോന്നത്.
ചൂരല്‍കഷായത്തിന്റെ ഓര്‍മ്മ
വെള്ളരിവള്ളികള്‍ കൂമ്പിയുണങ്ങി നില്‍ക്കുന്ന വയലുകള്‍ 'കാലിപൂട്ടി' ഉഴുത്, 'കട്ടക്കോയി' കൊണ്ട് ഉടച്ച് 'താറ്റി' മഴയെത്തും മുന്‍പേ നിലമൊരുക്കി കൃഷിക്കാര്‍ കാത്തിരിക്കും. ആള്‍പൊക്കത്തിലുള്ള കട്ടക്കോയി ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ച് കട്ടയുടയ്ക്കുന്ന സ്ത്രീ ശരീരങ്ങള്‍ വേനലിന്റെ മൂര്‍ച്ഛയില്‍ ഇളകിയാടുന്ന പാമ്പുകളെപ്പോലെ കെട്ടുപിണയും. ആയാസത്തോടെ അവര്‍ പുറത്തേയ്ക്ക് വിടുന്ന ദീര്‍ഘശ്വാസം ''ഊയ്....ശ്, ഊയ്....ശ്'' എന്ന് വേദനാകരമായ ഈണമാവും. കുന്നിന്‍പുറത്ത് പുനംകൃഷി ഇറക്കേണ്ടവര്‍ വിഷുകഴിഞ്ഞ ഉടനെ കാടുകള്‍ വെട്ടിക്കൂട്ടി ഉണങ്ങാനിടും. മഴയ്ക്കു തൊട്ടുമുന്‍പ്, സന്ധ്യാനേരങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും ചേര്‍ന്ന് മണ്‍പാനിയില്‍ വെള്ളവും വെട്ടിയെടുത്ത പച്ചത്തഴപ്പുകളുമായി കുന്നുകയറും. എരിയുന്ന തീയിന്റെ പര്‍വതജ്വാലകള്‍ക്കിടയില്‍ അന്തരീക്ഷത്തില്‍ പൊട്ടലുകളും ചീറ്റലുകളും പടര്‍ന്നുയരും. കാടിനടിയില്‍ വേനലഭയം കണ്ടെത്തിയ പാമ്പുകളും ഇഴജന്തുക്കളും ഗതികിട്ടാതെ പരക്കംപായും. കുന്നിന്‍മുകളില്‍ ആര്‍പ്പുവിളികളും ആക്രോശങ്ങളും ഉയരും. എല്ലാ വര്‍ഷവും മുടങ്ങാതെ ആഘോഷിക്കപ്പെടുന്ന ഈ ചടങ്ങിന് വന്യമായ ഒരനുഷ്ഠാനപരത ഉണ്ടായിരുന്നു. ഉടലുകളെ പൊള്ളിക്കുന്ന അഗ്നിയുടെ വാഴ്ചയ്ക്കുശേഷം, വരാനിരിക്കുന്ന മഴയുടെ കുളിരും കൂറും ആ തീത്തലപ്പുകള്‍ പ്രവചിച്ചിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം, തീര്‍ത്ഥാട്ട് മലയും ഉളുമ്പുക്കുന്നും ചുറ്റി ഇടിവെട്ടിന്റെ അകമ്പടിയോടെ ഒരു മഴക്കാറ്റ് ഗ്രാമത്തിലെത്തും. ഉള്ളംകൈയിലെടുത്ത് ചന്തം നോക്കാനിടകിട്ടും മുന്‍പേ അലിഞ്ഞൂര്‍ന്ന് പോകുന്ന 'ആലിപ്പഴ'ങ്ങള്‍ പെറുക്കാന്‍ കുട്ടികള്‍ മുറ്റത്തും വീട്ടുപറമ്പിലും ഓടിനടക്കും. 'പുതുമഴ കൊണ്ടാല്‍ പനിയുറപ്പ്' എന്ന ശാസനയുമായി മുതിര്‍ന്നവര്‍ ചൂരലുമായി അവര്‍ക്ക് പിന്‍പേ ഓടും. തിമര്‍ത്തു പെയ്യുന്ന ആദ്യമഴയ്ക്കുശേഷം (മിക്കവാറും അത് വൈകുന്നേരങ്ങളിലാവും) പുതുമണ്ണിന്റെ മദഗന്ധവുമായി വരുന്ന രാത്രികള്‍ക്ക്, പൂര്‍ണ്ണ ഗര്‍ഭിണിയുടെ ആലസ്യവും മാന്ദ്യവും ഉണ്ടായിരുന്നു. അകാരണമായ ഉത്കണ്ഠയും വിഷാദവും അവയുടെ സഹജഭാവങ്ങളായിരുന്നു.
