Wednesday, 12 October 2011

രാസ കീടനാശിനികള്‍ക്കെതിരെ ചലച്ചിത്രോത്സവം

പട്ടാമ്പി: രാസ കീടനാശിനികള്‍ക്കെതിരെ സന്ദേശമുയര്‍ത്തി പള്ളിപ്പുറം പരുതൂര്‍ ഹൈസ്‌കൂളില്‍ ചലച്ചിത്രോത്സവം ആരംഭിച്ചു.

ജൈവകര്‍ഷകയും നാടക പ്രവര്‍ത്തകയുമായ ശ്രീജ ആറങ്ങോട്ടുകര ചലച്ചിത്രോത്സവം ഉദ്ഘാടനംചെയ്തു. വിദ്യാര്‍ഥികളുമായി ശ്രീജ സംവദിച്ചു. പി.വി. ഭാസ്‌കരന്‍, വി.ആര്‍. അച്യുതന്‍ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന ചിത്രമായി എം.എ. റഹ്മാന്‍ സംവിധാനംചെയ്ത 'അരജീവിതങ്ങള്‍ക്കൊരുസ്വര്‍ഗം' പ്രദര്‍ശിപ്പിച്ചു. എന്‍ഡ്ഓഫ് ദ റോഡ്', ദി പെസ്റ്റിസൈഡ് ട്രാപ്പ്, പച്ചിലക്കൂട്ട്, പുനര്‍ജനിക്കായ് എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

വിക്ഷേപണം വിജയം; കാലാവസ്ഥാ പഠനത്തിന് മേഘഭ്രമണപഥത്തില്‍

ചെന്നൈ: ഇന്ത്യയുടെ കാലാവസ്ഥാ പഠനങ്ങള്‍ക്ക് വന്‍കുതിപ്പേകിക്കൊണ്ട് പി.എസ്.എല്‍.വി-സി 18 നാല് ഉപഗ്രഹങ്ങള്‍ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. വര്‍ഷകാലത്തിന്റെ പ്രത്യേകതകള്‍ പഠനവിധേയമാക്കുന്ന മേഘ-ട്രോപിക്‌സാണ് പ്രധാന ഉപഗ്രഹം. ബുധനാഴ്ച രാവിലെ 11.01ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നടന്ന വിക്ഷേപണം പൂര്‍ണ വിജയമാണെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു. വിക്ഷേപണം തുടങ്ങി 24 മിനിറ്റിനുള്ളില്‍ നാല് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തി. ''ചരിത്ര നിമിഷമാണിത്. എല്ലാം കണക്കുകൂട്ടലുകള്‍ക്കനുസരിച്ച് തന്നെ നടന്നു. നാല് ഘട്ടങ്ങളിലായി നടന്ന വിക്ഷേപണ പ്രക്രിയയില്‍ ഒരിടത്തും പ്രശ്‌നങ്ങളുണ്ടായില്ല'' -ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ പറഞ്ഞു.

1000 കിലോഗ്രാം ഭാരമുള്ള മേഘ-ട്രോപിസ്‌കിനു പുറമെ ചെെൈന്നയിലെ എസ്.ആര്‍.എം. സര്‍വകലാശാല, ഐ.ഐ.ടി. കാണ്‍പൂര്‍, ലക്‌സംബര്‍ഗിലെ ലക്‌സ് സ്‌പെയ്‌സ് എന്നിവ നിര്‍മിച്ച മൂന്ന് ചെറിയ പഠനോപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിച്ചു. ഈ മൂന്ന് ഉപഗ്രഹങ്ങള്‍ക്കും കൂടി 46.2 കിലോഗ്രാം ഭാരമാണുള്ളത്.

ഭൂമിയില്‍ നിന്ന് 865 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് മേഘ-ട്രോപിക്‌സിനെ പി.എസ്.എല്‍.വി-സി18 എത്തിച്ചത്. 867 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥമായിരുന്നു ലക്ഷ്യമെന്നും രണ്ടു കിലോമീറ്ററിന്റെ വ്യത്യാസം മാത്രമേ ഇക്കാര്യത്തില്‍ വന്നുള്ളൂവെന്നത് വിക്ഷേപണത്തിന്റെ കൃത്യതയാണ് സൂചിപ്പിക്കുന്നതെന്നും ഡോ. രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെയും ഫ്രാന്‍സിന്റെയും സംയുക്ത സംരംഭമാണ് മേഘ ട്രോപിക്‌സ്. ഈ ഗണത്തില്‍പ്പെട്ട ഉപഗ്രഹത്തിന്റെ വിക്ഷേപണം ലോകത്തുതന്നെ രണ്ടാമത്തെയാണെന്ന് അധികൃതര്‍ അറിയിച്ചു. വര്‍ഷപാതത്തെക്കുറിച്ച് പഠിക്കാന്‍ 1997-ല്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ജപ്പാന്‍ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സിയും സംയുക്തമായി നടത്തിയ ടി.ആര്‍.എം.എം. ദൗത്യമാണ് ആദ്യത്തേത്.

ഐ.എസ്.ആര്‍.ഒ.യും ഫ്രഞ്ച് ബഹിരാകാശ ഗവേഷണ സ്ഥാപനമായ സി.എന്‍.ഇ.എസും സംയുക്തമായി വികസിപ്പിച്ചെടുത്ത മേഘ-ട്രോപിക്‌സില്‍ മുഖ്യമായും നാല് ശാസ്ത്രീയ ഉപകരണങ്ങളാണുള്ളത്. ഇതില്‍ 'മദ്രാസ്'മഴയുടെയും മേഘങ്ങളുടെയും ഗതിവിഗതികളും 'സഫിര്‍' ഈര്‍പ്പത്തിന്റെ ഉള്ളുകള്ളികളും 'സ്‌കറാബ്'ഊര്‍ജ വ്യതിയാനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കും. നാലാമത്തെ ഉപകരണമായ ജി.പി.എസ്. റിസീവര്‍ താപനിലയുടെയും മറ്റും വിശദാംശങ്ങള്‍ നല്‍കും. ഇറ്റലിയിലാണ് ഈ ഉപകരണം വികസിപ്പിച്ചെടുത്തതെന്ന് ഡോ. രാധാകൃഷ്ണന്‍ പറഞ്ഞു.

മഴമേഘങ്ങളെക്കുറിച്ചുള്ള സമഗ്ര പഠനത്തിലൂടെ കാലവര്‍ഷവും ചുഴലിക്കൊടുങ്കാറ്റുകളുമൊക്കെ കുറെക്കൂടി കൃത്യതയോടെ പ്രവചിക്കാനാവുമെന്ന് ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ താപനിലയില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ ദിവസത്തില്‍ മൂന്ന് തവണയെങ്കിലും മേഘ നിരീക്ഷിക്കും. അഞ്ച് കൊല്ലമാണ് ഉപഗ്രഹത്തിന്റെ ആയുസ്സ് കണക്കാക്കുന്നത്.

1997ലാണ് സി.എന്‍.ഇ.എസും ഐ.എസ്.ആര്‍.ഒ.യും മേഘ-ട്രോപിക്‌സിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. ഡോ. കെ. കസ്തൂരിരംഗനും പ്രൊഫ. നരസിംഹയുമായിരുന്നു പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചത്. മേഘയുടെ വിക്ഷേപണത്തിനായി ഐ.എസ്.ആര്‍.ഒ. 86 കോടി രൂപയാണ് ചെലവഴിച്ചത്. സി.എന്‍.ഇ.എസും 86 കോടി രൂപ ചെലവിട്ടു. വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വി.സി-18ന് 90 കോടി രൂപയാണ് നിര്‍മാണ ച്ചെലവ്.

പി.എസ്.എല്‍.വി-സി 18 പ്രൊജക്ട് ഡയറക്ടര്‍ കെ. കുഞ്ഞികൃഷ്ണന്‍, മേഘ-ട്രോപിക്‌സ് പ്രൊജക്ട് ഡയറക്ടര്‍ ജി. രാജു, ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ എം.ജി.കെ. മേനോന്‍ തുടങ്ങിയവര്‍ വിക്ഷേപണവേളയില്‍ സന്നിഹിതരായിരുന്നു.

കണ്ണുകളുടെ ആരോഗ്യം ഓരോ പ്രായത്തിലും

ജനനവൈകല്യങ്ങള്‍ തൊട്ട് പ്രമേഹംവരെ കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കുന്നു. നേത്രസംരക്ഷണത്തെ സംബന്ധിക്കുന്ന സംശയങ്ങള്‍ക്ക് കോഴിക്കോട് കോംട്രസ്റ്റ് ഐ ഹോസ്പിറ്റലിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് പുത്തലത്ത് മറുപടി നല്കുന്നു...

വെയിലിലും ചൂടിലും കൂടുതല്‍ നേരം കഴിയുന്നത് കണ്ണിനെ എങ്ങിനെയാണ് ബാധിക്കുക?
വെയിലത്തും പൊടിയിലും കൂടുതല്‍ നേരം കഴിയുമ്പോള്‍ കണ്ണുകളില്‍ വരള്‍ച്ച വരും. കണ്ണിലെ കണ്ണീര്‍ഗ്രന്ഥികള്‍ ഉണങ്ങുന്നതാണ് ഇതിന് കാരണം. കണ്ണില്‍ പൊടി പോയതുപോലെ അനുഭവപ്പെടും. പൊടിപടലങ്ങളുള്ളപ്പോഴും ബൈക്കില്‍ പോകുമ്പോഴും കണ്ണട ധരിക്കുക.കടുത്ത വെയില്‍ ഉണ്ടെങ്കില്‍ സണ്‍ ഗഌസ് ഉപയോഗിക്കുക. അസ്വസ്ഥത തോന്നിയാല്‍ കണ്ണ് ശുദ്ധജലത്തില്‍ മൃദുവായി കഴുകുകയാണ് പ്രതിവിധി.

കണ്ണില്‍ ആര്‍ട്ടിഫിഷ്യല്‍ ടിയര്‍ ഡ്രോപ്‌സ് ഉപയോഗിക്കാം. ഇത് കണ്ണിന് മറ്റൊരു ദോഷവും ഉണ്ടാക്കില്ല.

കണ്ണിന്റെ വരള്‍ച്ച എങ്ങിനെ തടയാം?
മൂന്നു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ടിവി കാണുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. കാരണം കുട്ടികളുടെ മസ്തിഷ്‌കവളര്‍ച്ചയേയും ബുദ്ധിവികാസത്തേയും അത് സ്വാധീനിക്കും. ഇടയ്ക്ക് കണ്ണ് ചിമ്മുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. അപ്പോഴാണ് കണ്ണില്‍ നനവ് വരുന്നത്. ടിവിയില്‍തന്നെ ഇമ ചിമ്മാതെ കണ്ണ് നട്ടിരിക്കുന്നത് കണ്ണിന്റെ ഉപരിതലം വരണ്ടതാക്കും. ഇത് നേത്രരോഗങ്ങള്‍ക്ക് ഇടയാക്കും. എപ്പോഴും ടിവിയില്‍ നിന്നും നാല് മീറ്ററെങ്കിലും ദൂരത്തിരിക്കാന്‍ ശ്രദ്ധിക്കുക.ഇരിക്കുമ്പോള്‍ കണ്ണും ടിവിയുടെ മധ്യവും ഒരേ നിരപ്പിലായിരിക്കാന്‍ ശ്രദ്ധിക്കുക.

ടിവി സ്ഥിരമായി കാണുന്നത് ദോഷമാണോ??
മുറിയില്‍ നല്ല ലൈറ്റ് ഉണ്ടാവണം. ചിലര്‍ ലൈറ്റ് ഓഫ് ചെയ്തിട്ട് ടിവി കാണാറുണ്ട്. ഇത് കണ്ണിന് നല്ലതല്ല. സ്‌ക്രീനില്‍ മാറി മാറി വരുന്ന തിളക്കമുള്ള വെളിച്ചം കണ്ണിലെ പേശികളെ ദുര്‍ബ്ബലമാക്കും. ക്രമേണ ഇത് കണ്ണിന് അസ്വസ്ഥത ഉണ്ടാക്കും.

കംപ്യൂട്ടറും ടിവിയും ഉപയോഗിക്കുമ്പോള്‍ മുറിയിലെ വെളിച്ച ക്രമീകരണം എങ്ങിനെ വേണം?
മുറിയില്‍ നല്ല ലൈറ്റ് ഉണ്ടാവണം. ചിലര്‍ ലൈറ്റ് ഓഫ് ചെയ്തിട്ട് ടിവി കാണാറുണ്ട്. ഇത് കണ്ണിന് നല്ലതല്ല. സ്‌ക്രീനില്‍ മാറി മാറി വരുന്ന തിളക്കമുള്ള വെളിച്ചം കണ്ണിലെ പേശികളെ ദുര്‍ബ്ബലമാക്കും. ക്രമേണ ഇത് കണ്ണിന് അസ്വസ്ഥത ഉണ്ടാക്കും.

കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണുകളുടെ സംരക്ഷണം എങ്ങനെയാവണം?
ടിവി കാണുന്നതിലെ പ്രശ്‌നങ്ങള്‍ തന്നെയാണ് കംപ്യൂട്ടറില്‍ നോക്കുമ്പോഴും ഉണ്ടാവുന്നത്. ഒരേ ദിശയിലേക്ക് കുറേ നേരം ഇമ ചിമ്മാതെ നോക്കുമ്പോള്‍ കണ്ണുകള്‍ വരളാനിടയാവുന്നു. അതുപോലെ എസിയില്‍ കൂടുതല്‍ നേരം ഇരിക്കുന്നതും വരള്‍ച്ച ഉണ്ടാക്കുന്നു. ഇടയ്ക്ക് ഇമ ചിമ്മണമെന്നത് ഓര്‍മ്മിക്കുക. കാറിന്റെ വൈപ്പര്‍ പോലെയാണ് കണ്ണിന്റെ ഇമകള്‍. അവ അടഞ്ഞ് തുറക്കുമ്പോഴാണ് കണ്ണില്‍ നനവ് വരുന്നത്. ഓഫീസിലാണെങ്കില്‍ ഇടയ്ക്ക് സീറ്റില്‍ നിന്നും എഴുന്നേറ്റ് നടക്കുക.കണ്ണിന് സുഖകരമാവും അത്. മോണിറ്ററില്‍ ആന്റിഗ്ലെയര്‍ സ്‌ക്രീന്‍ വെയ്ക്കുന്നതും കണ്ണിന് ഗുണകരമാണ്.

അപൂര്‍വം ചിലരില്‍ നീറ്റലും പുകച്ചിലും വരാറുണ്ട്. അങ്ങനെ ഉണ്ടാവുമ്പോള്‍ അവ വീണ്ടും ഉപയോഗിക്കുന്നത് നിര്‍ത്തുക.
കണ്ണുകള്‍ നമ്മുടെ ആന്തരികാവയവമാണ്. ഏറ്റവും നല്ലത്, ഡോക്ട്‌റുടെ അടുത്തെത്തും മുന്‍പ് കണ്ണുകള്‍ നന്നായി കഴുകുകയാണ്. ടാപ്പ് തുറന്ന് കണ്ണിലേക്ക് വെള്ളം ഒഴുക്കുക.

കണ്ണിലുപയോഗിക്കുന്ന മേക്കപ്പുകള്‍ ദോഷമായി തീരാറുണ്ടോ?
അപൂര്‍വ്വം ചിലരില്‍ നീറ്റലും പുകച്ചിലും വരാറുണ്ട്. അങ്ങനെ ഉണ്ടാവുമ്പോള്‍ അവ വീണ്ടും ഉപയോഗിക്കുന്നത് നിര്‍ത്തുക.

കണ്ണില്‍ രാസവസ്തുക്കള്‍ തെറിച്ചാല്‍ ഉടനെ എന്തുചെയ്യണം?
കണ്ണുകള്‍ നമ്മുടെ ആന്തരികാവയവമാണ്. ഏറ്റവും നല്ലത്, ഡോക്ട്‌റുടെ അടുത്തെത്തും മുന്‍പ് കണ്ണുകള്‍ നന്നായി കഴുകുകയാണ്. ടാപ്പ് തുറന്ന് കണ്ണിലേക്ക് വെള്ളം ഒഴുക്കുക.

മൂര്‍ച്ചയുള്ള വസ്തുക്കള്‍ കണ്ണില്‍ കൊണ്ടാല്‍ എന്താണ് ചെയ്യേണ്ടത്?
വീട്ടില്‍ നിന്ന് സ്വയം ചികിത്സ ചെയ്യാതെ എത്രയും പെട്ടെന്ന് ഡോക്ട്‌റെ സമീപിക്കുക.

കുഞ്ഞുങ്ങളിലെ കണ്ണിന്റെ കുഴപ്പങ്ങള്‍ നേരത്തെ തിരിച്ചറിയാന്‍ കഴിയുമോ?
മൂന്ന് മാസം പ്രായമായ കുഞ്ഞുങ്ങളില്‍ കണ്ണില്‍ വെള്ള നിറം കാണുകയാണെങ്കില്‍ ഡോക്ട്‌റോട് വിവരം പറയണം. ചിലപ്പോഴത് തിമിരത്തിന്റെ ലക്ഷണമായേക്കാം. നാലുമാസം പ്രായമാവുമ്പോള്‍ പുറത്തെ വെളിച്ചങ്ങളോട് കുഞ്ഞ് പ്രതികരിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. കുഞ്ഞുന്നാളില്‍ കണ്ടുപിടിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ എളുപ്പം പരിഹരിക്കാം. ചെറിയ കുട്ടികളിലെ കോങ്കണ്ണ് കണ്ണട വെച്ച് നേരെയാക്കാം. കണ്ണുകളിലെ കണ്ണുനീര്‍സഞ്ചി അടഞ്ഞിരിക്കുന്നതാണ് കുഞ്ഞുങ്ങളില്‍ കാണുന്ന മറ്റൊരു അസുഖം. എപ്പോഴും കണ്ണുനീര്‍ വരുന്നതാണ് ഇതിന്റെ ലക്ഷണം. ചിലപ്പോള്‍ പഴുപ്പും വരാം. അങ്ങനെയെങ്കില്‍ പെട്ടെന്ന് ചികിത്സ തേടണം.കണ്ണിന് മസാജ് നല്‍കി കണ്ണീര്‍ സഞ്ചിയുടെ തടസ്സം നീക്കുന്നു.ഇത് ഫലിച്ചില്ലെങ്കില്‍ ചെറിയൊരു ശസ്ത്രക്രിയ വേണ്ടി വരും.

കാഴ്ചവൈകല്ല്യത്തിന് എന്തെല്ലാമാണ് പ്രതിവിധികള്‍?
മൂന്ന് വഴികളുണ്ട്. ഒന്ന് കണ്ണട വെയ്ക്കുക. അല്ലെങ്കില്‍ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുക. ഇപ്പോള്‍ കോണ്‍ടാക്ട് ലെന്‍സിന് പകരം, കണ്ണിലെ കൃഷ്ണമണിയെ ലേസര്‍ ഉപയോഗിച്ച് ശരിയായ രൂപത്തിലാക്കുന്ന ശസ്ത്രക്രിയ പ്രചാരത്തിലുണ്ട്. ഇത് ലാസിക് (ഹമശെസ) എന്നറിയപ്പെടുന്നു.കേരളത്തില്‍ ലഭ്യമാണ്. 25000 രൂപയോളം ചെലവ് വരും.

കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നത് കണ്ണുകള്‍ക്ക് ദോഷം ചെയ്യുമോ?
കോണ്‍ടാക്ട് ലെന്‍സുകള്‍ ഉപയോഗിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കില്ല. രാത്രി ഉറങ്ങുന്നതിന് മുമ്പായി ലെന്‍സുകള്‍ എടുത്തുമാറ്റി ക്ലീനിങ് സൊലൂഷനില്‍ (ലെന്‍സിനൊപ്പം ലഭിക്കുന്നത്) ഇട്ടുവയ്ക്കണം. പിറ്റേന്ന് ലെന്‍സ് വൃത്തിയാക്കി എടുത്ത് ഉപയോഗിക്കുക.

സ്ത്രീകളെ കൂടുതലായി ബാധിക്കുന്ന നേത്രരോഗങ്ങള്‍ ഏതെല്ലാമാണ്?
തിമിരമാണ് (കാറ്ററാക്റ്റ്) സ്ത്രീകളില്‍ കൂടുതലായി കാണുന്ന നേത്ര രോഗം.

കോങ്കണ്ണ് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമോ?
ഏല്ലാ പ്രായക്കാരിലും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്ന രോഗമാണ് കോങ്കണ്ണ്.കണ്ണുകള്‍ ഒരേ സമയം ഒരേ ദിശയിലേക്ക് ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥയാണ് കോങ്കണ്ണ്. ഏതെങ്കിലും ഒരു കണ്ണ് ഉള്ളിലേക്കോ പുറത്തേക്കോ തിരിഞ്ഞു കാണുന്നു.കണ്ണിലെ പേശികള്‍ ദുര്‍ബ്ബലമാവുന്നതുകൊണ്ടോ പാരമ്പര്യമായോ ഈ രോഗം വരാം. പ്രധാനമായും ശസ്ത്ര ക്രിയയിലൂടെയാണ് കോങ്കണ്ണ് മാറ്റുന്നത്. ചിലരില്‍ കണ്ണട മതിയാവും. ചിലര്‍ക്ക് ശസ്ത്രക്രിയയും കണ്ണടയും വേണം. ശസ്ത്രക്രിയ ലളിതമാണ്.