സ്‌കൂള്‍ തുറക്കുന്നതോടെ മഴ ഒരു ശീലമായി കഴിഞ്ഞിരിക്കും. വാഴയുടെയും 'ഈയ്യച്ചേമ്പി'ന്റെയും വെട്ടിയെടുത്ത ഇലകളായിരുന്നു അക്കാലത്ത് കുടയുടെ ആദിരൂപങ്ങള്‍. പക്ഷേ, അവയ്ക്ക് സ്‌കൂളുകളില്‍ പ്രവേശനമുണ്ടായിരുന്നില്ല. ശീലക്കുട പരിഷ്‌കൃതന്റെ 'നാമൂസ്' പോലെ ഒറ്റയും തെറ്റയുമായി നിവര്‍ന്നു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട്, ഓലക്കുടയുണ്ടാക്കുന്ന കണിശന്‍ കുഞ്ഞിരാമേട്ടന്റെ വീട്ടില്‍ സ്‌കൂള്‍ തുറക്കും മുന്‍പേ കുട്ടികള്‍ 'ക്യൂ' നിന്ന് കലപിലകൂട്ടി. പനയോലകൊണ്ടു വട്ടത്തില്‍ തീര്‍ത്ത കുടകളും മുളംകമ്പുകള്‍കൊണ്ട് കാലുകളും കൂട്ടിച്ചേര്‍ത്ത് കുഞ്ഞിരാമേട്ടന്‍ പല വലിപ്പത്തില്‍ തീര്‍ക്കുന്ന അത്ഭുതങ്ങള്‍ ഞങ്ങള്‍ ശ്വാസമടക്കിപ്പിടിച്ച് നോക്കിനിന്നു. സ്‌കൂള്‍വരാന്തയില്‍ കാവല്‍നിന്ന അനേകം കുടകള്‍, മഴക്കാറ്റില്‍ ഉരുണ്ടും തെന്നിയും ചിലപ്പോള്‍ മുന്നിലെ തോട്ടില്‍, ഒഴുക്കുവെള്ളത്തിലെത്തിപ്പെടും. വയലില്‍ നാട്ടിപ്പണി ചെയ്യുന്ന പുരുഷന്മാര്‍, കാലുമുകളിലോട്ടാക്കി ജലസവാരി ചെയ്യുന്ന ഈ 'കുടസ്വാമി'മാര്‍ക്ക് പിന്‍പേ തോട്ടുവക്കത്ത് കൂടെ ആര്‍ത്തുവിളിച്ച് പായും. ഇറവെള്ളം വീണ് കുഴിഞ്ഞ മുറ്റവും മഴയില്‍ വെറുങ്ങലിച്ചു നിന്ന നന്ത്യാര്‍വട്ടച്ചെടികളും ഇലകള്‍ തൂങ്ങിയാടുന്ന വാഴകളും ട്രൗസറിന്റെ നനവുപടര്‍ന്ന ഉയരം കുറഞ്ഞ ബഞ്ചുകളും ചുവരില്‍ തൂങ്ങിയാടുന്ന ഗാന്ധിജിയുടെ കലണ്ടറുമായി, മഴയുടെ പരഭാഗശോഭയില്ലാതെ, കോവൂര്‍ സെന്‍ട്രല്‍ യു.പി. സ്‌കൂളിനെ ഇപ്പോഴും ഓര്‍ക്കാനാവില്ല. ആ സ്‌കൂളില്‍ തന്നെ അദ്ധ്യാപികയായ അമ്മയായിരുന്നു എന്റെ മഴക്കിനാവുകള്‍ക്കും സ്വാതന്ത്ര്യത്തിനും ഏറ്റവും വലിയ തടസ്സം. മാസത്തില്‍ നാലുതവണ മുറതെറ്റാതെ വന്നെത്തിയിരുന്ന പനി, മഴയുടെ എല്ലാ സുകൃതങ്ങളില്‍നിന്നും എന്നെ അന്യനാക്കി. അവിഹിതമായ ആനന്ദമായി, പ്രലോഭനവും വെല്ലുവിളിയുമായി, ബാല്യത്തിന്റെ ആകാശങ്ങളില്‍ മഴ വെറുങ്ങലിച്ചുനിന്നു.