മറ്റു രോഗങ്ങളുടെ ലക്ഷണങ്ങളായി നേത്രരോഗങ്ങള്‍ വരാറുണ്ടോ?
ചില രോഗങ്ങള്‍ കണ്ണിനേയും ബാധിക്കാറുണ്ട്. അവയില്‍ ഏറ്റവും പ്രധാനം ഈ നൂറ്റാണ്ടിന്റെ രോഗം എന്നറിയപ്പെടുന്ന പ്രമേഹം ആണ്. മറ്റൊന്ന് രക്തസമ്മര്‍ദ്ദമാണ്. പ്രമേഹവും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കുകയാണ് കണ്ണിനെ രക്ഷിക്കാനുള്ള പോംവഴി. പ്രമേഹരോഗികള്‍ എല്ലാ കൊല്ലവും നേത്രപരിശോധന നടത്താന്‍ ശ്രദ്ധിക്കണം. അതുപോലെ തൈറോയിഡ് രോഗം കൂടിയാലും കുറഞ്ഞാലും കണ്ണിനെ ബാധിക്കും.

തിമിരം പൂര്‍ണമായും ഭേദമാക്കാമോ?
കണ്ണിനുള്ളിലെ ലെന്‍സിന്റെ സുതാര്യത നഷ്ടമാകുന്ന അവസ്ഥയാണ് തിമിരം. ഇല്ല. തിമിരത്തിന് ഒരേയൊരു പ്രതിവിധി ശസ്ത്രക്രിയയാണ്. തിമിരം ബാധിച്ച ലെന്‍സ് എടുത്തുമാറ്റി പകരം പുതിയ ലെന്‍സ് വെക്കുകയാണ് ശസ്ത്രക്രിയയില്‍ ചെയ്യുന്നത്. വീണ്ടും രോഗം വരില്ല.

തിമിരം കുട്ടികളെ ബാധിക്കുമോ?
ബാധിക്കും. ജര്‍മന്‍ മീസല്‍സ് വന്നാലും കണ്ണിന് ക്ഷതമേറ്റാലും കുട്ടികളില്‍ തിമിരം വരാനിടയുണ്ട്.

ചെങ്കണ്ണ് പകരുന്നത് എങ്ങനെയാണ്?
ചെങ്കണ്ണ് ബാധിച്ച വ്യക്തിയുടെ തോര്‍ത്ത്, തൂവാല എന്നിവ ഉപയോഗിച്ചാല്‍ രോഗം പകരും. കണ്ണില്‍ ചുവപ്പ്, കടച്ചില്‍, പീളവരിക, വെള്ളം വരിക എന്നിവയാണ് സാധാരണ കണ്ടുവരാറുള്ള ലക്ഷണങ്ങള്‍.

കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകാംശങ്ങള്‍ എന്തെല്ലാമാണ്?
ബീറ്റ കരോട്ടിന്‍, വൈറ്റമിന്‍ സി എന്നിവ ധാരാളമായി അടങ്ങിയവയാണ് പപ്പായ, നാരങ്ങ, മാങ്ങ തുടങ്ങിയ മഞ്ഞ നിറമുള്ള പഴങ്ങള്‍. ഇവ നന്നായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

എന്താണ് ഗ്ലോക്കോമ?
കണ്ണിന്റെ ലോലമായ നാഡീഞരമ്പുകളില്‍ വരുന്ന ഒരു തരം ജീര്‍ണതയാണ് ഗ്ലോക്കോമ. കാഴ്ചശക്തി ഭാഗികമോ പൂര്‍ണമായോ പിന്നെ തിരിച്ചുകിട്ടാത്തവിധം നഷ്ടപ്പെടാനോ സാധ്യതയുണ്ട്. ആരംഭദശയില്‍ തന്നെ രോഗം കണ്ടെത്തുകയും മുറ തെറ്റാതെ ചികിത്സിക്കുകയും ചെയ്താല്‍ ഭൂരിഭാഗം പേരിലും കാഴ്ചശക്തി തുടര്‍ന്ന് നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ സാധിക്കും. ഏറ്റവും പ്രധാനമായ ലക്ഷണം മങ്ങിയ പ്രകാശത്തിലെ കാഴ്ചക്കുറവാണ്. കഠിനമായ തലവേദന, കണ്ണുവേദന, കണ്ണില്‍ ചുവപ്പ്, നീര്‍ക്കെട്ട്, വെള്ളം നിറയല്‍ എന്നിവയാണ് മറ്റ് രോഗലക്ഷണങ്ങള്‍. വസ്തുക്കളുടെ ഏതെങ്കിലും ഒരു ഭാഗം മാത്രം കാണാന്‍ സാധിക്കാതെ വരിക, നടക്കാനുള്ള ബുദ്ധിമുട്ട് എന്നിവ പ്രധാന ലക്ഷണങ്ങളില്‍പ്പെടുന്നു.

ഗ്ലോക്കോമ കൂടുതലായും കണ്ടുവരുന്നത് ആരിലൊക്കെയാണ്?
പാരമ്പര്യമായി ഗ്ലോക്കോമ വരാറുണ്ട്. പ്രായം കൂടുമ്പോഴും രോഗം പിടിപെടാം. പ്രധാനമായും മയോപ്പിയ, പ്രമേഹം, രക്തസമ്മര്‍ദ്ദം, മൈഗ്രയിന്‍ എന്നീ രോഗങ്ങള്‍ ഉള്ളവരില്‍ ഗ്ലോക്കോമ കൂടുതലായി കണ്ടുവരുന്നു. പുകവലി ഒരു പ്രധാന കാരണമായി പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. മരുന്നുകൊണ്ട് ഒരു പരിധിവരെ രോഗം തടയാം. അല്ലെങ്കില്‍ ശസ്ത്രക്രിയ വേണ്ടിവരും.

കണ്ണില്‍ കുരു വന്നാല്‍ എന്തു ചെയ്യണം?
ഉപ്പിട്ട ചൂടുവെള്ളത്തില്‍ കോട്ടണ്‍ തുണി മുക്കി ചൂടു പിടിപ്പിക്കുക. പല കാരണങ്ങള്‍ കൊണ്ടും കണ്ണില്‍ കുരു വരാം. കാഴ്ചക്കുറവ്, താരന്‍, അലര്‍ജി എന്നിവയിലേതെങ്കിലും ഒന്നാവാം കാരണം. ഡോക്ടറെ കണ്ട് നിര്‍ദ്ദേശം തേടുക.

കണ്ണിനെ ബാധിക്കുന്ന അലര്‍ജിക്കുള്ള ചികിത്സ എന്താണ്?
പൊടി, കാറ്റ്, പൂമ്പൊടി തുടങ്ങിയവ കണ്ണിന്റെ അലര്‍ജിക്ക് കാരണമാവാറുണ്ട്. ചൊറിച്ചില്‍, ചുമപ്പ് നിറം, പഴുപ്പ് എന്നിവയാണ് പ്രകടമായ ലക്ഷണങ്ങള്‍. പെട്ടെന്ന് ഡോക്ടറെ കാണുക. അലര്‍ജി ബാധിച്ചവര്‍ ഇടയ്ക്കിടെ കണ്ണ് ശുദ്ധ ജലത്തില്‍ കഴുകുന്നത് നല്ലതാണ്. കൂടാതെ പൊടി തുടങ്ങിയ അലര്‍ജിയുണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുകയും വേണം.

പ്രമേഹം കണ്ണിനെ ബാധിക്കുമോ?
കണ്ണിന്റെ ഞരമ്പുകളെയാണ് പ്രമേഹം ബാധിക്കുക.

സാധാരണക്കാരെ അപേക്ഷിച്ച് പ്രമേഹരോഗികളില്‍ കാഴ്ചക്കുറവ് കൂടുതലായി കാണാറുണ്ടോ?
ഉണ്ട്. പ്രമേഹരോഗികളില്‍ കണ്‍കുരു വരാം. കണ്ണിന്റെ മുന്‍ഭാഗത്തുള്ള സുതാര്യമായ നേത്രപടലത്തിന്റെ മുറിവുകളും മറ്റും ഉണങ്ങാന്‍ കാലതാമസവുമെടുക്കാം. ചിലപ്പോള്‍ മുറിവുകള്‍ ഉണങ്ങാതെ ക്രോണിക് അള്‍സര്‍ ആയിത്തീരുകയും ചെയ്യുന്നു. രോഗികളില്‍ ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നീ അണുക്കളുടെ ബാധമൂലം അള്‍സര്‍ വരുവാന്‍ സാധ്യത കൂടുതലാണ്.

ഡയബറ്റിക് റെറ്റിനോപ്പതി എന്താണ്?
രോഗി പോലും അറിയാതെ വളരെ സാവധാനത്തില്‍ കാഴ്ചശക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണിത്. പ്രമേഹം കണ്ണിന്റെ ഞരമ്പിനെ ബാധിക്കുന്നു. രോഗത്തിന്റെ ആരംഭഘട്ടത്തില്‍ പലപ്പോഴും യാതൊരു വിധത്തിലുള്ള രോഗലക്ഷണങ്ങളും ഉണ്ടാകാറില്ല. റെറ്റിനയുടെ രക്തക്കുഴലുകള്‍ ചെറിയ ചെറിയ കുമിളകള്‍പോലെ വീര്‍ത്തുവരുന്ന അവസ്ഥയാണിത്.

എന്തുകൊണ്ടാണ് കണ്ണ് ടെസ്റ്റ് ചെയ്യാതെ കണ്ണട വാങ്ങരുത് എന്ന് പറയുന്നത്?
കണ്ണിന്റെ ആരോഗ്യത്തില്‍ നേത്ര പരിശോധനകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പ്രമേഹം രക്തസമ്മര്‍ദ്ദം തുടങ്ങിയ പല രോഗങ്ങളും കണ്ണിന് തകരാറുണ്ടാക്കുന്നു. അതിനാല്‍ വര്‍ഷം തോറും കണ്ണിന്റെ കാഴ്ചശക്തി പരിശോധിക്കണം. പ്രമേഹമുള്ളവര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നോര്‍മലാക്കി സൂക്ഷിക്കണം. 40 വയസ്സ് കഴിഞ്ഞവര്‍ കണ്ണിലെ പ്രഷര്‍, ഞരമ്പുകളുടെ നില എന്നിവ പരിശോധിച്ചിരിക്കണം. ടെസ്റ്റുചെയ്യാതെ വാങ്ങുന്ന കണ്ണട, കണ്ണിന്റെ ആരോഗ്യത്തെ കുഴപ്പത്തിലാക്കുകയാണ് ചെയ്യുന്നത്.

കണ്ണിന്റെ ആരോഗ്യത്തിന് എപ്പോഴും ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്?
കണ്ണില്‍ കഴിയുന്നതും സ്പര്‍ശിക്കാതിരിക്കുക. കണ്ണ് തിരുമ്മുന്നതും ഒഴിവാക്കുക. യാത്ര കഴിഞ്ഞ് വരുമ്പോള്‍ ഇളം ചൂടുവെള്ളത്തില്‍ കണ്ണ് കഴുകുന്നത് ശീലമാക്കാം. വെള്ളം തളിച്ച് കഴുകുന്നതാണ് ഉത്തമമായ രീതി. പലതരം അണുക്കള്‍ കൈകളിലൂടെ കണ്ണിനെ ബാധിക്കാനിടയുണ്ട്. ആദ്യം കൈകള്‍ രണ്ടും സോപ്പിട്ട് കഴുകി വൃത്തിയാക്കണം. എന്നിട്ടേ കണ്ണുകള്‍ കഴുകാനൊരുങ്ങാവൂ.

മാതൃഭൂമി 'സീഡി'ന് അന്താരാഷ്ട്ര അംഗീകാരം

വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ് പേപ്പേഴ്‌സ് ആന്‍ഡ് ന്യൂസ് പബ്ലിഷേഴ്‌സിന്റെ (വാന്‍-ഇഫ്ര) യങ്‌റീഡര്‍ പ്രൈസില്‍ മാതൃഭൂമിക്ക് പ്രത്യേക പ്രശംസ. കേരളത്തിലെ ആയിരക്കണക്കിന് വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന സീഡ്പദ്ധതിയാണ് മാതൃഭൂമിക്ക് ഈ അംഗീകാരം നേടിക്കൊടുത്തത്. പൊതുസേവന വിഭാഗത്തില്‍ അവാര്‍ഡ് നിര്‍ണയസമിതിയുടെ പ്രത്യേക പ്രശംസയ്ക്കാണ് മാതൃഭൂമി സീഡ് അര്‍ഹമായത്. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള പതിനെട്ടായിരത്തിലധികം പ്രസിദ്ധീകരണങ്ങളെയും പതിനയ്യായിരത്തിലധികം ഓണ്‍ലൈന്‍ സൈറ്റുകളെയും മൂവായിരത്തിലധികം കമ്പനികളെയും പ്രതിനിധീകരിക്കുന്ന രാജ്യാന്തര സംഘടനയാണ് വാന്‍-ഇഫ്ര.

വിദ്യാര്‍ഥികളില്‍ പ്രകൃതിസംരക്ഷണത്തിന്റെയും പരിസ്ഥിതിബോധത്തിന്റെയും പ്രാധാന്യം എത്തിക്കുകയാണ് ഈ കര്‍മപദ്ധതിയുടെ ദൗത്യമെന്ന് അവാര്‍ഡ്‌നിര്‍ണയസമിതി കണ്ടെത്തി. ബൃഹത്തായ ഈ പരിസ്ഥിതി പ്രസ്ഥാനത്തിനായി മാതൃഭൂമിയും പദ്ധതിയോട് സഹകരിക്കുന്ന മറ്റുള്ളവരും നടത്തുന്ന യത്‌നം പ്രത്യേക പരിഗണന അര്‍ഹിക്കുന്നതാണെന്നും വിധികര്‍ത്താക്കള്‍ ചൂണ്ടിക്കാട്ടി.

മഹത്തായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനും ശക്തമായ കൂട്ടായ്മകള്‍ സൃഷ്ടിക്കാനും മാതൃഭൂമിയുടെ ഈ യത്‌നം മറ്റു പത്രങ്ങള്‍ക്ക് മാതൃകയാകുമെന്നും സമിതി അഭിപ്രായപ്പെട്ടു. വാന്‍-ഇഫ്ര യങ് റീഡര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ലിന്‍ മക്‌മെയിനിന്റെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധരടങ്ങിയ പതിനൊന്നംഗ സമിതിയാണ് അവാര്‍ഡ്‌നിര്‍ണയം നടത്തിയത്.

ബുധനാഴ്ച വിയന്നയില്‍ നടക്കുന്ന വേള്‍ഡ് ന്യൂസ്‌പേപ്പേഴ്‌സ് കോണ്‍ഗ്രസ് ആന്‍ഡ് വേള്‍ഡ് എഡിറ്റേഴ്‌സ് ഫോറത്തില്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറും മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രനും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങും. ഇതുവരെയായി അയ്യായിരത്തിലധികം സ്‌കൂളുകള്‍ സീഡ് പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട്. മാതൃഭൂമിയിലെ ജീവനക്കാരുടെയും പദ്ധതിയില്‍ അംഗങ്ങളായ വിദ്യാര്‍ഥികളുടെയും കോ-ഓര്‍ഡിനേറ്റര്‍മാരായ അധ്യാപകരുടെ നേതൃത്വത്തില്‍ ഊര്‍ജസംരക്ഷണം, ജലസംരക്ഷണം, പ്ലാസ്റ്റിക് മാലിന്യനിര്‍മാര്‍ജനം, ജൈവവൈവിധ്യസംരക്ഷണം തുടങ്ങി വിവിധപ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളിലും പുറത്തുമായി നടത്തി.

ഇതിലൂടെ തങ്ങളുടെ വീടുകളില്‍ വരെ സീഡ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ വിദ്യാര്‍ഥികള്‍ പ്രേരിതരായെന്നും അവാര്‍ഡ്‌നിര്‍ണയസമിതി കണ്ടെത്തി. 20 ലക്ഷത്തോളം രൂപയാണ് മികച്ച പ്രവര്‍ത്തനം നടത്തിയ വിദ്യാലയങ്ങള്‍ക്ക് കാഷ് പ്രൈസായി നല്‍കിയത്. വിന്‍ടെക് പബ്ലിക്കേഷന്‍സ്, ആലുവ പരിസ്ഥിതിസംരക്ഷണസംഘം എന്നിവയുടെ സഹകരണത്തോടെയാണ് മാതൃഭൂമി സീഡ് പദ്ധതി നടപ്പാക്കുന്നത്.

മേഘാട്രോപിക്‌സ് ഭ്രമണപഥത്തില്‍

ചെന്നൈ: നാല് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി.സി. 18 വിജയകരമായി വിക്ഷേപിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്നാണ് ഉപഗ്രഹം കുതിച്ചുയര്‍ന്നത്. കാലാവസ്ഥാ പഠന മേഖലയില്‍ വന്‍ കുതിപ്പിന് വഴിയൊരുക്കുമെന്ന് കരുതപ്പെടുന്ന ഇന്ത്യ-ഫ്രഞ്ച് സംയുക്തസംരംഭമായ മേഘാട്രോപിക്‌സ് ആണ് പി.എസ്.എല്‍.വി. 18 താത്കാലിക ഭ്രമണപഥത്തിലെത്തിച്ച മുഖ്യ ഉപഗ്രഹം.

ഫ്രഞ്ച് ബഹിരാകാശ ഗവേഷണ സ്ഥാപനമായ സി.എന്‍.ഇ.എസും ഇന്ത്യയിലെ ഐ.എസ്.ആര്‍.ഒ.യും സംയുക്തമായി വികസിപ്പിച്ചെടുത്ത മേഘയില്‍ മുഖ്യമായും നാല് ശാസ്ത്രീയ ഉപകരണങ്ങളാണുള്ളത്. ഇതില്‍ മദ്രാസ് മഴയുടെയും മേഘങ്ങളുടെയും ഗതിവിഗതികളും സഫിര്‍ ഈര്‍പ്പത്തിന്റെ ഉള്ളുകള്ളികളും സ്‌ക്രാബ് ഊര്‍ജ വ്യതിയാനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കും. മഴമേഘങ്ങളെക്കുറിച്ചുള്ള സമഗ്ര പഠനത്തിലൂടെ കാലവര്‍ഷവും ചുഴലിക്കൊടുങ്കാറ്റുകളുമൊക്കെ കുറെക്കൂടി കൃത്യതയോടെ പ്രവചിക്കാനാവുമെന്ന് ഐ എസ് ആര്‍ ഒ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

1000 കിലോഗ്രാം ഭാരമുള്ള മേഘാട്രോപിക്‌സും 42 കിലോഗ്രാം മൊത്തം ഭാരം വരുന്ന മൂന്നു ചെറുഉപഗ്രഹങ്ങളുമാണ് പി.എസ്.എല്‍.വി സി 18 ലുണ്ടായിരുന്നത്. എസ്.ആര്‍.എം യൂണിയവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച എസ്ആര്‍എംസാറ്റ്(10.9 കിലോഗ്രാം ഭാരം) ഐ.ഐ.ടി.പി കാണ്‍പൂരിന്റെ ജുഗുനു(മൂന്നു കിലോഗ്രാം) ലക്‌സംബര്‍ഗില്‍ നിന്നുള്ള വെസ്സല്‍സാറ്റ്(28.7 കിലോഗ്രാം) എന്നിവയാണ് മെഘാട്രോപ്ക്‌സിന് പുറമേ പി.സി.എല്‍.വി ഭ്രമണപഥത്തിലെത്തിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം കൃത്യമായ സമയത്ത് തന്നെ 867 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ മേഘാട്രോപിക്‌സിനെയും ചെറുഉപഗ്രഹങ്ങളേയും പി.എസ്.എല്‍.വി സി 18 എത്തിച്ചു. നിശ്ചയിച്ചതില്‍ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ മാത്രമാണ് മാറ്റമുണ്ടായതെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ പറഞ്ഞു. ഈ അഭിമാനമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാനും മറ്റ് പ്രധാന ശാസ്ത്രജ്ഞന്മാരും തമിഴ്‌നാട് ഗവര്‍ണര്‍ കെ റോസയ്യ എന്നിവരും ബഹിരാകാശ കേന്ദ്രത്തില്‍ സന്നിഹിതരായിരുന്നു.

Friday, 30 September 2011

സ്കൂള്‍ തല സ്പോട്സ് 2011 30/09/11 നും 01/10/11 നും

കുട്ടികളുടെ മനസില്‍ ആവേശം നിറച്ച് സ്കൂള്‍ കായികമേളക്ക്  സ്കൂള്‍ മൈതാനത്ത്  തുടക്കമായി

Tuesday, 27 September 2011

സ്കൂള്‍ തല ശാസ്ത്ര-ഗണിത-സാമൂഹ്യ- ഐ.ടി -പ്രവൃത്തി പരിചയമേള 2011

സ്കൂള്‍ തല ശാസ്ത്ര-ഗണിത-സാമൂഹ്യ- ഐ.ടി -പ്രവൃത്തി പരിചയമേള  29.09.11 കാലത്ത് 10 മണിക്ക് പ്രിന്‍സിപ്പാള്‍ ഉത്ഘാടനം ചെയ്യും.

Friday, 23 September 2011

സ്കൂള്‍ കലോല്‍സവം സമാപിച്ചു

രണ്ടു ദിവസമായി നടന്നു കൊണ്ടിരുന്ന സ്കൂള്‍ കലോല്‍സവം  അവസാനിച്ചു. ആവേശപൂര്‍ണ്ണമായിരുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുളള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

രക്ഷിതാക്കള്‍ക്കുള്ള ഐസിടി ബോധവല്‍ക്കരണ പരിപാടി


ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍,അയ്യന്തോളില്‍ രക്ഷിതാക്കള്‍ക്കുള്ള ഐസിടി ബോധവല്‍ക്കരണ പരിപാടി സെപ്റ്റംബര്‍ ഒന്നാംതിയ്യതി പിടിഎ ജനറല്‍ബോഡി മീറ്റിങ്ങില്‍ വെച്ചു നടന്നു. ഹൈസ്കൂള്‍,വൊക്കേഷണല്‍ഹയര്‍സെക്കന്‍റ‍റി,ഹയര്‍സെക്കന്‍റ‍റി,വിഭാഗങ്ങളിലെ രക്ഷിതാക്കള്‍ക്ക് പ്രത്യേകമായി സിഡി പ്രദര്‍ശനവും സോഫ്റ്റ് വെയറുകള്‍ പരിചയപ്പെടുത്തലും ഇതിനോടനുബന്ധിച്ചു നടത്തുകയുണ്ടായി.കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.ഉസ്മാന്‍ ഉല്‍ഘാടനം നിര്‍വഹിച്ചു.

സ്കൂള്‍ കലോല്‍സവം ആരംഭിച്ചു

വര്‍ണ്ണാഭമായ രീതിയില്‍ 22/09/11 നും 23/09/11 നും നടക്കുന്ന സ്കൂള്‍ കലോല്‍സവത്തിന് അയ്യന്തോളില്‍ തുടക്കമായി. യു പി ക്ലാസ് മുതല്‍ ഹയര്‍ സെക്കന്‍റ റി ക്ലാസ് വരെ ഉളള കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന ഈ ഉല്‍സവത്തിന് പി ടി എ പ്രസിഡന്‍റ് തിരി തെളിയിച്ചു.

Thursday, 2 June 2011

സൈലന്റ് വാലി പറയുന്നത്


സൈലന്റ്‌വാലിയില്‍ നില്ക്കുമ്പോള്‍ ശിരസ്സ് അറിയാതെ ഉയര്‍ന്നുപോകുന്നു. ഈ നിത്യഹരിത മഴക്കാടിനുമപ്പുറത്ത് ഒരു സ്വകാര്യ അഹങ്കാരം മലയാളിക്കുണ്ടാവാനിടയില്ല.


നിബിഡവും വന്യവുമായ ഇലച്ചാര്‍ത്തുകള്‍ക്കു കീഴില്‍ സൈലന്റ്‌വാലി ഒരേസമയം നമ്മെ മോഹിപ്പിക്കുകയും വിഭ്രമിപ്പിക്കുകയും ചെയ്യുന്നു. കാല്‍വണ്ണയില്‍നിന്ന് ചോരകുടിക്കുന്ന അട്ടകളെ ഒന്നൊന്നായി എടുത്തുമാറ്റുമ്പോള്‍ കൂടെയുണ്ടായിരുന്ന തമിഴ് പത്രപ്രവര്‍ത്തകന്‍ പറഞ്ഞു: ''സൈലന്റ്‌വാലി റൊമ്പ വയലന്റ്‌വാലിയായിറുക്ക്.'' അഞ്ചുകോടി വര്‍ഷം കൊണ്ട് പരിണമിച്ചുണ്ടായ കാടാണിത്. ആദിമവും അനന്യവുമായ വനഗന്ധം നുകര്‍ന്നുകൊണ്ട് 'ആനവിരട്ടി'യെ ഒഴിഞ്ഞുമാറി ഒറ്റയടിപ്പാതയിലൂടെ നടക്കുമ്പോള്‍ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. സതീഷ്ചന്ദ്രന്‍ പഴയൊരോര്‍മ പങ്കുവെച്ചു. 1980-കളുടെ തുടക്കത്തില്‍ സൈലന്റ്‌വാലിയിലെത്തിയ ഒരു ബ്രിട്ടീഷ് വനിതയെക്കുറിച്ചുള്ള ഓര്‍മ. 70 വയസ്സ് പിന്നിട്ട ഒരു അന്ധ. ബി.ബി.സി.ക്കു വേണ്ടിയുള്ള ഒരു ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടായിരുന്നു അവരുടെ വരവ്. മുക്കാലിയില്‍നിന്ന് നടന്ന് സൈലന്റ്‌വാലിയിലൂടെ നീലഗിരിയിലേക്കുള്ള സഞ്ചാരം. സൈലന്റ്‌വാലിയുടെ ഉള്‍ക്കാടുകളില്‍ നിശ്ശബ്ദത ഇപ്പോഴും തൊട്ടറിയാവുന്ന അനുഭവമാണ്. നിശ്ശബ്ദത ചൂഴ്ന്നു നില്ക്കുന്ന കാട്ടിലൂടെ നടന്നുപോകുന്ന അന്ധയായ സ്ത്രീ.

ബ്യൂണസ്അയേഴ്‌സിലെ ഗ്രന്ഥാലയത്തില്‍ അക്ഷരങ്ങള്‍ക്കു നടുവിലിരിക്കുന്ന ഹോര്‍ഷെ ലൂയിസ് ബോര്‍ഷെ എന്ന അന്ധനായ ലൈബ്രേറിയന്റെ ചിത്രം ഒരു മിന്നല്‍പ്പിണരുപോലെ ഉള്ളിലേക്ക് കയറിവരുന്നു. സൈലന്റ്‌വാലി എന്താണെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഈ അന്ധയായ സ്ത്രീയുടെ യാത്രയാണ്. അത്രമേല്‍ അഗാധവും അപാരവുമായ അനുഭവമാണ് ഈ താഴ്‌വാരം നമുക്കായി കാത്തുസൂക്ഷിക്കുന്നത്.

25 കൊല്ലങ്ങള്‍ക്കു മുമ്പ്

1979-ല്‍ സൈലന്റ്‌വാലിയില്‍നിന്ന് ഡോ. സതീഷ്ചന്ദ്രന്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട സ്നേഹിതയ്‌ക്കെഴുതി: ''ഈ അപൂര്‍വ സസ്യജാലങ്ങള്‍ ഇനിയിവിടെയുണ്ടാകുമോയെന്നറിയില്ല. വലിയ പാറത്തോടിനിരുവശവും മരങ്ങള്‍ വീഴാന്‍ തുടങ്ങിയിരിക്കുന്നു. കാട്ടിമുടിയില്‍നിന്ന് കാട് കത്തുന്ന മണം. താഴ്‌വാരത്തിന്റെ നിശ്ശബ്ദതയ്ക്കു മേല്‍ ബുള്‍ഡോസറുകളുടെ ഇരമ്പല്‍''-രണ്ടര ദശാബ്ദത്തിനു മുമ്പ് ഇതു വെറും വാക്കുകള്‍ മാത്രമായിരുന്നില്ല. '' ദാ... ഇവിടെയാണ് കേരള വൈദ്യുതി ബോര്‍ഡ് സൈലന്റ് വാലിക്ക് ചരമക്കുറിപ്പെഴുതാന്‍ ശ്രമിച്ചത്''-സൈരന്ധ്രിയില്‍ കുന്തിപ്പുഴയുടെ വന്യമായ പ്രവാഹത്തിലേക്ക് വിരല്‍ചൂണ്ടി ഡോ. സതീഷ് പറഞ്ഞു. ''അന്ന് കെ.എസ്.ഇ.ബി.യുടെ ദൗത്യം വിജയിച്ചിരുന്നെങ്കില്‍ ഈ പ്രദേശമാകെ അണക്കെട്ടില്‍ മുങ്ങി മരിക്കുമായിരുന്നു.''

തകര്‍ന്നുപോയ പദ്ധതി

സൈലന്റ്‌വാലി ഒരു പ്രതീകമാണ്. ഐതിഹാസികമായ ഒരു പോരാട്ടത്തിന്റെ പ്രതീകം. സമര്‍പ്പണബുദ്ധിയും നിശ്ചയദാര്‍ഢ്യവുമുള്ള ഒരുപിടി മനുഷ്യരുടെ ഇച്ഛാശക്തിക്കു മുന്നില്‍ ഭരണകൂടത്തിന് അടിയറവ് പറയേണ്ടിവന്ന ചരിത്രഗാഥയാണത്.

1973-ല്‍ പ്ലാനിങ് കമ്മീഷന്‍ അനുമതി നല്കിയതോടെയാണ് സൈലന്റ്‌വാലി അണക്കെട്ട് പദ്ധതിക്ക് ജീവന്‍വെച്ചത്. 24.88 കോടി രൂപ ചെലവില്‍ 240 മെഗാവാട്ട് വൈദ്യുതി ലക്ഷ്യമിട്ടായിരുന്നു കെ.എസ്.ഇ.ബി. പദ്ധതി മുന്നോട്ടുവെച്ചത്. മലപ്പുറം, പാലക്കാട് ജില്ലകളിലായി പതിനായിരം ഹെക്ടര്‍ കൃഷിഭൂമിയില്‍ ജലസേചനം, ഏഴെട്ടു കൊല്ലത്തേക്ക് ചുരുങ്ങിയത് മൂവായിരം പേര്‍ക്കെങ്കിലും തൊഴില്‍.... പദ്ധതിയുടെ ഗുണഫലങ്ങള്‍ കെ.എസ്.ഇ.ബി. ഇങ്ങനെ നീട്ടി.

പരിസ്ഥിതി എന്ന ആഡംബരം

ഈ അണകെട്ടുന്നതിനെതിരെ ഉയര്‍ന്ന പ്രതിഷേധം തച്ചുതകര്‍ക്കാന്‍ കേരളം മാറി മാറി ഭരിച്ച വിവിധ സര്‍ക്കാറുകള്‍ പരസ്​പരം മത്സരമായിരുന്നു. ഇക്കോളജി ഈസ് എ ലക്ഷ്വറി ഫോര്‍ കേരളൈറ്റ്‌സ് എന്ന മുഖ്യമന്ത്രി പി.കെ. വാസുദേവന്‍നായരുടെ പ്രഖ്യാപനം ഈ നയത്തിന്റെ അടിക്കുറിപ്പാണ്. സൈലന്റ്‌വാലിയില്‍ കാര്യമായൊന്നും നഷ്ടപ്പെടാനില്ലെന്നാണ് സംസ്ഥാന സര്‍ക്കാറും അനുബന്ധ സ്ഥാപനങ്ങളും പറഞ്ഞത്. അണക്കെട്ടില്‍ മുങ്ങിപ്പോകുന്ന മരങ്ങളത്രയും വേണമെങ്കില്‍ പറിച്ചുനടാവുന്നതേയുള്ളൂ എന്ന വങ്കത്തരംവരെ എഴുതിപ്പിടിപ്പിക്കാന്‍ അവരുടെ വക്താക്കള്‍ തയ്യാറായി.

സമര്‍പ്പണ ബുദ്ധിയും ആദര്‍ശശുദ്ധിയുമുള്ള ഒരുപിടി മനുഷ്യര്‍ ചെറുത്തു നില്പിനൊരുങ്ങിയതാണ് സൈലന്റ്‌വാലിയുടെ രക്ഷയായത്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലുണ്ടായിരുന്ന (കെ.എഫ്.ആര്‍.എ.) ഡോ. വി.എസ്. വിജയന്റെ പേര് ഇതില്‍ ആദ്യമേ പറയേണ്ടതുണ്ട്. അണക്കെട്ടിന്റെ പാരിസ്ഥിതിക പ്രത്യാഘാതത്തെക്കുറിച്ച് സമഗ്രമായി പഠനം നടത്തിയ അദ്ദേഹമാണ് നിര്‍ദിഷ്ട ഡാമിന്റെ ദൂഷ്യവശങ്ങള്‍ ആദ്യമായി കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതിന്റെ പേരില്‍ ഡോ. വിജയന് കെ.എഫ്. ആര്‍.ഐ. വിടേണ്ടി വന്നു. ഈ പഠനസംരംഭത്തില്‍ ഡോ. എം. ബാലകൃഷ്ണനും വിജയനൊപ്പമുണ്ടായിരുന്നു.

സഫര്‍ ഫത്തേഹലി, ഡോ. സലിം അലി, ഡോ. മാധവ്ഗാഡ്ഗില്‍, ഡോ. എം.എം. ശ്രീനിവാസ്, കെ.പി.എസ്. മേനോന്‍, ഡോ. കെ.എന്‍. രാജ്, ഡോ. എന്‍.സി. നായര്‍, പ്രൊഫ. കരുണാകരന്‍, ജെ.സി. ഡാനിയല്‍, യു.കെ. ഗോപാലന്‍, ജോസഫ് ജോണ്‍ എന്നിവര്‍ സൈലന്റ്‌വാലി സംരക്ഷണത്തിനായി ശക്തിയുക്തം വാദിച്ചവരാണ്.

സൈലന്റ്‌വാലിയുടെ അതിജീവനം ഒരു സാമൂഹിക പ്രക്ഷോഭത്തിന്റെ തലത്തിലേക്കുയര്‍ത്തിയതില്‍ കേരള ശാസ്ത്രസാഹിത്യപരിഷത്തും അതിന്റെ അമരത്തുണ്ടായിരുന്ന പ്രൊഫ. എം.കെ. പ്രസാദും വഹിച്ച പങ്കും കുറച്ചുകാണാനാവില്ല. സൈലന്റ്‌വാലിയെക്കുറിച്ച് മലയാളത്തില്‍ ആദ്യമായി സമഗ്രമായൊരു ലേഖനം എഴുതിയത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രൊഫ. പ്രസാദായിരുന്നു.

എഴുത്തുകാരുടെ കൂട്ടത്തില്‍ എന്‍.വി. കൃഷ്ണവാര്യരും സുഗതകുമാരിയും വഹിച്ച പങ്ക് നിസ്തുലമാണ്. ഒ.എന്‍.വി. കുറുപ്പ്, അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട, എസ്.കെ. പൊറ്റെക്കാട്ട്, വൈലോപ്പിള്ളി, സുകുമാര്‍ അഴീക്കോട് എന്നിവരും ഇവര്‍ക്കൊപ്പം അണിചേര്‍ന്നു. പ്രൊഫ. ആര്‍.വി.ജി. മേനോന്‍, പ്രൊഫ. കെ.കെ. നീലകണ്ഠന്‍, പ്രൊഫ. ജോണ്‍ സി. ജേക്കബ്, ഡോ. ശാന്തി, ഡോ. ശ്യാമസുന്ദരന്‍നായര്‍, ഡോ. കെ.പി. കണ്ണന്‍ എന്നിവരെയും മറന്നുകൂടാ.

രാഷ്ട്രീയ നേതൃത്വത്തിന്റെ പാരിസ്ഥിതിക നിരക്ഷരത

കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ പാരിസ്ഥിതിക നിരക്ഷരതയാണ് സൈലന്റ്‌വാലിയില്‍ വെളിപ്പെട്ടത്. എം.പി. പരമേശ്വരന്‍, കെ.വി. സുരേന്ദ്രനാഥ്, വര്‍ക്കല രാധാകൃഷ്ണന്‍, സി. നാരായണപിള്ള, പി. ഗോവിന്ദപ്പിള്ള, ഇ.എം.എസ്സിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എസ്. ശര്‍മ എന്നിങ്ങനെ വിരലിലെണ്ണാവുന്നവരെ ഒഴിച്ചുനിര്‍ത്തിയാല്‍ കേരളത്തിലെ രാഷ്ട്രീയനേതൃത്വം തീര്‍ത്തും നിഷേധാത്മകമായ നിലപാടാണ് സൈലന്റ്‌വാലിയുടെ കാര്യത്തില്‍ സ്വീകരിച്ചത്.

സാക്ഷാല്‍ ഇ.എം.എസ്. പോലും സൈലന്റ്‌വാലിക്കു വേണ്ടി ഉറച്ചൊരു നിലപാടെടുത്തിരുന്നില്ലെന്ന് ഡോ. സതീഷ്ചന്ദ്രന്‍ * ഖേദത്തോടെ ഓര്‍ക്കുന്നു. ഡോ. എം.എസ്. സ്വാമിനാഥന്റെ റിപ്പോര്‍ട്ടാണ് സൈലന്റ്‌വാലിയുടെ അതിജീവനത്തിനു വഴിയൊരുക്കിയ ആദ്യ ഘടകങ്ങളിലൊന്ന്. 1979-ല്‍ ചരണ്‍സിങ് സര്‍ക്കാറിനു നല്കിയ ഈ റിപ്പോര്‍ട്ടില്‍ സൈലന്റ്‌വാലി സംരക്ഷിക്കുന്നതിനെക്കുറിച്ച് ഡോ. സ്വാമിനാഥന്‍ കൃത്യമായൊരു നിലപാടെടുത്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 1980-ല്‍ ഇന്ദിരാഗാന്ധി പ്രൊഫ. എം.ജി.കെ. മേനോന്‍ കമ്മിറ്റിയെ നിയോഗിച്ചതു തന്നെ.

മാധ്യമങ്ങള്‍

സൈലന്റ്‌വാലി പ്രക്ഷോഭം വിജയിച്ചതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്കിനെ ആര്‍ക്കും തള്ളിക്കളയാനാകില്ല. 1979-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് മലയാളത്തില്‍ ആദ്യമായി സൈലന്റ്‌വാലിയുടെ പ്രസക്തിയും പ്രാധാന്യവും വ്യക്തമാക്കിക്കൊണ്ടുള്ള ലേഖനം വന്നത്. 'സൈലന്റ്‌വാലിയെ രക്ഷിക്കൂ' എന്ന് പ്രൊഫ. എം.കെ. പ്രസാദ് എഴുതിയ ലേഖനം പ്രക്ഷോഭം മുഖ്യധാരയിലേക്കെത്തിക്കുന്നതിനുള്ള ആദ്യ ശ്രമങ്ങളിലൊന്നായിരുന്നു. 1980-ല്‍ കേരള കൗമുദിയാണ് സുഗതകുമാരിയുടെ പ്രശസ്തമായ സൈലന്റ്‌വാലി ലേഖനം പ്രസിദ്ധീകരിച്ചത്. പരിസ്ഥിതി പ്രക്ഷോഭങ്ങളുടെ വഴിയിലേക്ക് സുഗതകുമാരിയുടെ വരവ് വിളിച്ചറിയിച്ച തീവ്രവും ആര്‍ദ്രവുമായ ലേഖനമായിരുന്നു അത്.


തൃശ്ശൂരില്‍നിന്ന് പുറത്തിറങ്ങിയിരുന്ന എക്‌സ്​പ്രസ് ദിനപത്രം സൈലന്റ്‌വാലിക്കു വേണ്ടി അതിശക്തമായ നിലപാടെടുത്തു. എക്‌സ്​പ്രസ്സിന്റെ പത്രാധിപര്‍ ടി.വി. അച്യുതവാരിയര്‍ പേരുവെച്ചെഴുതിയ ലേഖനങ്ങള്‍ മലയാളമാധ്യമ ചരിത്രത്തില്‍ പാരിസ്ഥിതിക അവബോധത്തിന്റെ ജ്വലിക്കുന്ന വഴികാട്ടികളാണ്.