താളും തകരയും ഉണക്കമീനും
വീട്ടുവരാന്തകളില്‍ മണ്ണ് കുഴച്ച് വൃത്താകൃതിയില്‍ കെട്ടിയുണ്ടാക്കുന്ന 'തീത്തണകള്‍' അക്കാലത്ത് മിക്ക വീടുകളിലും ഉണ്ടായിരുന്നു. സന്ധ്യയാകുമ്പോള്‍ ചകിരിയും വിറക് ചുള്ളികളും തീയിട്ട് തീത്തണയില്‍നിന്ന് പുക ഉയര്‍ത്തും. ചക്കയുടെയും മാങ്ങയുടെയും അവശിഷ്ടങ്ങള്‍ എമ്പാടും ചിതറി നിന്ന വീട്ടുപറമ്പ് പുതുമഴയില്‍ കൊതുകുകളുടെയും 'അണ്ങ്ങു'കളുടെയും താവളമായി മാറിക്കഴിഞ്ഞിരിക്കും. കൊതുകുകടിയേല്‍ക്കാതെ തീത്തണക്കടുത്തിരുന്ന് ചൂടേല്‍ക്കുമ്പോള്‍ കുട്ടികള്‍, മുതിര്‍ന്നവര്‍ കാണാതെ ഒന്നോ രണ്ടോ ചക്കക്കുരു ചുട്ടുതിന്നുവെന്ന് വരും. ഓടിട്ട വീടുകള്‍ക്ക് മഴക്കാലത്ത് മറ്റൊരു വലിയ ഭീഷണി നേരിടാനുണ്ടായിരുന്നു. വണ്ടിന്റെ ആകൃതിയിലുള്ള ചെമ്പന്‍ നിറമുള്ള ഒരുതരം ചെറുപ്രാണികള്‍ ഓടുകളില്‍നിന്ന് ഇറങ്ങിവരും. 'ഓട്ടുറുമ' എന്നാണ് അവ അറിയപ്പെട്ടിരുന്നത്. പ്രത്യക്ഷത്തില്‍ നിരുപദ്രവിയെന്ന് തോന്നിക്കുമെങ്കിലും അവയുടെ എണ്ണത്തിലുള്ള പെരുപ്പം ആരെയും ഭയപ്പെടുത്താന്‍ പോന്നവയായിരുന്നു.
അനാസക്തരായ സാര്‍ത്ഥവാഹക സംഘങ്ങളായി ആയിരക്കണക്കിന് ഓട്ടുറുമകള്‍ ഓരോ വീട്ടിലും താവളമടിക്കും. ഉണങ്ങിയ രണ്ടു ചിരട്ടകള്‍ കൂട്ടിക്കൊട്ടി തുടര്‍ച്ചയായി ശബ്ദമുണ്ടാക്കിയാല്‍ ഓട്ടുറുമകള്‍ ഒഴിഞ്ഞുപോകും എന്നായിരുന്നു വിശ്വാസം. അതിന്റെ ശാസ്ത്രീയതയെക്കുറിച്ച് ഇപ്പോഴും സംശയങ്ങളുണ്ട്. പക്ഷേ, സന്ധ്യവിളക്ക് കത്തിച്ചുകഴിഞ്ഞാല്‍ വയല്‍വരമ്പിലൂടെ നടക്കുന്ന ഒരാള്‍ക്ക്, ഇരുകരകളിലുമുള്ള വീടുകളില്‍ നിന്നുയരുന്ന ചിരട്ടകളുടെ ഈ സിംഫണി, അസാധാരണമായ ഒരനുഭവം തന്നെയാകും. നിര്‍ത്താതെ പെയ്യുന്ന മഴയില്‍, ഒട്ടൊരു വിഷാദച്ഛായയില്‍, ഒരേ സ്ഥായിയില്‍ മുഴങ്ങിക്കേള്‍ക്കുന്ന ആ ശബ്ദവീചി, തികച്ചും ഗ്രാമ്യവും ദുരൂഹവുമായ ഏകാന്തതയുടെ സ്പര്‍ശനികളാവും.
വയലിലും പറമ്പിലും കൂലിപ്പണിയെടുത്ത് ജീവിക്കുന്നവര്‍ തൊഴിലൊന്നുമില്ലാതെ നിരുന്മാഷരായി ചായപ്പീടികയുടെ വരാന്തകളില്‍ കൂനിക്കൂടിയിരിക്കും. അല്ലെങ്കില്‍, വെള്ളത്തിന്റെ കുത്തൊഴുക്കില്‍ വെട്ടിച്ചു നീന്തുന്ന ഒരു 'പുല്ലനെ'യോ 'കയിച്ചലി'നേയോ ധ്യാനിച്ച് തോട്ടുവക്കില്‍ ചൂണ്ടയുമായി തപസ്സിരിക്കും. ദാരിദ്ര്യം അക്കാലത്ത് പൊതുവായി എല്ലാവരും പങ്കുവച്ച ഒരു യാഥാര്‍ത്ഥ്യമായിരുന്നു. താളു തകരയും വാഴക്കണ്ടയും ദരിദ്രര്‍ക്ക്; വെള്ളരിക്കയും ചക്കക്കുരുവും ഉണക്കമീനും സമ്പന്നര്‍ക്ക്.