ദേശീയതലത്തില്‍ സൈലന്റ്‌വാലി പ്രക്ഷോഭത്തിനൊപ്പം നിലകൊണ്ട മുന്‍നിര പത്രം ഹിന്ദുവായിരുന്നു. ഇപ്പോള്‍ ഹിന്ദുവിന്റെ മുഖ്യ പത്രാധിപരായ എന്‍. റാമിന്റെ സവിശേഷ താത്പര്യം ഈ നിലപാടിനു പിറകിലുണ്ടായിരുന്നു.
അറിയപ്പെടാത്ത ഇന്ദിര

സൈലന്റ്‌വാലി സംരക്ഷിച്ചതാര് എന്ന ചോദ്യത്തിന്റെ ഉത്തരം ഒരു പേരിലേക്കൊതുക്കേണ്ടിവന്നാല്‍ അത് ഇന്ദിരാഗാന്ധി എന്നുതന്നെയായിരിക്കും. 1972-ല്‍ സ്റ്റോക്ക്‌ഹോമില്‍ നടന്ന ഐക്യരാഷ്ട്രസംഘടനയുടെ പാരിസ്ഥിതിക സമ്മേളനത്തില്‍ പങ്കെടുത്തത് ഇന്ദിരയുടെ വീക്ഷണങ്ങള്‍ക്കു വ്യക്തമായൊരു ദിശാബോധം നല്കിയിരുന്നു. സൈലന്റ്‌വാലിയുടെ കാര്യത്തില്‍ അതാകണം ഇന്ദിരയുടെ തീരുമാനം പാറപോലെ ഉറച്ചതാക്കിയത്. സൈലന്റ്‌വാലി ദേശീയ ഉദ്യാനമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം 1984 നവംബര്‍ 15ന് പുറത്തിറങ്ങിയപ്പോള്‍ അതിനുപിറകില്‍ ഇന്ദിര വഹിച്ച നിര്‍ണായക പങ്ക് പിന്നീട് കോണ്‍ഗ്രസ്സുകാര്‍പോലും മറന്നുപോയെന്നത് ഇന്ദിരയുടെ ദുര്യോഗം. സൈലന്റ്‌വാലിയില്‍ നേരിട്ടെത്താനുള്ള ഭാഗ്യവും ഇന്ദിരയ്ക്കുണ്ടായില്ല. 1985-ല്‍ രാജീവ്ഗാന്ധിയാണ് സൈലന്റ്‌വാലിയിലെത്തി ദേശീയ ഉദ്യാനം രാഷ്ട്രത്തിനു സമര്‍പ്പിച്ചത്.

കുന്തിപ്പുഴ എന്ന അത്ഭുതം


ഇന്ത്യയിലിന്നിപ്പോള്‍ ഹിമാലയത്തിനു തെക്ക് ഇതുപോലൊരു പുഴ വേറെയില്ല. ഭാരതപ്പുഴയിലേക്ക് നീരെത്തിക്കുന്നതില്‍ പ്രധാനിയായ കുന്തിപ്പുഴയുടെ ജീവാത്മാവും പരമാത്മാവും സൈലന്റ്‌വാലിയാണ്. സൈലന്റ്‌വാലിയുടെ ഹൃദയത്തിലൂടെ 25 കിലോമീറ്ററോളം കുന്തി ഒഴുകുന്നത് മനുഷ്യസ്​പര്‍ശമേല്‍ക്കാതെയാണ്. ഒരു പുഴ ജനിക്കുന്നതെങ്ങനെയെന്നറിയണമെങ്കില്‍ കണ്ണാടിപോലെ ഒഴുകുന്ന കുന്തിയുടെ ഉത്ഭവസ്ഥാനമല്ലാതെ നമുക്കു വേറെ ഏതിടമാണുള്ളത്.

സൈലന്റ്‌വാലി ആത്യന്തികമായിവൃക്ഷങ്ങളുടെ ലോകമാണ്. സിംഹവാലന്‍ കുരങ്ങനും കടുവയും മാത്രമല്ല സൈലന്റ്‌വാലിയെ സൈലന്റ്‌വാലിയാക്കുന്നത്. 50 ദശലക്ഷം വര്‍ഷം കൊണ്ട് പരിണമിച്ചുണ്ടായ ഈ 8952 ഹെക്ടര്‍ ഭൂമിയുടെ മുഖമുദ്ര മഹാവൃക്ഷങ്ങളും അവയ്ക്കു കീഴില്‍ വളരുന്ന സസ്യജാലങ്ങളുമാണ്.

25 വര്‍ഷങ്ങള്‍ക്കു ശേഷം

ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളുടെ അമ്മയായിരുന്നു സൈലന്റ്‌വാലി പ്രക്ഷോഭം. വികസനത്തിന്റെ സാമ്പ്രദായിക വീക്ഷണങ്ങള്‍ അതു നിശിതമായി ചോദ്യം ചെയ്തു. പുതിയൊരു പാരിസ്ഥിതിക അവബോധത്തിനും സംസ്‌കൃതിക്കും സൈലന്റ്‌വാലി കാരണമായി. ആ അര്‍ഥത്തില്‍ സൈലന്റ്‌വാലിയില്‍ നടന്നത് ശരിക്കും ഒരു വിപ്ലവം തന്നെയായിരുന്നു.
കോര്‍പ്പറേറ്റ് കമ്പനികളുടെ ഇടപെടല്‍ ഉണ്ടായിരുന്നില്ലെന്നതും കേരളത്തില്‍ മാറിമാറി സര്‍ക്കാറുകള്‍ വന്നതും കേന്ദ്രത്തില്‍ ഭരണത്തലപ്പത്ത് ഇന്ദിരയെപ്പോലെയൊരു പ്രധാനമന്ത്രി ഉണ്ടായിരുന്നുവെന്നതും ഈ വിപ്ലവത്തിന്റെ കുതിപ്പ് എളുപ്പമാക്കി.

ചീവീടുകള്‍ വളരുമ്പോള്‍

ചീവീടുകളുടെ അഭാവമായിരുന്നു സൈലന്റ്‌വാലിയുടെ അടയാളങ്ങളില്‍ മുഖ്യം. ഇന്നും സൈലന്റ്‌വാലിയുടെ ഗാഢസ്ഥലികളില്‍ ചീവീടുകളില്ല. പക്ഷേ, പുറത്തെ കാടുകളില്‍ അവ എത്തിക്കഴിഞ്ഞു. മനുഷ്യന്‍ നടത്തിയ കൈയേറ്റങ്ങളെത്തുടര്‍ന്ന് 1980-കളിലാണ് അവ സൈലന്റ്‌വാലിയിലെത്തിയതെന്ന് ഡോ. സതീഷ് ചന്ദ്രന്‍ നിരീക്ഷിക്കുന്നു. ചീവീടുകളുടെ വരവ് ചിലപ്പോള്‍ ഒരു മുന്നറിയിപ്പായിരിക്കാം.

ഈ നിത്യഹരിത മഴക്കാടിനു മുന്നില്‍ എളിമയോടെ നില്‍ക്കുക. നിശ്ശബ്ദതയുടെ മറുകരയിലേക്ക് നടന്നുപോയ അന്ധമായ ആ ബ്രിട്ടീഷ് വനിതയുടെ ഓര്‍മയാവട്ടെ നമുക്കു മുന്നില്‍ തെളിയുന്ന പ്രകാശത്തിന്റെ പ്രതിരോധം.


മറക്കാനാവില്ല ലച്ചിയപ്പനെ

സൈലന്റ്‌വാലിയുടെ ചരിത്രം പറയുമ്പോള്‍ ലച്ചിയപ്പനെ മറക്കുന്നത് നന്ദികേടായിരിക്കും. സൈലന്റ്‌വാലിയിലെത്തിയ ആദ്യകാല പഠനസംഘങ്ങളെയെല്ലാംതന്നെ ഈ അജ്ഞാത ഭൂമികയുടെ വിവിധ ഇടങ്ങളിലേക്ക് കൊണ്ടുപോയത് ലച്ചിയപ്പന്‍ എന്ന ആദിവാസിയായിരുന്നു. ''വഴിത്താരകളില്ലാത്ത സൈലന്റ്‌വാലിയില്‍ ലച്ചിയപ്പനായിരുന്നു വഴികാട്ടിയും സംരക്ഷകനും. ലച്ചിയപ്പനില്ലായിരുന്നുവെങ്കില്‍ ഇന്നുള്ള അറിവുകളില്‍ പലതും ലഭ്യമാകുമായിരുന്നില്ല''

Cell phones and Brain Cancer

മൊബൈല്‍ഫോണ്‍ റേഡിയേഷന്‍ കാന്‍സര്‍ സാധ്യത കൂട്ടും

Best AirTube Headsets for Mobile Phones



Best AirTube Headsets for Mobile PhonesRadiation-free headsets use hollow tube technology to protect the user from harmful EMF radiation. The air tube is blue and thus the name “blue tube headsets.” By using an air tube headset with your cell phone, you will be helping to prevent cell phone radiation and brain cancer! Air tube hands-free headsets are available as ear hook headsets or as ear bud headsets. The earbud headset just stays in the ear with slight pressure and the earhook headset hangs from the ear with gravity. Sizes accomodate all mobile phones that use either 3.5mm and 2.5mm jacks. compare to: biopro air tube headsets, Mercola blue tube headsets, GIA Wellness headsets, aircom technology headsets, Life Energy Blue Tube Headsets, Earthtrade Headsets, New Life Blue Tube headsets, Envi Brown tube headsets, rf3 headsets — Air Tube headsets are considered the safest headsets you can buy! There is no metal wire connecting the plug to your ear, as it is separated by air. Air Tube headsets are “wired headsets” and are not wireless. (In fact, wireless bluetooth devices actually have been shown to INCREASE EMF and are more dangerous to your health!)



Learn Why the Life Bluetube Radiation-Free Headsets are the Best Air Tube Headsets

+ Radiation Free
+ RF3 technology reduces radio frequency exposure to the head
+ Custom-molded lightweight earpiece
+ Tube clip
+ State-of-the-art sound chamber with enhanced SPL technology
+ Tangle-free retractable expansion cord
+ Mic Button with Answer, Disconnect, Mute/Unmute, Voice dialing features
+ Lightweight titanium ear hook design
+ Fully adjustable and rotates 360 degrees to fit either left or right ear
+ Fits all mobile phones
+ Competitive price
+ High Quality materials!
+ Safe for use while driving

Mobile Phone Radiation Chart

Air Tube Headsets Fit All Cell Phones

Life BlueTube Air Headsets come in two convenient types:
2.5mm jacks and 3.5mm jacks. These popular jack sizes accommodate most phones. For help determining the size of your jack, use the chart below. While 2.5mm is the standard for phone headsets, the slightly larger 3.5mm size is the standard for music headphones and just about every other type of electronic device other than phones (music players, PCs, SOME smartphones etc.) So you can do a visual comparison by holding up your existing phone headset jack right next to a music headphone jack and you can immediately tell if it is the same diameter or if it is smaller. If your phone is not listed, check your phone's user manual, your phone's manufacturer or your mobile carrier.

Wednesday, 1 June 2011

മൊബൈല്‍ഫോണ്‍ റേഡിയേഷന്‍ കാന്‍സര്‍ സാധ്യത കൂട്ടും


ലോകാരോഗ്യ സംഘടന ഇതാദ്യമായി മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷനെ കാന്‍സറിന് കാരണമായേക്കാവുന്ന സാധ്യതാ ഘടകങ്ങളില്‍ ഉള്‍പ്പെടുത്തി. വൈദ്യുത കാന്തിക തരംഗങ്ങള്‍ മനുഷ്യന്റെ ആരോഗ്യത്തെ എങ്ങിനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ലോകവ്യാപകമായി നടന്ന പഠനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ലോകാരോഗ്യ സംഘടന ഈ നടപടിയെടുത്തത്. അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം ഗ് ളിയോമ എന്ന മസ്തിഷ്‌ക അര്‍ബുദത്തിന് സാധ്യത വര്‍ധിപ്പിക്കും എന്ന പഠനങ്ങളിലെ കണ്ടെത്തലിനെ അടിസ്ഥാനമാക്കിയാണ് ഈ പ്രഖ്യാപനം. ലെഡ്, ക്‌ളോറോ ഫോം തുടങ്ങിയവയും ഡി.ഡി.റ്റി പോലുള്ള കീടനാശിനികളുമൊക്കെ അടങ്ങിയ 2 ബി കാറ്റഗറിയിലാണ് സെല്‍ഫോണിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ലോകാരോഗ്യ സംഘനയുടെ അന്താരാഷ്ട്ര കാന്‍സര്‍ ഗവേഷണ ഏജന്‍സിയായ ഐ.എ.ആര്‍ സിയുടെ ഈ നിഗമനം എല്ലാ വൈദ്യുത കാന്തിക തരംഗങ്ങളുടെ കാര്യത്തിലും ബാധകമാണെങ്കിലും വയര്‍ലെസ് ഫോണുകളെ കേന്ദ്രീകരിച്ചുള്ളവയായിരുന്നു അവലോകനത്തിന് വിധേയമാക്കിയ അധിക ഗവേഷണങ്ങളും.

വൈദ്യുത കാന്തിക മണ്ഡലം ഉയര്‍ത്തുന്ന കാന്‍സര്‍ ഭീഷണിയെക്കുറിച്ച് 14 രാജ്യങ്ങളിലെ 31 ശാസ്ത്രജ്ഞര്‍ നൂറുകണക്കിന് പ്രസിദ്ധീകൃതമായ പഠനങ്ങള്‍ വിലയിരുത്തിയ സമ്മേളനത്തിലൊടുവിലാണ് ലോകാരോഗ്യ സംഘടന ഈ തീര്‍പ്പിലെത്തിയത്. മൊബൈല്‍ റേഡിയേഷന്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് തങ്ങളുടെ നിഗമനമെന്നും സെല്‍ഫോണ്‍ ഉപയോഗവും കാന്‍സറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും സമിതിയുടെ അധ്യക്ഷനും സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ജൊനാഥന്‍ സാമേറ്റ് വ്യക്തമാക്കി.

ടാല്‍കം പൗഡര്‍, കുറഞ്ഞ ആവൃത്തിയിലുള്ള കാന്തിക മണ്ഡലം തുടങ്ങി കാന്‍സര്‍ സാധ്യത തെളിവിന്റെ അടിസ്ഥാനത്തില്‍ പൂര്‍ണമായും ഉറപ്പിക്കാനാവാത്ത 240 വസ്തുക്കളും മൊബൈല്‍ റേഡിയേഷനൊപ്പം ലോകാരോഗ്യ സംഘടന കാന്‍സര്‍ സാധ്യതാ ഘടകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ എങ്ങിനെയാണ് മൊബൈല്‍ റേഡിയേഷന്‍ കാന്‍സറുണ്ടാക്കുന്നതെന്ന് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നില്ല. ഡി എന്‍ എയെ വിഘടിപ്പിച്ച് കാന്‍സറുണ്ടാക്കാന്‍ മാത്രം മൊബൈല്‍ റേഡിയേഷന്‍ ശക്തമല്ലാത്തതിനാല്‍ കാന്‍സറിലേക്ക് നയിക്കുന്ന മറ്റ് പരോക്ഷമായ വഴികളുണ്ടോ എന്ന് അന്വേഷിക്കുകയാണ് ഗവേഷകര്‍.


മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ കാന്‍സറിന് എങ്ങിനെ കാരണമാകുന്നു എന്നതിനെക്കുറിച്ച് ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ട്, എന്നാല്‍ അവയ്ക്കിടയില്‍ വിടവുകളും അനിശ്ചിതത്വങ്ങളുമുണ്ടെന്ന് സാമെറ്റ് വ്യക്തമാക്കി. മൊബൈല്‍ റേഡിയേഷന്‍ എങ്ങിനെ പൊതുജനാരോഗ്യത്തെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ നിഗമനത്തിലെത്താന്‍ ദീര്‍ഘകാല പഠനങ്ങള്‍ ആവശ്യമാണെങ്കിലും റേഡിയേഷന്‍ ഏല്‍ക്കുന്നത് കുറയ്ക്കാന്‍ ഹാന്‍ഡ് ഫ്രീ ഉപകരണങ്ങള്‍, ടെക്സ്റ്റിങ് പോലുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടത

മഴയുടെ അന്‍പത് വര്‍ഷങ്ങള്‍


വീണ്ടും ഒരു മഴക്കാലം. കാലം തെറ്റി, പെയ്യാതെ പോകുന്ന, ഒരു കാലവര്‍ഷക്കാലം, പെയ്യാത്ത മഴകള്‍ ജീവന്റെ പുസ്തകത്തിലെ നഷ്ടപ്പെട്ട താളുകളാണ്; പെയ്ത മഴകളോ ഓര്‍മ്മകളുടെ ബൃഹദാഖ്യാനവും. അനുഭവത്തിന്റെ മേച്ചില്‍സ്ഥലങ്ങളില്‍ അലഞ്ഞ് വീടിന്റെ തടങ്കലിലേക്ക് തിരിച്ചെത്തുമ്പോള്‍, അന്‍പതു കഴിഞ്ഞ ഒരാള്‍ക്ക്, ജാലകപ്പാളിക്ക് പുറത്ത് പെയ്യുന്ന മഴ, ഒരേസമയം വേദനയും, സാന്ത്വനവുമാണ്. അയാള്‍ കാണുന്നത്, അഥവാ കേള്‍ക്കുന്നത്, അപ്പോള്‍ പെയ്തുകൊണ്ടിരിക്കുന്ന ഒരു മഴ മാത്രമല്ല. ബാല്യത്തിന്റെ നിഷ്‌കളങ്കതയും കൗമാരത്തിന്റെ ഉള്‍പ്പുളകങ്ങളും യൗവനത്തിന്റെ ആഘോഷങ്ങളും പിന്നിട്ട് വാര്‍ദ്ധക്യത്തിന്റെ സന്ദിഗ്ദ്ധമായ തീര്‍പ്പുകളെ പുല്‍കി നില്‍ക്കുന്ന അയാള്‍ക്ക്, താന്‍ മനസ്സുകൊണ്ടും ശരീരംകൊണ്ടും സ്‌നാനപ്പെട്ട അനേകായിരം മഴകളിലേക്ക്, അതുവഴി വ്യക്തിചരിത്രത്തിന്റെയും സമൂഹചരിത്രത്തിന്റെയും അകത്തളങ്ങളിലേക്ക് തുറക്കുന്ന വാതില്‍പ്പാളിയാണത്. മഴയ്ക്കുമുന്നില്‍, ഈശ്വരന് മുന്നിലെന്നപോലെ, എല്ലാവരും സമന്മാരാണ്. പക്ഷേ, ഓരോ മഴയും, ഓരോ മനുഷ്യനിലും, പലതായി പെരുകുന്ന ജീവചൈതന്യമാണ്. ഒരേ മഴ ആരും നനയുന്നില്ല.

അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വടക്കന്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ മഴക്കാലം നീക്കുപോക്കുകളില്ലാത്ത ദുരിതകാലമായിരുന്നു. കൃഷിയും കൊയ്ത്തും അതിജീവനവും മഴയെ മാത്രം ആശ്രയിച്ച് നടന്നുപോന്നുവെങ്കിലും, പഴമക്കാര്‍ക്ക് മഴയോട് ഭക്തിയും ഭീതിയും കലര്‍ന്ന ഒരുതരം ആരാധനയായിരുന്നു. മനുഷ്യ നിയന്ത്രണത്തിനപ്പുറത്തുള്ള എന്തോ ഒന്ന് വരാനിരിക്കുന്നു എന്ന അമ്പരപ്പ് അവരുടെ ചലനങ്ങളെയും ചെയ്തികളെയും ചടുലമാക്കി.

കഞ്ഞിയും ചക്കപ്പുഴുക്കും

മേടത്തില്‍ നിനച്ചിരിക്കാതെ വന്നെത്തുന്ന 'കള്ളമഴ'കളെ നേരിടാന്‍ പുരകള്‍ വിഷുവിന് മുന്‍പേ കെട്ടിമേഞ്ഞിരിക്കണം എന്ന് ഏവര്‍ക്കും നിര്‍ബന്ധമായിരുന്നു. നെയ്പ്പുല്ലും മെടഞ്ഞ ഓലയും കൊണ്ട് നടത്തുന്ന 'പുരകെട്ടു'കള്‍, വറുതിയുടെ ആ കാലത്ത് കുട്ടികള്‍ ഉത്സവം പോലെ കാത്തിരുന്നു. വീട്ടുകാര്‍ മാത്രമല്ല അയല്‍ക്കാരും സുഹൃത്തുക്കളും കുട്ടികളും ചേര്‍ന്ന ഒരു വലിയ കൂട്ടായ്മയായിരുന്നു അത്. വാഴയിലയില്‍ വിളമ്പുന്ന ചക്കക്കറിക്കും പുഴുക്കിനും സമ്മന്തിക്കുമൊപ്പം കുണ്ടന്‍കിണ്ണത്തില്‍നിന്ന് പ്ലാവില കുമ്പിള്‍കുത്തി കോരിക്കുടിക്കുന്ന ചുടുകഞ്ഞി പുരകെട്ടിന്റെ ഒഴിവാക്കാനാവാത്ത വിഭവമായിരുന്നു. അയല്‍ക്കാര്‍ക്കും പുരകെട്ട് കാണാന്‍ വരുന്നവര്‍ക്കും വയറുനിറയെ കഞ്ഞിയും പുഴുക്കും കൊടുത്തില്ലെങ്കില്‍ മഴക്കാലത്ത് പുര ചോരും എന്നത് അക്കാലത്ത് ഒരന്ധവിശ്വാസമായിരുന്നില്ല.

വിദഗ്ദ്ധര്‍ക്ക് മാത്രം ചെയ്യാവുന്ന തൊഴിലായി കണക്കാക്കപ്പെട്ട പുരകെട്ട്, പരമ്പരാഗതമായി ചെയ്തുപോരുന്ന രണ്ടോ മൂന്നോ പേരേ ഒരു ഗ്രാമത്തിലുണ്ടാവൂ. കുംഭം, മീനം മാസങ്ങളില്‍ അവരുടെ തിരക്കൊഴിയാന്‍ ജനങ്ങള്‍ ഊഴമിട്ട് കാത്ത് നില്‍ക്കും. വാസ്തവത്തില്‍, 'പുരകെട്ട്' എന്ന വാക്ക് വളരെ പിന്നീടാണ് ഞങ്ങളൊക്കെ കേട്ടു തുടങ്ങുന്നത്. ഞങ്ങളുടെ നാട്ടില്‍ അത് 'പുരപുതുക്കല്‍' ആയിരുന്നു. കുന്നിന്‍പുറത്തെ പാറകളില്‍നിന്ന് മാസങ്ങള്‍ക്ക് മുന്‍പേ കൊയ്ത് കറ്റകളാക്കി പറമ്പില്‍ കൂനകൂട്ടുന്ന നെയ്പ്പുല്ലിന്, അതിന്റെ നിറത്തിലും മണത്തിലും പശിമയിലും, വല്ലാത്ത ഒരുതരം വിശുദ്ധി, തൊന്നിക്കാറുണ്ട്. പുരപുതച്ച് കഴിഞ്ഞ്, പുതിയ ഇറക്കോലകള്‍ കുടുമവെട്ടും പോലെ കത്രിച്ച് വൃത്തിയാക്കി, കാറ്റില്‍ പാറിപ്പോകാതിരിക്കാനായി പച്ചോലകള്‍ പിണച്ച് മോന്തായത്തില്‍ നിന്ന് നാലുഭാഗത്തേയ്ക്കും തൂക്കിയിട്ട്, പുരപുതക്കുന്ന 'കൈക്കോര്‍' ഏണിയുമായി നീങ്ങുമ്പോഴേയ്ക്കും ഏത് വീടും വനോഢയെപ്പോലെ പുഞ്ചിരിച്ചു തുടങ്ങും. 'വയറ് കാഞ്ഞാലും ചോരാണ്ട് ഒരു ഭാഗത്ത് കെടന്നൊറങ്ങാലോ' എന്ന് പ്രായം ചെന്നവര്‍, ദൈവത്തെ ഓര്‍ത്ത്, വരാനിരിക്കുന്ന മഴയെ ഓര്‍ത്ത്, ആശ്വസിക്കും.
ഓടിട്ട വീടുകളിലും മഴക്കാലത്ത് ചോര്‍ച്ച പതിവായിരുന്നു. വേനല്‍ച്ചൂടില്‍ വരണ്ടുണങ്ങിയ ഓടുകള്‍ക്കിടയിലെ വിള്ളലുകളില്‍ തെങ്ങോലച്ചീന്തുകള്‍ നിവര്‍ത്തി വച്ച് വിടവുകള്‍ അടയ്ക്കും. സ്ഥാനംതെറ്റിയ മൂലയോടുകള്‍ കുമ്മായക്കൂട്ടുകള്‍കൊണ്ട് ഉറപ്പിക്കും. പുല്ലുകൊണ്ടുതന്നെ കെട്ടിമേയുന്ന കൂട (വിറകുപുര)കളില്‍ വിറകടുക്കുകയാണ് മറ്റൊരു പ്രധാന ദൗത്യം. തടിക്കഷണങ്ങള്‍ മഴുകൊണ്ട് കീറി ഉണ്ടാക്കുന്ന വിറകുകമ്പുകള്‍, ഇല്ലിക്കമ്പുകള്‍, വെട്ടിയെടുത്ത ഉണങ്ങിയ ഓലയുടെ കെട്ടുകള്‍, ചകിരി, ചിരട്ട, മട്ടല്‍ എന്നിവ കൂടയുടെ വലിപ്പത്തിനനുസരിച്ച് പ്രത്യേകം തരംതിരിച്ച് അടുക്കിവയ്ക്കല്‍ രണ്ടും മൂന്നും ദിവസം നീണ്ടുനില്‍ക്കുന്ന അധ്വാനമാണ്. അമ്മൂമ്മമാര്‍ ഒഴിവുനേരങ്ങളില്‍ കാല്‍ നീട്ടിയിരുന്ന്, പഴയ വെള്ളശ്ശീലയുടെ തുണ്ടുകള്‍ ചീന്തിയെടുത്ത് കാല്‍വണ്ണയില്‍ ചുരുട്ടി നൂറുകണക്കിന് വിളക്കുതിരികള്‍ ഉണ്ടാക്കി കെട്ടിവയ്ക്കും. കര്‍ക്കിടകം കഴിയും മുന്‍പ് വീട്ടില്‍ വിളക്കുതിരി തീര്‍ന്നുപോകുന്നത് അശ്രീകരമായി കരുതിപ്പോന്നിരുന്നു. മഴയ്ക്കു മുന്‍പേയുള്ള ഇത്തരം മുന്നൊരുക്കങ്ങളെ 'മഴയുറപ്പിക്കല്‍' എന്നാണ് പഴമക്കാര്‍ വിശേഷിപ്പിച്ച് പോന്നത്.

ചൂരല്‍കഷായത്തിന്റെ ഓര്‍മ്മ

വെള്ളരിവള്ളികള്‍ കൂമ്പിയുണങ്ങി നില്‍ക്കുന്ന വയലുകള്‍ 'കാലിപൂട്ടി' ഉഴുത്, 'കട്ടക്കോയി' കൊണ്ട് ഉടച്ച് 'താറ്റി' മഴയെത്തും മുന്‍പേ നിലമൊരുക്കി കൃഷിക്കാര്‍ കാത്തിരിക്കും. ആള്‍പൊക്കത്തിലുള്ള കട്ടക്കോയി ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ച് കട്ടയുടയ്ക്കുന്ന സ്ത്രീ ശരീരങ്ങള്‍ വേനലിന്റെ മൂര്‍ച്ഛയില്‍ ഇളകിയാടുന്ന പാമ്പുകളെപ്പോലെ കെട്ടുപിണയും. ആയാസത്തോടെ അവര്‍ പുറത്തേയ്ക്ക് വിടുന്ന ദീര്‍ഘശ്വാസം ''ഊയ്....ശ്, ഊയ്....ശ്'' എന്ന് വേദനാകരമായ ഈണമാവും. കുന്നിന്‍പുറത്ത് പുനംകൃഷി ഇറക്കേണ്ടവര്‍ വിഷുകഴിഞ്ഞ ഉടനെ കാടുകള്‍ വെട്ടിക്കൂട്ടി ഉണങ്ങാനിടും. മഴയ്ക്കു തൊട്ടുമുന്‍പ്, സന്ധ്യാനേരങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും ചേര്‍ന്ന് മണ്‍പാനിയില്‍ വെള്ളവും വെട്ടിയെടുത്ത പച്ചത്തഴപ്പുകളുമായി കുന്നുകയറും. എരിയുന്ന തീയിന്റെ പര്‍വതജ്വാലകള്‍ക്കിടയില്‍ അന്തരീക്ഷത്തില്‍ പൊട്ടലുകളും ചീറ്റലുകളും പടര്‍ന്നുയരും. കാടിനടിയില്‍ വേനലഭയം കണ്ടെത്തിയ പാമ്പുകളും ഇഴജന്തുക്കളും ഗതികിട്ടാതെ പരക്കംപായും. കുന്നിന്‍മുകളില്‍ ആര്‍പ്പുവിളികളും ആക്രോശങ്ങളും ഉയരും. എല്ലാ വര്‍ഷവും മുടങ്ങാതെ ആഘോഷിക്കപ്പെടുന്ന ഈ ചടങ്ങിന് വന്യമായ ഒരനുഷ്ഠാനപരത ഉണ്ടായിരുന്നു. ഉടലുകളെ പൊള്ളിക്കുന്ന അഗ്നിയുടെ വാഴ്ചയ്ക്കുശേഷം, വരാനിരിക്കുന്ന മഴയുടെ കുളിരും കൂറും ആ തീത്തലപ്പുകള്‍ പ്രവചിച്ചിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം, തീര്‍ത്ഥാട്ട് മലയും ഉളുമ്പുക്കുന്നും ചുറ്റി ഇടിവെട്ടിന്റെ അകമ്പടിയോടെ ഒരു മഴക്കാറ്റ് ഗ്രാമത്തിലെത്തും. ഉള്ളംകൈയിലെടുത്ത് ചന്തം നോക്കാനിടകിട്ടും മുന്‍പേ അലിഞ്ഞൂര്‍ന്ന് പോകുന്ന 'ആലിപ്പഴ'ങ്ങള്‍ പെറുക്കാന്‍ കുട്ടികള്‍ മുറ്റത്തും വീട്ടുപറമ്പിലും ഓടിനടക്കും. 'പുതുമഴ കൊണ്ടാല്‍ പനിയുറപ്പ്' എന്ന ശാസനയുമായി മുതിര്‍ന്നവര്‍ ചൂരലുമായി അവര്‍ക്ക് പിന്‍പേ ഓടും. തിമര്‍ത്തു പെയ്യുന്ന ആദ്യമഴയ്ക്കുശേഷം (മിക്കവാറും അത് വൈകുന്നേരങ്ങളിലാവും) പുതുമണ്ണിന്റെ മദഗന്ധവുമായി വരുന്ന രാത്രികള്‍ക്ക്, പൂര്‍ണ്ണ ഗര്‍ഭിണിയുടെ ആലസ്യവും മാന്ദ്യവും ഉണ്ടായിരുന്നു. അകാരണമായ ഉത്കണ്ഠയും വിഷാദവും അവയുടെ സഹജഭാവങ്ങളായിരുന്നു.

സ്‌കൂള്‍ തുറക്കുന്നതോടെ മഴ ഒരു ശീലമായി കഴിഞ്ഞിരിക്കും. വാഴയുടെയും 'ഈയ്യച്ചേമ്പി'ന്റെയും വെട്ടിയെടുത്ത ഇലകളായിരുന്നു അക്കാലത്ത് കുടയുടെ ആദിരൂപങ്ങള്‍. പക്ഷേ, അവയ്ക്ക് സ്‌കൂളുകളില്‍ പ്രവേശനമുണ്ടായിരുന്നില്ല. ശീലക്കുട പരിഷ്‌കൃതന്റെ 'നാമൂസ്' പോലെ ഒറ്റയും തെറ്റയുമായി നിവര്‍ന്നു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട്, ഓലക്കുടയുണ്ടാക്കുന്ന കണിശന്‍ കുഞ്ഞിരാമേട്ടന്റെ വീട്ടില്‍ സ്‌കൂള്‍ തുറക്കും മുന്‍പേ കുട്ടികള്‍ 'ക്യൂ' നിന്ന് കലപിലകൂട്ടി. പനയോലകൊണ്ടു വട്ടത്തില്‍ തീര്‍ത്ത കുടകളും മുളംകമ്പുകള്‍കൊണ്ട് കാലുകളും കൂട്ടിച്ചേര്‍ത്ത് കുഞ്ഞിരാമേട്ടന്‍ പല വലിപ്പത്തില്‍ തീര്‍ക്കുന്ന അത്ഭുതങ്ങള്‍ ഞങ്ങള്‍ ശ്വാസമടക്കിപ്പിടിച്ച് നോക്കിനിന്നു. സ്‌കൂള്‍വരാന്തയില്‍ കാവല്‍നിന്ന അനേകം കുടകള്‍, മഴക്കാറ്റില്‍ ഉരുണ്ടും തെന്നിയും ചിലപ്പോള്‍ മുന്നിലെ തോട്ടില്‍, ഒഴുക്കുവെള്ളത്തിലെത്തിപ്പെടും. വയലില്‍ നാട്ടിപ്പണി ചെയ്യുന്ന പുരുഷന്മാര്‍, കാലുമുകളിലോട്ടാക്കി ജലസവാരി ചെയ്യുന്ന ഈ 'കുടസ്വാമി'മാര്‍ക്ക് പിന്‍പേ തോട്ടുവക്കത്ത് കൂടെ ആര്‍ത്തുവിളിച്ച് പായും. ഇറവെള്ളം വീണ് കുഴിഞ്ഞ മുറ്റവും മഴയില്‍ വെറുങ്ങലിച്ചു നിന്ന നന്ത്യാര്‍വട്ടച്ചെടികളും ഇലകള്‍ തൂങ്ങിയാടുന്ന വാഴകളും ട്രൗസറിന്റെ നനവുപടര്‍ന്ന ഉയരം കുറഞ്ഞ ബഞ്ചുകളും ചുവരില്‍ തൂങ്ങിയാടുന്ന ഗാന്ധിജിയുടെ കലണ്ടറുമായി, മഴയുടെ പരഭാഗശോഭയില്ലാതെ, കോവൂര്‍ സെന്‍ട്രല്‍ യു.പി. സ്‌കൂളിനെ ഇപ്പോഴും ഓര്‍ക്കാനാവില്ല. ആ സ്‌കൂളില്‍ തന്നെ അദ്ധ്യാപികയായ അമ്മയായിരുന്നു എന്റെ മഴക്കിനാവുകള്‍ക്കും സ്വാതന്ത്ര്യത്തിനും ഏറ്റവും വലിയ തടസ്സം. മാസത്തില്‍ നാലുതവണ മുറതെറ്റാതെ വന്നെത്തിയിരുന്ന പനി, മഴയുടെ എല്ലാ സുകൃതങ്ങളില്‍നിന്നും എന്നെ അന്യനാക്കി. അവിഹിതമായ ആനന്ദമായി, പ്രലോഭനവും വെല്ലുവിളിയുമായി, ബാല്യത്തിന്റെ ആകാശങ്ങളില്‍ മഴ വെറുങ്ങലിച്ചുനിന്നു.

താളും തകരയും ഉണക്കമീനും

വീട്ടുവരാന്തകളില്‍ മണ്ണ് കുഴച്ച് വൃത്താകൃതിയില്‍ കെട്ടിയുണ്ടാക്കുന്ന 'തീത്തണകള്‍' അക്കാലത്ത് മിക്ക വീടുകളിലും ഉണ്ടായിരുന്നു. സന്ധ്യയാകുമ്പോള്‍ ചകിരിയും വിറക് ചുള്ളികളും തീയിട്ട് തീത്തണയില്‍നിന്ന് പുക ഉയര്‍ത്തും. ചക്കയുടെയും മാങ്ങയുടെയും അവശിഷ്ടങ്ങള്‍ എമ്പാടും ചിതറി നിന്ന വീട്ടുപറമ്പ് പുതുമഴയില്‍ കൊതുകുകളുടെയും 'അണ്ങ്ങു'കളുടെയും താവളമായി മാറിക്കഴിഞ്ഞിരിക്കും. കൊതുകുകടിയേല്‍ക്കാതെ തീത്തണക്കടുത്തിരുന്ന് ചൂടേല്‍ക്കുമ്പോള്‍ കുട്ടികള്‍, മുതിര്‍ന്നവര്‍ കാണാതെ ഒന്നോ രണ്ടോ ചക്കക്കുരു ചുട്ടുതിന്നുവെന്ന് വരും. ഓടിട്ട വീടുകള്‍ക്ക് മഴക്കാലത്ത് മറ്റൊരു വലിയ ഭീഷണി നേരിടാനുണ്ടായിരുന്നു. വണ്ടിന്റെ ആകൃതിയിലുള്ള ചെമ്പന്‍ നിറമുള്ള ഒരുതരം ചെറുപ്രാണികള്‍ ഓടുകളില്‍നിന്ന് ഇറങ്ങിവരും. 'ഓട്ടുറുമ' എന്നാണ് അവ അറിയപ്പെട്ടിരുന്നത്. പ്രത്യക്ഷത്തില്‍ നിരുപദ്രവിയെന്ന് തോന്നിക്കുമെങ്കിലും അവയുടെ എണ്ണത്തിലുള്ള പെരുപ്പം ആരെയും ഭയപ്പെടുത്താന്‍ പോന്നവയായിരുന്നു.
അനാസക്തരായ സാര്‍ത്ഥവാഹക സംഘങ്ങളായി ആയിരക്കണക്കിന് ഓട്ടുറുമകള്‍ ഓരോ വീട്ടിലും താവളമടിക്കും. ഉണങ്ങിയ രണ്ടു ചിരട്ടകള്‍ കൂട്ടിക്കൊട്ടി തുടര്‍ച്ചയായി ശബ്ദമുണ്ടാക്കിയാല്‍ ഓട്ടുറുമകള്‍ ഒഴിഞ്ഞുപോകും എന്നായിരുന്നു വിശ്വാസം. അതിന്റെ ശാസ്ത്രീയതയെക്കുറിച്ച് ഇപ്പോഴും സംശയങ്ങളുണ്ട്. പക്ഷേ, സന്ധ്യവിളക്ക് കത്തിച്ചുകഴിഞ്ഞാല്‍ വയല്‍വരമ്പിലൂടെ നടക്കുന്ന ഒരാള്‍ക്ക്, ഇരുകരകളിലുമുള്ള വീടുകളില്‍ നിന്നുയരുന്ന ചിരട്ടകളുടെ ഈ സിംഫണി, അസാധാരണമായ ഒരനുഭവം തന്നെയാകും. നിര്‍ത്താതെ പെയ്യുന്ന മഴയില്‍, ഒട്ടൊരു വിഷാദച്ഛായയില്‍, ഒരേ സ്ഥായിയില്‍ മുഴങ്ങിക്കേള്‍ക്കുന്ന ആ ശബ്ദവീചി, തികച്ചും ഗ്രാമ്യവും ദുരൂഹവുമായ ഏകാന്തതയുടെ സ്പര്‍ശനികളാവും.

വയലിലും പറമ്പിലും കൂലിപ്പണിയെടുത്ത് ജീവിക്കുന്നവര്‍ തൊഴിലൊന്നുമില്ലാതെ നിരുന്മാഷരായി ചായപ്പീടികയുടെ വരാന്തകളില്‍ കൂനിക്കൂടിയിരിക്കും. അല്ലെങ്കില്‍, വെള്ളത്തിന്റെ കുത്തൊഴുക്കില്‍ വെട്ടിച്ചു നീന്തുന്ന ഒരു 'പുല്ലനെ'യോ 'കയിച്ചലി'നേയോ ധ്യാനിച്ച് തോട്ടുവക്കില്‍ ചൂണ്ടയുമായി തപസ്സിരിക്കും. ദാരിദ്ര്യം അക്കാലത്ത് പൊതുവായി എല്ലാവരും പങ്കുവച്ച ഒരു യാഥാര്‍ത്ഥ്യമായിരുന്നു. താളു തകരയും വാഴക്കണ്ടയും ദരിദ്രര്‍ക്ക്; വെള്ളരിക്കയും ചക്കക്കുരുവും ഉണക്കമീനും സമ്പന്നര്‍ക്ക്.

ഭൂസ്വത്തും വരുമാനവുമില്ലാത്ത മുസ്ലിം കുടുംബത്തിലെ സ്ത്രീകള്‍ വീടുതോറും കയറിയിറങ്ങി, മണ്ണുപുരട്ടി ഉണക്കി സൂക്ഷിച്ച ചക്കക്കുരു യാചിച്ചു വാങ്ങും. പലരും കേടുവന്ന് പൂപ്പല്‍ കെട്ടിയ കറുത്ത കുരു മാത്രം അവര്‍ക്ക് നല്‍കി. 'ഒരാണി' വെല്ല (ശര്‍ക്കരയുടെ ഒരുവകഭേദം) ത്തിന്റെ ആര്‍ഭാടത്തോടെ ധാരാളം വെള്ളത്തില്‍ ഇത്തിരി ചായപ്പൊടിയിട്ട് തിളപ്പിച്ച ചായയും പുഴുങ്ങിയ ചക്കക്കുരുവും മാത്രം ഭക്ഷിച്ച് ദിവസങ്ങളോളം അവര്‍ ജീവന്‍ നിലനിര്‍ത്തി.

നിര്‍ത്താതെ പെയ്യുന്ന മോഹമഴ

മഴക്കാലം വായനക്കാലം കൂടിയാണ്. വായന ഗൗരവമായി എടുത്ത ഏതൊരാള്‍ക്കും മഴയുടെ ശബ്ദങ്ങള്‍ക്കൊപ്പം മാത്രം ഓര്‍മ്മിക്കാവുന്ന ചില പുസ്തകങ്ങളെങ്കിലുമുണ്ടാവും. മുട്ടത്തുവര്‍ക്കിയും കാനവും എം.ടിയും ഉറൂബൂം ബഷീറും നന്തനാരും പാറപ്പുറത്തും ('തേന്‍വരിക്ക' എന്ന നോവല്‍ ഒരു മഴക്കാല സ്മരണയായി ഇപ്പോഴും ഓര്‍മ്മയിലുണ്ട്) ബാല്യകൗമാരങ്ങളില്‍ മഴയുടെ നാനാര്‍ത്ഥങ്ങള്‍ക്കൊപ്പം എന്നിലേക്ക് കുടിയേറിയവരാണ്.