ഭൂസ്വത്തും വരുമാനവുമില്ലാത്ത മുസ്ലിം കുടുംബത്തിലെ സ്ത്രീകള്‍ വീടുതോറും കയറിയിറങ്ങി, മണ്ണുപുരട്ടി ഉണക്കി സൂക്ഷിച്ച ചക്കക്കുരു യാചിച്ചു വാങ്ങും. പലരും കേടുവന്ന് പൂപ്പല്‍ കെട്ടിയ കറുത്ത കുരു മാത്രം അവര്‍ക്ക് നല്‍കി. 'ഒരാണി' വെല്ല (ശര്‍ക്കരയുടെ ഒരുവകഭേദം) ത്തിന്റെ ആര്‍ഭാടത്തോടെ ധാരാളം വെള്ളത്തില്‍ ഇത്തിരി ചായപ്പൊടിയിട്ട് തിളപ്പിച്ച ചായയും പുഴുങ്ങിയ ചക്കക്കുരുവും മാത്രം ഭക്ഷിച്ച് ദിവസങ്ങളോളം അവര്‍ ജീവന്‍ നിലനിര്‍ത്തി.
നിര്‍ത്താതെ പെയ്യുന്ന മോഹമഴ
മഴക്കാലം വായനക്കാലം കൂടിയാണ്. വായന ഗൗരവമായി എടുത്ത ഏതൊരാള്‍ക്കും മഴയുടെ ശബ്ദങ്ങള്‍ക്കൊപ്പം മാത്രം ഓര്‍മ്മിക്കാവുന്ന ചില പുസ്തകങ്ങളെങ്കിലുമുണ്ടാവും. മുട്ടത്തുവര്‍ക്കിയും കാനവും എം.ടിയും ഉറൂബൂം ബഷീറും നന്തനാരും പാറപ്പുറത്തും ('തേന്‍വരിക്ക' എന്ന നോവല്‍ ഒരു മഴക്കാല സ്മരണയായി ഇപ്പോഴും ഓര്‍മ്മയിലുണ്ട്) ബാല്യകൗമാരങ്ങളില്‍ മഴയുടെ നാനാര്‍ത്ഥങ്ങള്‍ക്കൊപ്പം എന്നിലേക്ക് കുടിയേറിയവരാണ്.
പ്രണയത്തിന് ചേക്കേറാന്‍ മഴപോലെ നല്ല ഒരു ചില്ല വേറെയില്ല. പക്ഷേ, എന്നെ സംബന്ധിച്ച് ഈ പ്രണയാനുഭവങ്ങള്‍ നല്‍കിയത് പുസ്തകങ്ങളും മഴയും ചേര്‍ന്ന സങ്കല്പരഥ്യകളാണ്.
ഇക്കിളിപ്പെടുത്തിയും താരാട്ടിയും ചിണുങ്ങിയും കുണുങ്ങിയും പ്രാകിയും പല്ലിറുമ്മിയും ശാസിച്ചും നിലവിളിച്ചും പൊട്ടിച്ചിരിച്ചും അട്ടഹസിച്ചും പലവിതാനങ്ങളില്‍ അറിഞ്ഞ മഴയുടെ ചില്ലകളിലിരുന്നാണ്, പില്‍ക്കാലത്ത് ഞാന്‍ ദസ്തയെവ്‌സ്‌ക്കിയും കാഫ്ക്കയും ഹെസ്സെയും അമാദോയും മാര്‍ക്കേസും യോസയും വായിച്ചുതീര്‍ത്തത്. ഇപ്പോള്‍, പല്ലിളിച്ചുകാട്ടി ഓടിമറയുന്ന ഭ്രാന്തിത്തള്ളയെപ്പോലെ 'കുറുക്കന്റെ കല്യാണ'മായി (ചാറ്റല്‍മഴയും പൊന്‍വെയിലും കാട്ടിലെ കുറുക്കന്റെ കല്യാണം എന്ന് ചൊല്ല്) പെയ്‌തൊടുങ്ങുന്ന മഴകള്‍ നോക്കിയിരിക്കെ, മാര്‍ക്കേസിന്റെ 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങ'ളില്‍ മക്കോണ്ടോയില്‍ പെയ്തത് പോലുള്ള ഒരു മഴയ്ക്കുവേണ്ടി ആഗ്രഹിച്ചു പോവുന്നു; നാലുവര്‍ഷവും പതിനൊന്നു മാസവും രണ്ടു ദിവസവും നിലയ്ക്കാതെ നിന്നു പെയ്ത മഴ! മാര്‍ക്കേസ് എഴുതിയത് പോലെ, മഹാമാരി തന്നെ അതുണ്ടാക്കുന്ന ദുരന്തത്തേയും മടുപ്പിനെയും പ്രതിരോധിക്കുന്ന ഒരവസ്ഥ! അത്തരമൊരു മഴയില്‍ മനുഷ്യരുടെ സ്വാര്‍ത്ഥതയും ഹിംസയും സ്‌നേഹരാഹിത്യവും കീഴ്‌മേല്‍മറിഞ്ഞ ധര്‍മ്മനീതികളും ഒഴുകി ഒലിച്ചുപോയിരുന്നെങ്കില്‍!