പ്രണയത്തിന് ചേക്കേറാന്‍ മഴപോലെ നല്ല ഒരു ചില്ല വേറെയില്ല. പക്ഷേ, എന്നെ സംബന്ധിച്ച് ഈ പ്രണയാനുഭവങ്ങള്‍ നല്‍കിയത് പുസ്തകങ്ങളും മഴയും ചേര്‍ന്ന സങ്കല്പരഥ്യകളാണ്.
ഇക്കിളിപ്പെടുത്തിയും താരാട്ടിയും ചിണുങ്ങിയും കുണുങ്ങിയും പ്രാകിയും പല്ലിറുമ്മിയും ശാസിച്ചും നിലവിളിച്ചും പൊട്ടിച്ചിരിച്ചും അട്ടഹസിച്ചും പലവിതാനങ്ങളില്‍ അറിഞ്ഞ മഴയുടെ ചില്ലകളിലിരുന്നാണ്, പില്‍ക്കാലത്ത് ഞാന്‍ ദസ്തയെവ്‌സ്‌ക്കിയും കാഫ്ക്കയും ഹെസ്സെയും അമാദോയും മാര്‍ക്കേസും യോസയും വായിച്ചുതീര്‍ത്തത്. ഇപ്പോള്‍, പല്ലിളിച്ചുകാട്ടി ഓടിമറയുന്ന ഭ്രാന്തിത്തള്ളയെപ്പോലെ 'കുറുക്കന്റെ കല്യാണ'മായി (ചാറ്റല്‍മഴയും പൊന്‍വെയിലും കാട്ടിലെ കുറുക്കന്റെ കല്യാണം എന്ന് ചൊല്ല്) പെയ്‌തൊടുങ്ങുന്ന മഴകള്‍ നോക്കിയിരിക്കെ, മാര്‍ക്കേസിന്റെ 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങ'ളില്‍ മക്കോണ്ടോയില്‍ പെയ്തത് പോലുള്ള ഒരു മഴയ്ക്കുവേണ്ടി ആഗ്രഹിച്ചു പോവുന്നു; നാലുവര്‍ഷവും പതിനൊന്നു മാസവും രണ്ടു ദിവസവും നിലയ്ക്കാതെ നിന്നു പെയ്ത മഴ! മാര്‍ക്കേസ് എഴുതിയത് പോലെ, മഹാമാരി തന്നെ അതുണ്ടാക്കുന്ന ദുരന്തത്തേയും മടുപ്പിനെയും പ്രതിരോധിക്കുന്ന ഒരവസ്ഥ! അത്തരമൊരു മഴയില്‍ മനുഷ്യരുടെ സ്വാര്‍ത്ഥതയും ഹിംസയും സ്‌നേഹരാഹിത്യവും കീഴ്‌മേല്‍മറിഞ്ഞ ധര്‍മ്മനീതികളും ഒഴുകി ഒലിച്ചുപോയിരുന്നെങ്കില്‍!

വേനലിന്റെ വിരുന്നുകാര്‍

വനവൃക്ഷങ്ങള്‍ മുടിയഴിച്ചാടുന്നേരം ആരാണ് എന്റെ വീടിനുമുമ്പിലെ പാടവരമ്പത്തൂടെ, വെളുത്ത ഉടുമുണ്ട് കാറ്റിലുലച്ച് നടന്നുവരുന്നത്. കാടും മലയും ഇറങ്ങി, തോട് കടന്ന്, വീതികുറഞ്ഞ വരമ്പിന്റെ മൂക്കു പാലത്തിലൂടെ. തുണിയേ ഇളകി വീശുന്നുള്ളൂ. അതിന്റെ തുമ്പ് അച്ഛന്റെ കൈയില്‍ ഉടക്കിയിരിക്കുന്നു.
എന്റെ അച്ഛന്‍! രണ്ടര ദശവര്‍ഷത്തിനുശേഷം, എന്റെയീ ഇടത്താവളത്തിലേക്ക്!
ആകാശ വാതിലുകള്‍ തുറന്ന് മഴക്കാറുകള്‍ മിന്നല്‍ക്കണ്ണുകളുമായി എത്തിനോക്കുന്നു.
ഞാന്‍ ഒറ്റമുറി വീടിന്റെ വരാന്തയിറങ്ങി, ചെറിയ കോലായില്‍ ഇരിക്കുന്നു. മഴപ്പൊടി എന്റെ തലയിലും മുഖത്തും ചുവന്ന ഇഷ്ടിക പതിച്ച കോലായിലും വീണപ്പോള്‍ ഞാന്‍ എണീറ്റു നിന്നു. നടന്നെത്തിയ അച്ഛന്‍ എവിടെ കയറിപ്പോയി. അതാ വീണ്ടും വരുന്നു; വീണ്ടും വീണ്ടും. ഇപ്പോള്‍ അച്ഛന്റെ രൂപം മങ്ങുകയും അല്പം കനത്ത കാറ്റില്‍ വെളുത്ത പുടവത്തുമ്പുപോലെ മഴത്തുണി ശക്തിയായി ഉലയുകയും ചെയ്യുന്നു.
ഞാന്‍ അകത്തുകയറി. ജനലുകള്‍ തുറന്നിട്ടു.
ഞാന്‍ മാത്രം. അച്ഛനില്ല. അപ്പോള്‍ ഞാന്‍ അച്ഛനെ തെരഞ്ഞ് ഒരുപാടു ദൂരം, വന്ന വഴിക്കു തിരിച്ചുപോയി.
അമ്മ, വീടിന്റെ മുമ്പിലെ വിശാലമായ മുറ്റത്ത് ഉണക്കാനിട്ടിരുന്ന നെല്ല് വാരി ചാക്കില്‍ നിറയ്ക്കുന്നു; വേലക്കാരി ഓടിനടക്കുന്നു. ചിറക് കൂമ്പിയ കാക്കയും വണ്ണാത്തിപ്പുള്ളും, പുരകെട്ടിയോ എന്ന് ആവര്‍ത്തിച്ച് ആരായുന്ന വേനല്‍ മൈനയും സ്വരം മാറ്റി മഴയ്ക്ക് തോറ്റം ചൊല്ലുന്നു. വലിയ ചെമ്പോത്തുകള്‍ പടര്‍മാവിന്റെ ഇലക്കൂട്ടിലൊളിച്ചു
അന്വേഷണത്തിലാണ്.
നെല്ല് നീങ്ങിയ മുറ്റത്ത് മഴയുടെ മുല്ലപ്പൂവര്‍ഷം. അത് നനഞ്ഞ മണ്ണ് മണക്കുന്നു. വറമണ്ണിന്റെ ആശ്വാസ നിശ്വാസം. വാതിലുകളും ജന്നലുകളും തുറന്നിട്ട് മണ്ണിന്റെ മണത്തെ, അകത്തളങ്ങളിലേക്ക് ആവാഹിക്കുന്നു. നനഞ്ഞ മണ്ണിന്റെ പുതുഗന്ധം, കുടിയിരിപ്പിനു വന്ന ഒരു പുത്തന്‍ പെണ്ണിനെപ്പോലെ അകത്ത് പരുങ്ങിക്കളിക്കുന്നു. എവിടെയിരിക്കണം? എങ്ങനെ നില്ക്കണം? എങ്ങനെ മിണ്ടണം? ആരോട്?
അപ്പോഴേയ്ക്കും മഴ ആര്‍ത്താര്‍ത്ത് പെയ്യുകയും കിഴക്കന്‍ മലയുടെ പന്തലിനു മീതെ തീക്കണ്ണു മിഴിച്ചും ദംഷ്ട്ര വളച്ചും വെള്ളിവാല്‍ കിലുക്കിയും ആടിത്തിമര്‍ത്തിരുന്ന ഇടിമിന്നലുകള്‍ പിന്‍വാങ്ങി.
താഴ്‌വരയില്‍ ഒരു തെങ്ങിന്റെ തുമ്പ് പന്തം കത്തിച്ചു.
ഇതാണ് മുറ്റത്തിറങ്ങി, മഴനനയാനുള്ള അവസരം. ഇനി ഇടിയും മിന്നലും ഇല്ല. ഞങ്ങള്‍ പല കുട്ടികളുണ്ട്. വീട് നിറയെ കുട്ടികള്‍ പൂത്തുനിന്നിരുന്ന കാലം. എല്ലാവരുടേയും ദേഹത്ത് മാങ്ങാച്ചുന പൊള്ളിച്ച പാടും പുറമെ പൂഴിത്തരി പോലെ വേനല്‍ക്കുരുക്കളും ഉണ്ടായിരുന്നു. മഴയാണ് ഔഷധം.
മുത്തശ്ശി ഉമ്മറത്തു കാത്തുനിന്ന്,
'മതി മഴയില്‍ കുളിച്ചത്. തോര്‍ത്തി ഉടുപ്പു മാറ്റുവിന്‍'.
മുത്തശ്ശിയുടെ കല്പനയെ മഴയെടുത്തു കുടഞ്ഞു. അവസാനം മുത്തശ്ശി മുറ്റത്തിറങ്ങുമെന്നായി.
ഞങ്ങള്‍ കേറിപ്പോന്നു.
നടുമുറ്റത്തെ മഴ, ഭൂമിയുടെ ദാഹം തീര്‍ക്കാന്‍ പെയ്തുകൊണ്ടേയിരുന്നു. മഴക്കുഴലുകളിലൂടെ, ഓടുകള്‍ പൂത്തുണങ്ങിപ്പൊടിഞ്ഞ കറുപ്പ് കലങ്ങിയൊഴുകി. കുഴലുകളുടെ ഗദം മാറ്റാന്‍ ആരോ ഒരു കമ്പെടുത്തു. പിന്നെ ശാന്തം. തെളിനീര്‍ പറമ്പിലേക്കു കടന്നുപോയി.
പണിക്കാരി അമ്മയോടു പറഞ്ഞു.
'നമുക്കിന്ന് മങ്കുരുപ്പലാരം ഉണ്ടാക്കാം'.
അവള്‍ മണ്ണെണ്ണ വിളക്കു കൊളുത്തി, കലവറയുടെ ഇരുട്ടിലേക്കു നടന്നു. ഒരു നരിച്ചീറ് എതിരെ പാറിപ്പോയി.
പാവം!
'അതെന്താ?, അതിന്റെ വീടല്ലല്ലോ ഇത്?'
'അതെ, കല്ല്യാണീ. എന്നും അത് ഇതിന്നകത്താ കെടന്നുറങ്ങുന്നത്!' ഞാന്‍ പറഞ്ഞു.
'അങ്ങനെയിപ്പം മടിപിടിച്ചു പകലുറങ്ങേണ്ട.'
അവള്‍ ഒരു കോരികയും കിണ്ണവുമായി, കലവറ മുറിയുടെ കോണിലെ കൊച്ചുമണ്‍കുന്നിനടുത്തേക്കു നടന്നു.
മണ്ണു പുതച്ചുറങ്ങുന്ന ചക്കക്കുരുമകള്‍ പിടഞ്ഞെണീറ്റു. അവ കിണ്ണത്തില്‍ക്കേറി.
ചക്കക്കുരു വറുത്തുപൊടിച്ചു, ചക്കരയും തേങ്ങയും ചേര്‍ത്തിടിച്ചുണ്ടാക്കിയ പലഹാരത്തോട് കുട്ടികള്‍ക്ക് വലിയ ആര്‍ത്തിയൊന്നും ഉണ്ടായിരുന്നില്ല.
പകരം കശുവണ്ടി വറുത്തുതല്ലി, പരിപ്പെടുത്തിരുന്നെങ്കില്‍ എന്നു വാസുദേവേട്ടന്‍ പറഞ്ഞു.
'വടക്ക്വൊറത്തെ മുറ്റത്ത് കശുവണ്ടി വറക്കുന്നതെങ്ങനെയാ? മഴ നിന്നിട്ടുവേണ്ടേ!'
പിന്നെ മഴനിന്നത്, മൂന്നു രാവും രണ്ടു പകലും മുഴുക്കെ നിരങ്ങനെ പെയ്തുകൂട്ടിയതിന്നു ശേഷമാണ്.
പുലരാന്‍ കാത്തിരുന്നു, ഞങ്ങള്‍.
ഇന്നെന്തായാലും പാതാളക്കിണറ്റില്‍ വെള്ളം നികന്നിരിക്കും. കുറെ പൊന്തിയുമിരിക്കും. കിണറ് ദാരിദ്ര്യം ബാധിച്ച് മൂന്നുമാസമായി പട്ടിണിയായിരുന്നു. കൊട്ടക്കോരിയും എമ്പാടും നീണ്ട കയറും ചുരുണ്ടു മടങ്ങി, കുളിമുറിയുടെ
മേലെ മച്ചില്‍ വിശ്രമത്തിലായിരുന്നു. അച്ഛന്‍ അവനെ തട്ടിയുണര്‍ത്തി, കഴുത്തില്‍ വടം കെട്ടിക്കൊടുത്തു. നനഞ്ഞ കപ്പി പഴന്തുണിയില്‍ തോര്‍ത്തി, നല്ല കൊഴുത്ത നല്ലെണ്ണ കുടിപ്പിച്ചു.
തൊട്ടി ശരോ...ന്ന് പാതാളത്തിലേക്കു കൂപ്പുകുത്തി. ഏറെ താഴും മുമ്പ് ജലവിതാനത്തില്‍ ശ്വാസം കഴിച്ചു നിന്നു.
ഞങ്ങള്‍ മുത്തശ്ശിയും അച്ഛനും കാണാതെ എത്തിനോക്കി.
കിണര്‍, മുപ്പത്തിനാല് കോലാഴം ഉള്ള കുന്നുമ്പുറത്തെ പറമ്പിലെ കിണര്‍, അരയ്ക്കു മേല്‍ നീലപ്പൂവാട ധരിച്ച് ഗമയിലങ്ങനെ നില്ക്കുന്നു. പാതാളത്തിലെ നീര്‍ക്കുഴി ഇനി അടുത്ത വേനലിലേ ആകാശം കാണൂ.
'ഇതാണ് ദൈവത്തിന്റെ ഒരു കളി!'
കുളിമുറിയില്‍ വലിയ ചെമ്പുകള്‍ രണ്ടെണ്ണം നിരത്തി മുത്തശ്ശി കല്ല്യാണിയോടു പറഞ്ഞു.
വെള്ളം കോരി നിറച്ചോ! ചൂടു പൊങ്ങി ചൊറിഞ്ഞുകൊണ്ടു നില്ക്കുന്ന കുട്ട്യോളെല്ലാം ഒന്നു കുളുര്‍ക്കെ കുളിക്കട്ടെ! അവര്‍ വാതംകൊല്ലി ഇലപറിക്കാന്‍ നനഞ്ഞുകുതിര്‍ന്ന പറമ്പിലേയ്ക്കിറങ്ങി. അപ്പോഴും മരം പെയ്തു. മഴക്കാറ്റ് ചുറ്റിക്കളി തുടര്‍ന്നു. മാമ്പഴം പെയ്തു. പെറുക്കിക്കൊണ്ടുവന്ന പഴങ്ങള്‍ വലിയ കുട്ടകത്തിലെ ജലത്തില്‍ നീന്തി.

എന്റെ മഴേ....


മഴ നനഞ്ഞ് നടന്നുപോയ നിമിഷങ്ങള്‍ , മഴയിലേക്ക് നോക്കി നിശബ്ദമായിരുന്ന നേരങ്ങള്‍ , പുറത്ത് തിമിര്‍ത്തുപെയ്യുന്ന മഴ കേട്ട് മൂടിപ്പുതച്ചുറങ്ങിയ സമയങ്ങള്‍ , മഴയില്‍ പ്രിയപ്പെട്ട ഒരാള്‍ കടന്നുവരുന്ന സങ്കല്പങ്ങള്‍ - അങ്ങനെയങ്ങനെ ഓര്‍മ്മയിലെ മഴഭാവങ്ങള്‍ ഏറെ. നിങ്ങളുടെ മഴയനുഭവങ്ങള്‍ക്കായി ഒരു പേജ്. മഴയേയും മഴയില്‍ വിറച്ച നിങ്ങളുടെ നിമിഷങ്ങളേയും ഓര്‍ക്കാം,ഇവിടെ....

World Health Organisation WHO.L cancer experts said on Tuesday.

A working group of 31 scientists from 14 countries meeting at the WHO's International Agency for Research on Cancer IARC.L said a review of all the available scientific evidence suggested cell phone use should be classified as "possibly carcinogenic."

The classification, which puts mobile phone use in the same broad IARC cancer risk category as lead, chloroform and coffee, could spur the United Nations health body to look again at its guidelines on mobile phones, the scientists said.

But more lengthy and detailed research is needed before a more definitive answer on any link can be given.

The WHO had previously said there was no established evidence for a link between cell phone use and cancer.

"After reviewing essentially all the evidence that is relevant ... the working group classified radiofrequency electromagnetic fields as possibly carcinogenic to humans," Jonathan Samet, chair of the IARC group, said in a telebriefing.

He said some evidence suggested a link between an increased risk for glioma, a type of brain cancer, and mobile phone use.

Cellphone use has risen hugely since they were introduced in the early 1980s, with 5 billion in use today. And since phones have become such an key part of daily life -- used by many for Web surfing as well as talking -- industry experts say a health threat will not stop people using them.

Instead, concerned consumers might opt to buy more accessories such as headsets to reduce the risks, Avian Securities analyst Matthew Thornton said.

"It's going to take some compelling argument to change behaviour," he said.

The WHO's position has been keenly awaited by mobile phone companies and by campaign groups who have raised concerns about whether cell phones might be harmful to health.

Industry groups immediately sought to play down the decision, stressing the "possibly carcinogenic" category also includes substances such as pickled vegetables and coffee.

"This IARC classification does not mean that cell phones cause cancer," said John Walls, vice president of public affairs for the United States-based wireless association CTIA.

He noted the IARC working group did not conduct any new research, but reviewed published studies, and said other regulatory bodies such as the U.S. Food and Drug Administration have stated that "the weight of scientific evidence has not linked cell phones with any health problems."

John Cooke, executive director of the British-based Mobile Operators Association, said IARC had only found the possibility of a hazard.

"Whether or not this represents a risk requires further scientific investigation," he said in a statement.

PREVIOUS STUDIES INCONCLUSIVE

The IARC remarks follow a study published last year that looked at almost 13,000 cell phone users over 10 years and found no clear answer on whether the mobile devices cause brain tumours.

Many previous studies have also failed to establish any clear cancer link, but a U.S. study in February found that using a mobile phone can change brain cell activity.

IARC director Christopher Wild said it was important that more research be conducted, particularly into long-term and heavy use of mobile phones.

"Pending the availability of such information, it is important to take pragmatic measures to reduce exposure such as hands-free devices or texting," he said.

Malcolm Sperrin, director of medical physics and clinical engineering at Britain's Royal Berkshire Hospital, said he thought the IARC move was appropriate because it reflected the "anecdotal evidence that cancers may be associated with phone usage." But he added: "It is vitally important to fully understand that there is no definitive correlation."

Cell Phone Electromagnetic Radiation

The radiation from mobile phones , are they really harmful? Several independent scientific studies have been conducted in medical institutions and universities around the world to assess the impact of exposure to radiation from mobile phones on the human body and determine whether or not they are dangerous. These scientific studies have been published, showing that mobile phones emit harmful radiation and exposure to these harmful electromagnetic radiations could lead to the emergence of health problems such as headaches, fatigue and memory loss, among others.

WHO says cell phone use "possibly carcinogenic"

Using a mobile phone might increase the risk of developing certain types of brain tumours and consumers should consider ways of reducing their exposure, World Health Organisation WHO.L cancer experts said on Tuesday.

Tuesday, 17 May 2011

ശരിയായ ഡ്രൈവിങ്ങിലൂടെ ഇന്ധനം ലാഭിക്കാം

വാഹനം അധികദൂരം ഓടാതെതന്നെ ഇന്ധനം വല്ലാതെ കുറയുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ ?. വാഹനത്തിന്റെ ഇന്ധനക്ഷമത പെട്ടെന്ന് കുറഞ്ഞുവെന്ന് തെറ്റിദ്ധരിക്കേണ്ട. വാഹനവുമായി സര്‍വീസ് സെന്ററിലേക്ക് പോകുന്നതിനു മുന്‍പ് ഒരു ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. വാഹനം ഓടിക്കുന്നതിലെ അശ്രദ്ധ വന്‍തോതില്‍ ഇന്ധനം പാഴാകുന്നതിന് കാരണമാകും. ഡ്രൈവിങ് ശീലങ്ങളില്‍ മാറ്റം വരുത്തുന്നതിലൂടെ ഒരളവുവരെ ഇന്ധനം ലാഭിക്കാം. അടിക്കടി ഇന്ധനവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ധനം ലാഭിക്കാന്‍ ശീലിക്കുന്നത് ഏറെ നന്നായിരിക്കും.

ഇന്ധനം പാഴാകുന്നത് തടയാനുള്ള ചില പോംവഴികള്‍ ഇതാ.

വേഗം നിയന്ത്രിക്കുക

ഇടയ്ക്കിടെ വേഗം കൂട്ടുന്നതും കുറയ്ക്കുന്നതും ഒഴിവാക്കുക. വേഗത്തിന് അനുസരിച്ച് കൃത്യമായ ഗിയറില്‍ത്തന്നെ വാഹനം ഓടിക്കുക. തെറ്റായ ഗിയറില്‍ വാഹനം ഓടിക്കുന്നതുമൂലം 20 ശതമാനംവരെ ഇന്ധന നഷ്ടമുണ്ടാകുന്നു. പെട്ടെന്നുള്ള ബ്രേക്കിങ് ഒഴിവാക്കുക. മണിക്കൂറില്‍ 45 - 50 കിലോമീറ്റര്‍ വേഗത്തില്‍ വാഹനം ഓടിച്ചാല്‍ 40 ശതമാനംവരെ ഇന്ധനം ലാഭിക്കാമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ദീര്‍ഘദൂര യാത്രകളില്‍ ക്രൂയിസ് കണ്‍ട്രോള്‍ ഉപയോഗിക്കുന്നത് വേഗം നിയന്ത്രിക്കാന്‍ സഹായിക്കും.
ശരിയായ വാഹന പരിചരണം

നിശ്ചിത ഇടവേളകളില്‍ വാഹനം ട്യൂണ്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത് ആറ് ശതമാനംവരെ ഇന്ധനം ലാഭിക്കാന്‍ സഹായിക്കും. 5,000 കിലോമീറ്റര്‍ ഓടിക്കഴിഞ്ഞാന്‍ വാഹനം സര്‍വ്വീസ് ചെയ്യുക. നിശ്ചിത ഇടവേളകളില്‍ വീല്‍ അലൈന്‍മെന്റ് പരിശോധിക്കുന്നതും നല്ലത്. സര്‍വീസ് ചെയ്യുന്ന വേളയില്‍ ഇക്കാര്യങ്ങള്‍ മെക്കാനിക്കിനെ ഓര്‍മ്മപ്പെടുത്തിയാല്‍ മതി. സ്പാര്‍ക്ക് പ്ലഗ്ഗുകളും നിശ്ചിത ഇടവേളകളില്‍ മാറ്റുവാന്‍ ശ്രദ്ധിക്കുക.
ക്ലച്ച് ഉപയോഗം

ക്ലച്ചിനു മുകളില്‍ കാല്‍വച്ച് വാഹനം ഓടിക്കരുത്. അനാവശ്യമായി ക്ലച്ച് ഉപയോഗിക്കുകയും വേണ്ട. ഗിയര്‍ മാറ്റുമ്പോള്‍ മാത്രം ക്ലച്ച് ഉപയോഗിക്കുക. അനാവശ്യ ക്ലച്ച് ഉപയോഗം ഇന്ധനം പാഴാകുന്നതിനും ക്ലച്ച് ഡിസ്‌ക് തേയ്മാനത്തിനും വഴിതെളിക്കും.

ടയറുകള്‍

ടയറിന്റെ മര്‍ദ്ദം ഇടയ്ക്കിടെ പരിശോധിക്കുക. രണ്ടാഴ്ചയില്‍ ഒരിക്കല്‍ മര്‍ദ്ദം പരിശോധിക്കുന്നത് നല്ലതായിരിക്കും. ടയറുകളില്‍ നൈട്രജന്‍ നിറച്ചാല്‍ വളരെവേഗം മര്‍ദ്ദം കുറയുന്നത് ഒഴിവാക്കാം. റേഡിയല്‍ ടയറുകള്‍ ഉപയോഗിക്കുന്നതുവഴിയും ഇന്ധനം ലാഭിക്കാം. റേഡിയല്‍ ടയറുകള്‍ ഏറെക്കാലം നീണ്ടുനില്‍ക്കുന്നതിനൊപ്പം യാത്രാ സുഖവും നല്‍കും.

ഹാന്‍ഡ് ബ്രേക്ക് ഉപയോഗം

വാഹനം നിര്‍ത്തിയിടുമ്പോള്‍ ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കുക. എന്നാല്‍ യാത്ര തുടരുമ്പോള്‍ ഹാന്‍ഡ് ബ്രേക്ക് എടുക്കാന്‍ മറക്കരുത്. രണ്ടു മിനിറ്റിലേറെനേരം വാഹനം നിര്‍ത്തിയിടേണ്ടി വരുമ്പോള്‍ എന്‍ജിന്‍ ഓഫ് ചെയ്യുന്നതാണ് ഉത്തമം. ട്രാഫിക് സിഗ്നലുകളില്‍ വാഹനം നിര്‍ത്തിയിടേണ്ടി വരുമ്പോള്‍ എന്‍ജിന്‍ ഓഫ് ചെയ്യുക.



തിരക്കുകുറഞ്ഞ വഴി തിരഞ്ഞെടുക്കാം

യാത്രചെയ്യാന്‍ തിരക്ക് കുറഞ്ഞ വഴി തിരഞ്ഞെടുക്കുക. തിരക്കേറിയ വഴിയിലൂടെ പതുക്കെയുള്ള യാത്ര ഇന്ധനം കുടിച്ചുതീര്‍ക്കും. അനാവശ്യ ഭാരം വാഹനത്തില്‍ കയറ്റുന്നതും ഒഴിവാക്കുക. ഇടയ്ക്കിടെ ചെറിയ അളവില്‍ പെട്രോള്‍ നിറയ്ക്കുന്നതിലും നല്ലത് ടാങ്ക് നിറയെ ഇന്ധനം നിറയ്ക്കുന്നതാണ്. എപ്പോഴും പെട്രോള്‍പമ്പില്‍ പോകുന്നതിന്റെ ഇന്ധനനഷ്ടം ഇങ്ങനെ ഒഴിവാക്കാം. വാഹനം പൊരിവെയിലത്ത് നിര്‍ത്തിയിടുന്നത് ഒഴിവാക്കി തണലത്ത് പാര്‍ക്ക് ചെയ്യാം. ഇന്ധനം ബാഷ്പീകരിച്ച് നഷ്ടമാകുന്നത് ഇത്തരത്തില്‍ ഒഴിവാക്കാം.

എ.സി ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുക

കൊടുംചൂടില്‍ എ.സി ഉപയോഗിക്കാതെ കാറില്‍ യാത്രചെയ്യുന്നത് പ്രായോഗികമല്ല. എന്നാല്‍ ബുദ്ധിപരമായി എ.സി ഉപയോഗിച്ചാന്‍ ഇന്ധന നഷ്ടം ഒരു പരിധിവരെ ഒഴിവാക്കാം. വാഹനത്തിന്റെ ഉള്‍വശം നന്നായി തണുത്താല്‍ എ.സി ഓഫ് ചെയ്യുക. ചൂട് അനുഭവപ്പെടുമ്പോള്‍ വീണ്ടും ഓണ്‍ ചെയ്യാം. രാവിലെയും വൈകീട്ടും ചൂട് കുറവുള്ള സമയത്തുള്ള യാത്രകളില്‍ എ.സി ഉപയോഗം ഒഴിവാക്കാം. എ.സി ഉപയോഗം പത്തു ശതമാനം ഇന്ധന ഉപയോഗം വര്‍ദ്ധിപ്പിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

കാറില്‍ ധാരാളം സ്ഥലമുണ്ടെന്നുവച്ച് അനാവശ്യ ലഗേജ് കരുതേണ്ട. ഭാരമുള്ള വസ്തുക്കള്‍ വാഹനത്തില്‍ സ്ഥിരമായി സൂക്ഷിക്കുകയും വേണ്ട. ലഗേജ് ഇന്ധന ഉപയോഗം വര്‍ദ്ധിപ്പിക്കുമെന്ന് ഓര്‍ക്കുക.

Monday, 16 May 2011

ആത്മഹത്യാ നിരക്കില്‍ രണ്ടാം സ്ഥാനം

ആത്മഹത്യാനിരക്കില്‍ (ഒരുലക്ഷം ആളുകളില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം) കേരളം രണ്ടാം സ്ഥാനത്ത് (25.3). സിക്കിം ആണ് കേരളത്തെക്കാള്‍ മുന്നിലുള്ളത് (39.9). നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2009ലെ കണക്കുപ്രകാരം കേരളത്തില്‍ ഒരുലക്ഷം ആളുകളില്‍ 25 പേര്‍ 2009ല്‍ ആത്മഹത്യ ചെയ്തതായി കാണുന്നു. ഇത് ദേശീയ ശരാശരിയുടെ (10.9) ഇരട്ടിയിലധികമാണ്. 60 വയസ്സിനു മുകളിലുള്ളവരുടെ ആത്മഹത്യാനിരക്കും കേരളത്തില്‍ ദേശീയ ശരാശരിയുടെ (8 ശതമാനം) ഏകദേശം ഇരട്ടിയാണ് (15 ശതമാനം). കേരളത്തില്‍ ആത്മഹത്യ ചെയ്തവരില്‍ 72 ശതമാനം പുരുഷന്മാരും 28 ശതമാനം സ്ത്രീകളുമാണെന്നാണ് കാണുന്നത്. കേരളത്തില്‍ ആത്മഹത്യയുടെ മുഖ്യ കാരണമായി കാണുന്നത് കുടുംബപ്രശ്നമാണ്. ദേശീയതലത്തില്‍ 24 ശതമാനം ആളുകള്‍ കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യചെയ്തതായി കാണുന്നു. എന്നാല്‍ കേരളത്തിലിത് 40.2 ശതമാനമാണ്. കൂടാതെ രോഗത്തിന് അടിമപ്പെടല്‍ (33.8 ശതമാനം), സാമ്പത്തിക പ്രതിസന്ധി (6.5 ശതമാനം) എന്നിവയും കേരളത്തിലെ ആത്മഹത്യകള്‍ക്കു കാരണങ്ങളായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐസിടി പഠനവിഭവ ഡിവിഡികള്‍ ലഭ്യമാക്കും

സംസ്ഥാനത്ത് ഐസിടി (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി) അധിഷ്ഠിത പഠനം നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ ഹൈസ്കൂള്‍ അധ്യാപകര്‍ക്കും ഐടി അറ്റ് സ്കൂള്‍ പ്രത്യേക പഠന വിഭവ ഡിവിഡികള്‍ ലഭ്യമാക്കും. ഐടി അറ്റ് സ്കൂള്‍ എഡ്യൂബുണ്ടുവിനും ഐസിടി വിഭവങ്ങള്‍ക്കും പ്രത്യേകം ഡിവിഡികളാണ് അധ്യാപകര്‍ക്ക് നല്‍കുന്നത്. ഐസിടി പഠിപ്പിക്കുന്ന അധ്യാപകര്‍ക്കൊപ്പം മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്നവര്‍ക്കും അതത് വിഷയങ്ങളിലെ ഐസിടി സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധമാണ് പഠന വിഭവ ഡിവിഡികള്‍ തയ്യാറാക്കിയിട്ടുള്ളത്. ഐടി അറ്റ് സ്കൂള്‍ എഡ്യൂബുണ്ടു 10.04 ഡിവിഡിയില്‍ ഓപ്പറേറ്റിങ് സിസ്റ്റം, വേര്‍ഡ് പ്രോസസിങ്, സ്പ്രെഡ്ഷീറ്റ്- പ്രസന്റേഷന്‍ - ഡേറ്റാബേസ് ആപ്ലിക്കേഷനുകള്‍ , ഡിടിപി- ഗ്രാഫിക്സ്- ഇമേജിങ് സോഫ്റ്റ്വെയറുകള്‍ , സൗണ്ട് റെക്കോഡിങ്- വീഡിയോ എഡിറ്റിങ്- അനിമേഷന്‍ പാക്കേജുകള്‍ , എഡ്യൂക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ തുടങ്ങി ആവശ്യമുള്ള എല്ലാ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പാക്കേജുകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറുകള്‍ ലൈസന്‍സ് ഫീ നല്‍കി വാങ്ങുകയാണെങ്കില്‍ ചുരുങ്ങിയത് 30,000 രൂപയെങ്കിലും വിലവരുന്നതിന് സമാനമായ സോഫ്റ്റ്വെയറുകളാണ് ഡിവിഡിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പഠനപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സോഫ്റ്റ്വെയറുകളുടെയും മൊഡ്യൂളുകളുടെയും ശേഖരണമാണ് രണ്ടാമത്തെ റിസോഴ്സ് ഡിവിഡി. ജിയോജിബ്ര, ഫെറ്റ്, ഒഡാസിറ്റി, ഓപണ്‍ഷോട്ട്, പീരിയോഡിക് ടേബിള്‍ , കാത്സ്യം തുടങ്ങിയവയോടൊപ്പം ഐസിടി പുസ്തകം വിനിമയം ചെയ്യാന്‍ ആവശ്യമായ കൊളാഷ് ചിത്രങ്ങള്‍ , ഓപ്പണ്‍ ഓഫീസ് ടെംപ്ലേറ്റുകള്‍ , വിവിധ ഫോര്‍മാറ്റുകളിലുള്ള ശബ്ദ-ചലച്ചിത്ര ഫയലുകള്‍ , പാഠപുസ്തകങ്ങള്‍ , അധ്യാപകസഹായി, പരിശീലന മൊഡ്യൂള്‍ തുടങ്ങിയവയും ഈ ഡിവിഡിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് അനായാസേന ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഡിവിഡികള്‍ തയ്യാറാക്കിയിട്ടുള്ളത്. ഒമ്പതാംക്ലാസിലെ ഐസിടി പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് പരിശീലനസമയത്തുതന്നെ ഡിവിഡികള്‍ സൗജന്യമായി നല്‍കും. 2670 ഹൈസ്കൂളുകളില്‍നിന്ന് 31740 അധ്യാപകര്‍ ഇതിനകം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ 260 പരിശീലനകേന്ദ്രങ്ങളിലായി 6800 അധ്യാപകര്‍ പരിശീലനം പൂര്‍ത്തിയാക്കി. സൗണ്ട് റെക്കോഡിങ്, വീഡിയോ എഡിറ്റിങ്, അനിമേഷന്‍ തുടങ്ങിയ സങ്കീര്‍ണമെന്ന് തോന്നുന്ന പ്രവര്‍ത്തനങ്ങള്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് ലളിതമായി പരിശീലിക്കാന്‍ കഴിയുന്ന രൂപത്തില്‍ തയ്യാറാക്കിയതാണ് ഒമ്പതാംക്ലാസിലെ പുതിയ ഐസിടി പാഠപുസ്തകം. ഐടി അറ്റ് സ്കൂള്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ലൈസന്‍സിലാണ് ഡിവിഡികള്‍ റിലീസ് ചെയ്യുന്നത്.

കാര്‍ഷിക സര്‍വകലാശാലയില്‍ അഗ്രി-ബിസിനസ് മാനേജ്മെന്റില്‍ എംബിഎ

കേരള കാര്‍ഷിക സര്‍വകലാശാല അഗ്രി-ബിസിനസ് മാനേജ്മെന്റില്‍ എം ബി എ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷത്തെ ഫുള്‍ടൈം കോഴ്സാണിത്. തൃശൂര്‍ വെള്ളാനിക്കരയില്‍ മെയിന്‍ ക്യാമ്പസിലുള്ള കോളേജ് ഓഫ് കോ-ഓപ്പറേഷന്‍ , ബാങ്കിങ്ങ് ആന്റ് മാനേജ്മെന്റിലാണ് കോഴ്സ് നടത്തുന്നത്. മൊത്തം 40 സീറ്റാണ് ഉള്ളത്. എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്കഷന്‍ , ഇന്റര്‍വ്യൂ, യോഗ്യതാപരീക്ഷയിലെ അക്കാദമിക് മെറിറ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നല്‍കുക. 55% മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫൈനല്‍ പരീക്ഷ എഴുതിയിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോറവും പ്രോസ്പെക്ടസും www.kau.edu , www.kaumba.com എന്നീ വെബ്സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും അപേക്ഷാഫീസും ( കണ്‍ട്രോളര്‍ , കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി , വെള്ളാനിക്കര എന്ന പേരില്‍ എസ് ബി ടിയുടെ വെള്ളാനിക്കര കെ എ യു ക്യാമ്പസ് ബ്രാഞ്ചില്‍ മാറാവുന്ന വിധം എടുത്ത 750 രൂപയുടെ ഡി ഡി ) രജിസ്ട്രാര്‍ , കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി , കെ എ യു (പി ഒ) , വെള്ളാനിക്കര , തൃശൂര്‍ -680656 , കേരളം എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷകന്‍ ഒപ്പ് വെച്ച സ്വന്തം പാസ്പോര്‍ട്ട് സൈസ് ഫോട്ടോ അപേക്ഷയില്‍ ഒട്ടിച്ചിരിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാനദിവസം ജൂണ്‍ ഏഴ്. എഴുത്തുപരീക്ഷ ജൂണ്‍ 25ന് വെള്ളാനിക്കര കെ എ യു മെയിന്‍ ക്യാമ്പസില്‍ നടത്തും. ഓരോ സെമസ്റ്ററിനും ട്യൂഷന്‍ഫീസ് 25000രൂപയാണ്. അഡ്മിഷന്‍ ഫീസ് അയ്യായിരം രൂപ. പ്രവേശനസമയത്ത് അടക്കേണ്ട മൊത്തം ഫീസ് 36,500 രൂപയാണ്. വിശദവിവരങ്ങള്‍ www.kau.edu , www.kaumba.com എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും.

Monday, 9 May 2011

ഒരമ്മയുടെ കാത്തിരിപ്പിന് പുസ്തകരൂപം

ലണ്ടന്‍ : നാലുവര്‍ഷംമുന്‍പു കാണാതായ മകളെ അന്വേഷിക്കുന്ന ഒരമ്മയുടെ നൊമ്പരങ്ങള്‍ പുസ്തകരൂപത്തിലിറങ്ങി. പോര്‍ച്ചുഗലിലെ വേനല്‍ക്കാലവസതിയില്‍ നിന്നുമാണ് കേറ്റ് മകാനനിന് തന്റെ മകള്‍ മാഡിയെ നഷ്ടമായത്. കേറ്റും ഭര്‍ത്താവ് ഗാരിയും ചേര്‍ന്ന് നാലുവര്‍ഷമായി തങ്ങളുടെ മകളെക്കുറിച്ചുള്ള അന്വേഷണത്തിലാണ്. പുസ്തകം വായിക്കുന്നവര്‍ക്ക് മകളെക്കുറിച്ച് എന്തെങ്കിലും വിവരം തരാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്.കുഞ്ഞിനെ കാണാതായതു മുതല്‍ തങ്ങളനുഭവിക്കുന്ന വേദനയുടെ ആഴം ഈ പുസ്തകത്തിലുണ്ട്. കഴിഞ്ഞദിവസംപുസ്തകംപ്രസിദ്ധീകരിച്ചു.പുസ്തകംവിറ്റുകിട്ടുന്ന പണമുപയോഗിച്ച് കുട്ടിയെ തെരയുവാനുള്ള തീരുമാനത്തിലാണ് കുടുംബം. പുസ്തകം സണ്‍ മാസികയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. മാഡിയുടെ ഏട്ടാം പിറന്നാള്‍ ദിനത്തിലാണ് പുസ്തകമിറങ്ങിയത്.

ചൂട് കൂടുന്നു

ചൂടുകൂടിയ കാലാവസ്ഥയാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. കൊച്ചിയില്‍ 31 ഡിഗ്രി ചൂടനുഭവപ്പെട്ടു. 34 വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. കുറഞ്ഞതാപം 24 സെല്‍ഷ്യസാണ് രേഖപ്പെടുത്തുന്നത്.തിരുവനന്തപുരത്ത് 31 ഡിഗ്രി ചൂടാണ്.കൂടിയ താപനില 34 ഉം കുറഞ്ഞത് 24 ഡിഗ്രിയും അനുഭവപ്പെടുന്നു.കോഴിക്കോട് 32 ഡിഗ്രിയും ചൂടനുഭവപ്പെട്ടു.

ലോ അക്കാദമി അപേക്ഷാഫോറം 9 മുതല്‍ ലഭിക്കും

കേരള ലോ അക്കാദമി ലാ കോളേജില്‍ പഞ്ചവത്സര എല്‍എല്‍ബി കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷാഫോറം പേരൂര്‍ക്കടയിലുള്ള കോളേജ് ഓഫീസില്‍നിന്ന് തിങ്കളാഴ്ചമുതല്‍ ലഭിക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷയോ അതിനു തത്തുല്യമായ മറ്റു പരീക്ഷയോ 45 ശതമാനം മാര്‍ക്കില്‍ കുറയാതെ പാസായവര്‍ക്ക് അപേക്ഷിക്കാം. എസ്സി/ എസ്ടി വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്‍ . വിവരങ്ങള്‍ക്ക് ഫോണ്‍ : 0471- 2433166, 2330478 (www.keralalawacademy.in) പൂരിപ്പിച്ച അപേക്ഷാഫോറം 30ന് വൈകിട്ട് അഞ്ചുവരെ കോളേജ് ഓഫീസില്‍ സ്വീകരിക്കും.