വേനലിന്റെ വിരുന്നുകാര്‍
വനവൃക്ഷങ്ങള്‍ മുടിയഴിച്ചാടുന്നേരം ആരാണ് എന്റെ വീടിനുമുമ്പിലെ പാടവരമ്പത്തൂടെ, വെളുത്ത ഉടുമുണ്ട് കാറ്റിലുലച്ച് നടന്നുവരുന്നത്. കാടും മലയും ഇറങ്ങി, തോട് കടന്ന്, വീതികുറഞ്ഞ വരമ്പിന്റെ മൂക്കു പാലത്തിലൂടെ. തുണിയേ ഇളകി വീശുന്നുള്ളൂ. അതിന്റെ തുമ്പ് അച്ഛന്റെ കൈയില്‍ ഉടക്കിയിരിക്കുന്നു.
എന്റെ അച്ഛന്‍! രണ്ടര ദശവര്‍ഷത്തിനുശേഷം, എന്റെയീ ഇടത്താവളത്തിലേക്ക്!
ആകാശ വാതിലുകള്‍ തുറന്ന് മഴക്കാറുകള്‍ മിന്നല്‍ക്കണ്ണുകളുമായി എത്തിനോക്കുന്നു.
ഞാന്‍ ഒറ്റമുറി വീടിന്റെ വരാന്തയിറങ്ങി, ചെറിയ കോലായില്‍ ഇരിക്കുന്നു. മഴപ്പൊടി എന്റെ തലയിലും മുഖത്തും ചുവന്ന ഇഷ്ടിക പതിച്ച കോലായിലും വീണപ്പോള്‍ ഞാന്‍ എണീറ്റു നിന്നു. നടന്നെത്തിയ അച്ഛന്‍ എവിടെ കയറിപ്പോയി. അതാ വീണ്ടും വരുന്നു; വീണ്ടും വീണ്ടും. ഇപ്പോള്‍ അച്ഛന്റെ രൂപം മങ്ങുകയും അല്പം കനത്ത കാറ്റില്‍ വെളുത്ത പുടവത്തുമ്പുപോലെ മഴത്തുണി ശക്തിയായി ഉലയുകയും ചെയ്യുന്നു.
ഞാന്‍ അകത്തുകയറി. ജനലുകള്‍ തുറന്നിട്ടു.
ഞാന്‍ മാത്രം. അച്ഛനില്ല. അപ്പോള്‍ ഞാന്‍ അച്ഛനെ തെരഞ്ഞ് ഒരുപാടു ദൂരം, വന്ന വഴിക്കു തിരിച്ചുപോയി.
അമ്മ, വീടിന്റെ മുമ്പിലെ വിശാലമായ മുറ്റത്ത് ഉണക്കാനിട്ടിരുന്ന നെല്ല് വാരി ചാക്കില്‍ നിറയ്ക്കുന്നു; വേലക്കാരി ഓടിനടക്കുന്നു. ചിറക് കൂമ്പിയ കാക്കയും വണ്ണാത്തിപ്പുള്ളും, പുരകെട്ടിയോ എന്ന് ആവര്‍ത്തിച്ച് ആരായുന്ന വേനല്‍ മൈനയും സ്വരം മാറ്റി മഴയ്ക്ക് തോറ്റം ചൊല്ലുന്നു. വലിയ ചെമ്പോത്തുകള്‍ പടര്‍മാവിന്റെ ഇലക്കൂട്ടിലൊളിച്ചു
അന്വേഷണത്തിലാണ്.
നെല്ല് നീങ്ങിയ മുറ്റത്ത് മഴയുടെ മുല്ലപ്പൂവര്‍ഷം. അത് നനഞ്ഞ മണ്ണ് മണക്കുന്നു. വറമണ്ണിന്റെ ആശ്വാസ നിശ്വാസം. വാതിലുകളും ജന്നലുകളും തുറന്നിട്ട് മണ്ണിന്റെ മണത്തെ, അകത്തളങ്ങളിലേക്ക് ആവാഹിക്കുന്നു. നനഞ്ഞ മണ്ണിന്റെ പുതുഗന്ധം, കുടിയിരിപ്പിനു വന്ന ഒരു പുത്തന്‍ പെണ്ണിനെപ്പോലെ അകത്ത് പരുങ്ങിക്കളിക്കുന്നു. എവിടെയിരിക്കണം? എങ്ങനെ നില്ക്കണം? എങ്ങനെ മിണ്ടണം? ആരോട്?
അപ്പോഴേയ്ക്കും മഴ ആര്‍ത്താര്‍ത്ത് പെയ്യുകയും കിഴക്കന്‍ മലയുടെ പന്തലിനു മീതെ തീക്കണ്ണു മിഴിച്ചും ദംഷ്ട്ര വളച്ചും വെള്ളിവാല്‍ കിലുക്കിയും ആടിത്തിമര്‍ത്തിരുന്ന ഇടിമിന്നലുകള്‍ പിന്‍വാങ്ങി.
താഴ്‌വരയില്‍ ഒരു തെങ്ങിന്റെ തുമ്പ് പന്തം കത്തിച്ചു.
ഇതാണ് മുറ്റത്തിറങ്ങി, മഴനനയാനുള്ള അവസരം. ഇനി ഇടിയും മിന്നലും ഇല്ല. ഞങ്ങള്‍ പല കുട്ടികളുണ്ട്. വീട് നിറയെ കുട്ടികള്‍ പൂത്തുനിന്നിരുന്ന കാലം. എല്ലാവരുടേയും ദേഹത്ത് മാങ്ങാച്ചുന പൊള്ളിച്ച പാടും പുറമെ പൂഴിത്തരി പോലെ വേനല്‍ക്കുരുക്കളും ഉണ്ടായിരുന്നു. മഴയാണ് ഔഷധം.
മുത്തശ്ശി ഉമ്മറത്തു കാത്തുനിന്ന്,
'മതി മഴയില്‍ കുളിച്ചത്. തോര്‍ത്തി ഉടുപ്പു മാറ്റുവിന്‍'.
മുത്തശ്ശിയുടെ കല്പനയെ മഴയെടുത്തു കുടഞ്ഞു. അവസാനം മുത്തശ്ശി മുറ്റത്തിറങ്ങുമെന്നായി.
ഞങ്ങള്‍ കേറിപ്പോന്നു.
നടുമുറ്റത്തെ മഴ, ഭൂമിയുടെ ദാഹം തീര്‍ക്കാന്‍ പെയ്തുകൊണ്ടേയിരുന്നു. മഴക്കുഴലുകളിലൂടെ, ഓടുകള്‍ പൂത്തുണങ്ങിപ്പൊടിഞ്ഞ കറുപ്പ് കലങ്ങിയൊഴുകി. കുഴലുകളുടെ ഗദം മാറ്റാന്‍ ആരോ ഒരു കമ്പെടുത്തു. പിന്നെ ശാന്തം. തെളിനീര്‍ പറമ്പിലേക്കു കടന്നുപോയി.
പണിക്കാരി അമ്മയോടു പറഞ്ഞു.
'നമുക്കിന്ന് മങ്കുരുപ്പലാരം ഉണ്ടാക്കാം'.
അവള്‍ മണ്ണെണ്ണ വിളക്കു കൊളുത്തി, കലവറയുടെ ഇരുട്ടിലേക്കു നടന്നു. ഒരു നരിച്ചീറ് എതിരെ പാറിപ്പോയി.
പാവം!
'അതെന്താ?, അതിന്റെ വീടല്ലല്ലോ ഇത്?'
'അതെ, കല്ല്യാണീ. എന്നും അത് ഇതിന്നകത്താ കെടന്നുറങ്ങുന്നത്!' ഞാന്‍ പറഞ്ഞു.
'അങ്ങനെയിപ്പം മടിപിടിച്ചു പകലുറങ്ങേണ്ട.'
അവള്‍ ഒരു കോരികയും കിണ്ണവുമായി, കലവറ മുറിയുടെ കോണിലെ കൊച്ചുമണ്‍കുന്നിനടുത്തേക്കു നടന്നു.
മണ്ണു പുതച്ചുറങ്ങുന്ന ചക്കക്കുരുമകള്‍ പിടഞ്ഞെണീറ്റു. അവ കിണ്ണത്തില്‍ക്കേറി.
ചക്കക്കുരു വറുത്തുപൊടിച്ചു, ചക്കരയും തേങ്ങയും ചേര്‍ത്തിടിച്ചുണ്ടാക്കിയ പലഹാരത്തോട് കുട്ടികള്‍ക്ക് വലിയ ആര്‍ത്തിയൊന്നും ഉണ്ടായിരുന്നില്ല.
പകരം കശുവണ്ടി വറുത്തുതല്ലി, പരിപ്പെടുത്തിരുന്നെങ്കില്‍ എന്നു വാസുദേവേട്ടന്‍ പറഞ്ഞു.
'വടക്ക്വൊറത്തെ മുറ്റത്ത് കശുവണ്ടി വറക്കുന്നതെങ്ങനെയാ? മഴ നിന്നിട്ടുവേണ്ടേ!'
പിന്നെ മഴനിന്നത്, മൂന്നു രാവും രണ്ടു പകലും മുഴുക്കെ നിരങ്ങനെ പെയ്തുകൂട്ടിയതിന്നു ശേഷമാണ്.
പുലരാന്‍ കാത്തിരുന്നു, ഞങ്ങള്‍.
ഇന്നെന്തായാലും പാതാളക്കിണറ്റില്‍ വെള്ളം നികന്നിരിക്കും. കുറെ പൊന്തിയുമിരിക്കും. കിണറ് ദാരിദ്ര്യം ബാധിച്ച് മൂന്നുമാസമായി പട്ടിണിയായിരുന്നു. കൊട്ടക്കോരിയും എമ്പാടും നീണ്ട കയറും ചുരുണ്ടു മടങ്ങി, കുളിമുറിയുടെ
മേലെ മച്ചില്‍ വിശ്രമത്തിലായിരുന്നു. അച്ഛന്‍ അവനെ തട്ടിയുണര്‍ത്തി, കഴുത്തില്‍ വടം കെട്ടിക്കൊടുത്തു. നനഞ്ഞ കപ്പി പഴന്തുണിയില്‍ തോര്‍ത്തി, നല്ല കൊഴുത്ത നല്ലെണ്ണ കുടിപ്പിച്ചു.
തൊട്ടി ശരോ...ന്ന് പാതാളത്തിലേക്കു കൂപ്പുകുത്തി. ഏറെ താഴും മുമ്പ് ജലവിതാനത്തില്‍ ശ്വാസം കഴിച്ചു നിന്നു.
ഞങ്ങള്‍ മുത്തശ്ശിയും അച്ഛനും കാണാതെ എത്തിനോക്കി.
കിണര്‍, മുപ്പത്തിനാല് കോലാഴം ഉള്ള കുന്നുമ്പുറത്തെ പറമ്പിലെ കിണര്‍, അരയ്ക്കു മേല്‍ നീലപ്പൂവാട ധരിച്ച് ഗമയിലങ്ങനെ നില്ക്കുന്നു. പാതാളത്തിലെ നീര്‍ക്കുഴി ഇനി അടുത്ത വേനലിലേ ആകാശം കാണൂ.
'ഇതാണ് ദൈവത്തിന്റെ ഒരു കളി!'
കുളിമുറിയില്‍ വലിയ ചെമ്പുകള്‍ രണ്ടെണ്ണം നിരത്തി മുത്തശ്ശി കല്ല്യാണിയോടു പറഞ്ഞു.
വെള്ളം കോരി നിറച്ചോ! ചൂടു പൊങ്ങി ചൊറിഞ്ഞുകൊണ്ടു നില്ക്കുന്ന കുട്ട്യോളെല്ലാം ഒന്നു കുളുര്‍ക്കെ കുളിക്കട്ടെ! അവര്‍ വാതംകൊല്ലി ഇലപറിക്കാന്‍ നനഞ്ഞുകുതിര്‍ന്ന പറമ്പിലേയ്ക്കിറങ്ങി. അപ്പോഴും മരം പെയ്തു. മഴക്കാറ്റ് ചുറ്റിക്കളി തുടര്‍ന്നു. മാമ്പഴം പെയ്തു. പെറുക്കിക്കൊണ്ടുവന്ന പഴങ്ങള്‍ വലിയ കുട്ടകത്തിലെ ജലത്തില്‍ നീന്തി.

എന്റെ മഴേ....

മഴ നനഞ്ഞ് നടന്നുപോയ നിമിഷങ്ങള്‍ , മഴയിലേക്ക് നോക്കി നിശബ്ദമായിരുന്ന നേരങ്ങള്‍ , പുറത്ത് തിമിര്‍ത്തുപെയ്യുന്ന മഴ കേട്ട് മൂടിപ്പുതച്ചുറങ്ങിയ സമയങ്ങള്‍ , മഴയില്‍ പ്രിയപ്പെട്ട ഒരാള്‍ കടന്നുവരുന്ന സങ്കല്പങ്ങള്‍ - അങ്ങനെയങ്ങനെ ഓര്‍മ്മയിലെ മഴഭാവങ്ങള്‍ ഏറെ. നിങ്ങളുടെ മഴയനുഭവങ്ങള്‍ക്കായി ഒരു പേജ്. മഴയേയും മഴയില്‍ വിറച്ച നിങ്ങളുടെ നിമിഷങ്ങളേയും ഓര്‍ക്കാം,ഇവിടെ....
World Health Organisation WHO.L cancer experts said on Tuesday.
A working group of 31 scientists from 14 countries meeting at the WHO's International Agency for Research on Cancer IARC.L said a review of all the available scientific evidence suggested cell phone use should be classified as "possibly carcinogenic."
The classification, which puts mobile phone use in the same broad IARC cancer risk category as lead, chloroform and coffee, could spur the United Nations health body to look again at its guidelines on mobile phones, the scientists said.
But more lengthy and detailed research is needed before a more definitive answer on any link can be given.
The WHO had previously said there was no established evidence for a link between cell phone use and cancer.
"After reviewing essentially all the evidence that is relevant ... the working group classified radiofrequency electromagnetic fields as possibly carcinogenic to humans," Jonathan Samet, chair of the IARC group, said in a telebriefing.
He said some evidence suggested a link between an increased risk for glioma, a type of brain cancer, and mobile phone use.
Cellphone use has risen hugely since they were introduced in the early 1980s, with 5 billion in use today. And since phones have become such an key part of daily life -- used by many for Web surfing as well as talking -- industry experts say a health threat will not stop people using them.
Instead, concerned consumers might opt to buy more accessories such as headsets to reduce the risks, Avian Securities analyst Matthew Thornton said.
"It's going to take some compelling argument to change behaviour," he said.
The WHO's position has been keenly awaited by mobile phone companies and by campaign groups who have raised concerns about whether cell phones might be harmful to health.
Industry groups immediately sought to play down the decision, stressing the "possibly carcinogenic" category also includes substances such as pickled vegetables and coffee.
"This IARC classification does not mean that cell phones cause cancer," said John Walls, vice president of public affairs for the United States-based wireless association CTIA.
He noted the IARC working group did not conduct any new research, but reviewed published studies, and said other regulatory bodies such as the U.S. Food and Drug Administration have stated that "the weight of scientific evidence has not linked cell phones with any health problems."
John Cooke, executive director of the British-based Mobile Operators Association, said IARC had only found the possibility of a hazard.
"Whether or not this represents a risk requires further scientific investigation," he said in a statement.
PREVIOUS STUDIES INCONCLUSIVE
The IARC remarks follow a study published last year that looked at almost 13,000 cell phone users over 10 years and found no clear answer on whether the mobile devices cause brain tumours.
Many previous studies have also failed to establish any clear cancer link, but a U.S. study in February found that using a mobile phone can change brain cell activity.
IARC director Christopher Wild said it was important that more research be conducted, particularly into long-term and heavy use of mobile phones.
"Pending the availability of such information, it is important to take pragmatic measures to reduce exposure such as hands-free devices or texting," he said.
Malcolm Sperrin, director of medical physics and clinical engineering at Britain's Royal Berkshire Hospital, said he thought the IARC move was appropriate because it reflected the "anecdotal evidence that cancers may be associated with phone usage." But he added: "It is vitally important to fully understand that there is no definitive correlation."

Cell Phone Electromagnetic Radiation
The radiation from mobile phones , are they really harmful? Several independent scientific studies have been conducted in medical institutions and universities around the world to assess the impact of exposure to radiation from mobile phones on the human body and determine whether or not they are dangerous. These scientific studies have been published, showing that mobile phones emit harmful radiation and exposure to these harmful electromagnetic radiations could lead to the emergence of health problems such as headaches, fatigue and memory loss, among others.
WHO says cell phone use "possibly carcinogenic"
Using a mobile phone might increase the risk of developing certain types of brain tumours and consumers should consider ways of reducing their exposure, World Health Organisation WHO.L cancer experts said on Tuesday.
Subscribe to:
Posts (Atom)