ഈ വര്‍ഷവും 5 വയസ്സുകാര്‍ക്ക് ഒന്നാം ക്ലാസ് പ്രവേശനം

കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമപ്രകാരം ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി ആറുവയസ്സാണെങ്കിലും ഈ വര്‍ഷവും അഞ്ചുവയസ്സു പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് പറഞ്ഞു. സ്കൂളിലെ പ്രധാന അധ്യാപകര്‍ക്ക് വിവേചനാധികാരം ഉപയോഗിച്ച് പ്രവേശനം നല്‍കാം. അടുത്ത വര്‍ഷംമുതല്‍ ആറുവയസ്സു പൂര്‍ത്തിയായ കുട്ടികള്‍ക്കു മാത്രമായിരിക്കും ഒന്നാംക്ലാസ് പ്രവേശനം. ഹയര്‍സെക്കന്‍ഡറി തലംവരെ മലയാളപഠനം നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ സ്ട്രീമുകളില്‍ ഇതിനുള്ള സിലബസ്, പുതിയ പാഠപുസ്തകങ്ങള്‍ എന്നിവയും തയ്യാറാക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എല്ലാ സ്ട്രീമുകളിലുമുള്ള സ്കൂളുകളില്‍ മലയാളപഠനം നിര്‍ബന്ധമാക്കണമെന്ന് ഡോ. ആര്‍ വി ജി മേനോന്‍ ചെയര്‍മാനായ കമ്മിറ്റി സംസ്ഥാനസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് മലയാള പഠനം നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.

Sunday, 8 May 2011

മൂര്‍ഖന്‍ : ഡോ.കെ.ജി.അടിയോടി

ഇന്ത്യ എന്നു കേട്ടാല്‍ വിദേശികള്‍ക്ക് ആദ്യം ഓര്‍മവരിക ഫണം വിടര്‍ത്തിയാടുന്ന സര്‍പ്പങ്ങളെയും, തുമ്പിക്കൈ ചുഴറ്റി ചന്തത്തില്‍ നടക്കുന്ന ആനകളെയും, പ്രതാപികളെങ്കിലും ബുദ്ധി കുറവായ മഹാരാജാക്കന്മാരെയുമാണത്രേ. നമ്മെ ഭരിച്ച വെള്ളക്കാരായ 'സാഹബു'മാരാണ് ഇന്ത്യയുടെ ഈ ചിത്രം മറുനാടുകളില്‍ വരച്ചുവെച്ചത്. പത്തിവിടര്‍ത്തിയാടുന്ന മൂര്‍ഖപ്പാമ്പിനെ കാണുകയെന്നത് ജീവിതത്തിലെ ഒരു മഹാഭാഗ്യമായി കരുതുന്നവരാണ് ഇന്നാട്ടിലേക്ക് വരുന്ന വിദേശസഞ്ചാരികള്‍ ഏറിയകൂറും. അതിന്റെ ഊറയ്ക്കിട്ട തോലോ സ്റ്റഫ്‌ചെയ്ത മൂര്‍ഖപ്പാമ്പിനെത്തന്നെയോ ഇന്ത്യയുടെ ഓര്‍മയ്ക്കായി കൂടെ കൊണ്ടുപോകാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. പറഞ്ഞ വില കിട്ടുന്നതിനാല്‍ ഈ കുടില്‍വ്യവസായം ഇന്ത്യയില്‍ ദിനംപ്രതി അഭിവൃദ്ധിപ്പെട്ടുവരുന്നു. ഫലമോ? ആയിരക്കണക്കില്‍ മൂര്‍ഖപ്പാമ്പുകളെ നമ്മുടെ പുത്തന്‍ ജനമേജയന്മാര്‍ ആണ്ടുതോറും കൊന്നൊടുക്കുന്നു.



മതേതിഹാസങ്ങളിലൂടെ മൂര്‍ഖപ്പാമ്പ് അനിതരസാധാരണമായ ഒരു സ്ഥാനം ഹിന്ദുക്കളുടെ ഇടയില്‍ സമ്പാദിച്ചുവെച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് എന്റെ തറവാട്ടിലെ ഒരു കാരണവര്‍ ഫണത്തിന്മേല്‍ കുരു (പരു) വന്ന ഒരു സര്‍പ്പത്തെ വീട്ടില്‍ കൊണ്ടുവന്നു ചികിത്സിച്ചു ഭേദപ്പെടുത്തിയത്രേ. ഇതില്‍ സന്തുഷ്ടനായ ആ പാമ്പുകാരണവര്‍ എന്റെ തറവാട്ടിലുണ്ടാവുന്ന ഒരാള്‍ക്കും വിഷം തീണ്ടില്ലെന്നു വരം കൊടുത്തു. ഈ ഉറപ്പ് ആ നല്ലവനായ പാമ്പുകാരണവരുടെ അനന്തിരവന്മാര്‍ പലതവണ ലംഘിച്ചതായി എനിക്കറിയാം. അല്ലെങ്കില്‍, മരുമക്കളുണ്ടോ ഇക്കാലത്ത് അമ്മാമന്മാരെ അനുസരിക്കുന്നു?

ലോകത്തിലാകെ പന്ത്രണ്ടു ജാതി മൂര്‍ഖപ്പാമ്പുകളുള്ളതില്‍ നാലുപേരേ ഇന്ത്യയിലുള്ളൂ: മൂന്നു ജാതി മൂര്‍ഖപ്പാമ്പുകളും കരിനാടനും. സര്‍പ്പങ്ങളുടെ നാടെന്ന ബഹുമതി ഭാരതം നേടിയിട്ടുണ്ടെങ്കിലും ഏഴു ജാതി സര്‍പ്പങ്ങളുള്ള 'ഇരുണ്ട വന്‍കര'യ്ക്കല്ലേ ആ സ്ഥാനം നല്‍കേണ്ടത് എന്ന് ആരും ചോദിച്ചുപോകും. സെലിബിസ്‌കാരനാണ് ഇനിയൊരു പുള്ളി. മൂര്‍ഖന്‍, മൂര്‍ക്കന്‍, മൂര്‍ഖപ്പാമ്പ് എന്നിവയ്ക്കു പുറമെ സര്‍പ്പം, നാഗം, നാഗപ്പാമ്പ്, നല്ല നാഗം, നല്ല പാമ്പ്, പുല്ലാനി, പുല്ലാഞ്ഞി, വെമ്പാല എന്നീ പേരുകള്‍ കേരളത്തില്‍ മൂര്‍ഖനു നടപ്പിലുണ്ട്. നജാ നജാ എന്ന മൂര്‍ഖന്റെ സാങ്കേതികനാമത്തിന്റെ ഉറവിടം നാഗം എന്ന സംസ്‌കൃതപദമല്ല, 'നയാ' എന്ന സിംഹളനാമമാണത്രേ.

എങ്ങനെ തിരിച്ചറിയാം?
കഴിഞ്ഞ ആറേഴു കൊല്ലങ്ങളിലായി ധാരാളം മൂര്‍ഖപ്പാമ്പുകളെ ശേഖരിക്കാനും നിരീക്ഷിക്കാനും നാലെണ്ണത്തെ വളര്‍ത്താനും എനിക്കു ഭാഗ്യമുണ്ടായിട്ടുണ്ട്. നല്ലപോലെ വളര്‍ന്നാല്‍ ആറരയടി വരെ എത്തുമെങ്കിലും കേരളക്കരയില്‍ നാലര- അഞ്ച് അടിയിലധികം വരുന്ന മൂര്‍ഖന്മാരെ കണ്ടിട്ടില്ല. നീണ്ടു മെലിഞ്ഞ ശരീരപ്രകൃതിയാണ് മൂര്‍ഖന് (ചിത്രം 16). നിറത്തെ സംബന്ധിച്ചിടത്തോളം ഇത്രയധികം തമ്മില്‍ തമ്മില്‍ വ്യത്യാസം കാണിക്കുന്ന വിഷപ്പാമ്പുകള്‍ ചുരുങ്ങും. ഡക്കാന്‍ പീഠഭൂമിയിലെ കറുത്തമണ്ണില്‍ മൂര്‍ഖന്റെ നിറം കറുപ്പാണ്. കേരളത്തില്‍ മഞ്ഞയിനവും കറുത്തതരവുമാണ് പ്രധാനം. മഞ്ഞ ഇനത്തെ പുല്ലാനി (ഞ്ഞി) എന്നും കറുത്ത വകയെ കരിമൂര്‍ഖനെന്നും കേരളത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ വിളിക്കുന്നു. ഖാസിക്കുന്നുകള്‍, ബര്‍മ്മ, സയാം എന്നിവിടങ്ങളിലെ മൂര്‍ഖന്മാര്‍ക്കു പച്ചയോ നീലയോ ആണ് നിറം. സിലോണിലെ നാഷനല്‍ മ്യൂസിയങ്ങളുടെ ഡയറക്ടറും പ്രസിദ്ധ സര്‍പ്പശാസ്ത്രജ്ഞനുമായ ഡോ.ഡെറാണിയാഗാലയുടെ ആവശ്യപ്രകാരം, കേരളക്കരയിലെ മൂര്‍ഖന്മാരെക്കുറിച്ചു ഞാന്‍ നടത്തിയ പഠനത്തില്‍നിന്ന്, നൂറിന്ന് പത്ത് എന്ന തോതില്‍ മാത്രമേ കരിമൂര്‍ഖന്മാര്‍ കേരളത്തിലുള്ളു എന്നു വ്യക്തമാവുകയുണ്ടായി. കരിമൂര്‍ഖന്മാരെയും പുല്ലാനിമൂര്‍ഖന്മാരെയും അനുസ്മരിപ്പിക്കുന്ന ചേരകള്‍ അതാതു പ്രദേശങ്ങളിലുണ്ടെന്നും, ആളെ കളിപ്പിക്കുന്നതില്‍ വിദഗ്ധമാം വിധം അവ വിജയിക്കാറുണ്ടെന്നും അനുഭവത്തില്‍ നിന്നു പറയാന്‍ കഴിയും. മൂര്‍ഖനെപ്പോലെ ചേരയും നിലത്തുനിന്ന് ഒന്നൊന്നരയടി ഉയരം പൊന്തി കഴുത്ത് അല്‍പം വികസിപ്പിച്ച് നാവു നീട്ടിക്കൊണ്ട് ചീറ്റിനില്‍ക്കും. ഒറ്റനോട്ടത്തില്‍ ആര്‍ക്കും മൂര്‍ഖനാണെന്നേ തോന്നൂ. സൂക്ഷിച്ചുനോക്കിയാല്‍ മാത്രമല്ലേ ഫണം ഉണ്ടോ ഇല്ലയോ എന്നൊക്കെ അറിയൂ? മൂര്‍ഖന്റെ നിറത്തിനു പ്രായത്തിനനുസരിച്ച് മാറ്റംവരിക അസാധാരണമല്ല. ഉറയൂരേണ്ട കാലമായാല്‍ ദേഹത്തിന് ആകപ്പാടെ കറുപ്പുനിറം ബാധിച്ചപോലെ തോന്നും. മഞ്ഞനിറമുള്ള പുല്ലാനികളെ അപ്പോള്‍ കണ്ട് കരിമൂര്‍ഖന്‍ എന്നു തെറ്റിദ്ധരിച്ചാല്‍ അത്ഭുതമില്ല. മാസത്തില്‍ ഒന്നെന്ന തോതിലാണ് മൂര്‍ഖന്‍ തന്റെ കുപ്പായം അഴിച്ചുമാറ്റുന്നത്. കൂട്ടിലിട്ടടച്ച ഉടനെയാണെങ്കില്‍ ഉറയൂരാന്‍ രണ്ടുമൂന്നു മാസം പിടിച്ചെന്നുവരാം.

നല്ല പത്തിയുള്ള മറ്റൊരു പാമ്പും നാട്ടുമ്പുറങ്ങളില്‍ ഇല്ലാത്തതിനാല്‍ ഫണമുണ്ടോ ഇല്ലയോ എന്നു നോക്കി മൂര്‍ഖനെ തിരിച്ചറിയാന്‍ കഴിയും. പേടിപ്പിക്കുകയോ അലോസരപ്പെടുത്തുകയോ ചെയ്താല്‍ മൂര്‍ഖന്‍ ഫണം വിരുത്തും. കഴുത്തിലെ നീളമേറിയ വാരിയെല്ലുകള്‍ വിലങ്ങനെ വിടര്‍ത്തി വെയ്ക്കുമ്പോള്‍ ഉളവാകുന്നതാണ് ഫണം. ഫണം വിടര്‍ന്നാല്‍ അതിന്മേല്‍ കറുത്ത ഒരു ഇരട്ടക്കണ്ണട അടയാളം കാണാം. ചാവുമ്പോള്‍ പൂട്ടുന്നതിനാല്‍ ചത്ത പാമ്പില്‍ പത്തി വ്യക്തമല്ല. എങ്കിലും ഫണത്തിന്റെ സ്ഥാനത്ത് തൊലി അയഞ്ഞിരിക്കുന്നതായും, കണ്ണട അടയാളത്തിന്റെ സ്ഥാനത്ത് കറുത്തപാടുകളുള്ളതായും, സൂക്ഷിച്ചുനോക്കിയാല്‍ കാണാന്‍ കഴിയും. ഇരട്ടക്കണ്ണട അടയാളമുള്ള തരമേ എന്റെ അറിവില്‍ പെട്ടിടത്തോളം കേരളത്തിലുള്ളൂ. എന്നെഴുതിയതുപോലെ ഒറ്റക്കണ്ണട അടയാളം മാത്രമുള്ള ഇനത്തെ ഇന്ത്യയില്‍ ബംഗാള്‍, ആസ്സാം, നാഗഭൂമി എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. തൃശ്ശൂരിനടുത്ത് ചില ഭാഗങ്ങളില്‍ ഒറ്റക്കണ്ണടക്കാരന്‍ മൂര്‍ഖനുള്ളതായി പറയപ്പെടുന്നുണ്ടെങ്കിലും കൂടുതല്‍ തെളിവുകള്‍ കിട്ടാതെ ഒന്നും പറയാന്‍ വയ്യ. പത്തിയുടെ വലിപ്പത്തെ ആസ്​പദിച്ച് മൂര്‍ഖപ്പാമ്പുകളെ ഒറ്റപ്പത്തിയായും ഇരട്ടപ്പത്തിയായും വ്യവഹരിക്കുക പതിവുണ്ട്. സാധാരണഗതിയില്‍ ഫണം കഴുത്തിന്റെ രണ്ടുഭാഗത്തും ഒരേപോലെ വികസിച്ചുനില്‍ക്കും. പാമ്പിനെ പത്തി വിടര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ശത്രു ഏതെങ്കിലും ഒരു വശത്താണെങ്കില്‍ ആ വശത്തെ പത്തി കൂടുതല്‍ വികസിച്ചുവെന്നും മറുവശത്തേത് ഏറെക്കുറെ വിടരാതിരുന്നുവെന്നും വരും. ഇതു രണ്ടും ഒരേ പാമ്പില്‍ സംഭവിക്കാമെന്നിരിക്കെ ഒറ്റപ്പത്തി, ഇരട്ടപ്പത്തി എന്നിങ്ങനെ മൂര്‍ഖന്മാരെ രണ്ടായി തിരിക്കുന്നതിന് അര്‍ത്ഥമില്ലല്ലോ. മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മൂര്‍ഖന്മാര്‍ക്കു ഫണത്തിന്മേല്‍ കണ്ണട അടയാളമേ ഇല്ല! കണ്ണട അടയാളത്തിന്റെ അടിസ്ഥാനത്തില്‍ ഇവയെ മൂന്നു ജാതികളായി ഡെറാണിയാഗാലയെപ്പോലുള്ള സര്‍പ്പശാസ്ത്രജ്ഞന്മാര്‍ കണക്കാക്കുന്നു. ഇരട്ടക്കണ്ണടക്കാരനു നജാ നജാ എന്നും ഒറ്റക്കണ്ണടക്കാരനു നജാ കാവുതിയ എന്നും നജാ ഓക്‌സിയാന എന്നും പേരിട്ടിരിക്കുന്നു. മിക്ക സര്‍പ്പശാസ്ത്രജ്ഞന്മാരും ഈ മൂന്നു തരങ്ങളെയും നജാ നജാ ജാതിയുടെ ഉപജാതികളായാണ് കണക്കാക്കുന്നത്. പുതിയ നാമകരണ സമ്പ്രദായപ്രകാരം നമ്മുടെ നാട്ടിലെ മൂര്‍ഖന്റെ മുഴുവന്‍ പേര്‍ നജാ നജാ മദ്രാസിയന്‍സിസ് എന്നാണ്. കേരളം വന്നിട്ടും 'മദ്രാസി' എന്ന പേര്‍ നമുക്കാവാമെങ്കില്‍ നമ്മുടെ പ്രധാനപ്പെട്ട പാമ്പിനെ എന്തുകൊണ്ട് 'മദ്രാസിയന്‍സിസ്' എന്നു വിളിച്ചുകൂടാ?

ഫണത്തിന്റെ കാര്യം പാമ്പിനെ പരിശോധിച്ചാല്‍ വ്യക്തമല്ലെന്നു വരികില്‍ മേല്‍ച്ചുണ്ടില്‍ മൂന്നാമത്തെ ഷീല്‍ഡ് നോക്കുക (ചിത്രം 17). മൂര്‍ഖനാണെങ്കില്‍ ആ ഷീല്‍ഡിനു സാമാന്യം വലിപ്പമുണ്ടാകും; കൂടാതെ കണ്ണിനെയും മൂക്കിനെയും അത് ഒരേപോലെ സ്​പര്‍ശിക്കുകയും ചെയ്യും. എങ്കിലും കീഴ്ച്ചുണ്ടില്‍ നാലാമത്തെയും അഞ്ചാമത്തെയും ഷീല്‍ഡുകള്‍ക്കിടയില്‍, ത്രികോണാകൃതിയില്‍ മടങ്ങിയ ഒരു ചെറുഷീല്‍ഡുണ്ടോ എന്നു നോക്കിയിട്ടു മതി മൂര്‍ഖന്‍ എന്നു വിധിയെഴുതാന്‍. പവിഴപ്പാമ്പുകളിലും മേല്‍ച്ചുണ്ടില്‍ മൂന്നാമത്തെ ഷീല്‍ഡ് കണ്ണിനേയും മൂക്കിനേയും തൊടുന്നു എന്നതു തന്നെ കാരണം. വാല്‍ ഷീല്‍ഡുകള്‍ മൂര്‍ഖനു രണ്ടുവരിയിലാണെന്ന കാര്യവും ഓര്‍മിക്കുക. അടിഭാഗം വൃത്തികെട്ട വെളുപ്പോ മഞ്ഞയോ ആകുന്നു. തവിട്ടുനിറം കലര്‍ന്നതോ കറുപ്പുഛായ ഉള്ളതോ ആയ ധാരാളം കൊച്ചു പാടുകള്‍ അടിഭാഗത്തു കാണാം. കഴുത്തിനു താഴെ കറുത്തുതടിച്ച രണ്ടോമൂന്നോ വരകള്‍ നമ്മുടെ നാടന്‍ മൂര്‍ഖന്മാര്‍ക്കുണ്ട്. ഫണത്തിന്മേല്‍ പുറത്ത് ഉള്ളതുപോലെ അകത്ത് അവയുടെ സ്ഥാനത്തുതന്നെ രണ്ടു കറുത്ത പുള്ളികള്‍ ഇരട്ടക്കണ്ണട അടയാളമുള്ള സര്‍പ്പങ്ങള്‍ക്കെല്ലാം കാണാം. ഇരട്ടക്കണ്ണട അടയാളത്തെ സംബന്ധിച്ചിടത്തോളം ഒരേ പ്രദേശത്തുള്ള മൂര്‍ഖന്മാര്‍ തമ്മില്‍തന്നെ എത്ര വ്യത്യാസമുണ്ടെന്നോ! ചില മൂര്‍ഖന്മാര്‍ക്കു കണ്ണിനു പിറകിലായി കണ്ണട അടയാളത്തിനു മീതെ രണ്ടോ അതില്‍ കൂടുതലോ പുള്ളികള്‍ കണ്ടെന്നു വരും.

എവിടെയെല്ലാം കാണാം?
നമ്മുടെ നാടന്‍മൂര്‍ഖന്റെ അടുത്തതും അകന്നതുമായ ബന്ധുക്കളെ സിലോണ്‍, പാകിസ്താന്‍, നേപ്പാള്‍, ബര്‍മ്മ, മലേഷ്യ, ചൈന, സയാം, അന്തമാന്‍ എന്നിവിടങ്ങളില്‍ കാണാം. എവിടെയും കേറി പാര്‍പ്പുറപ്പിക്കാന്‍ മൂര്‍ഖനു സങ്കോചമില്ല. മലങ്കാടുകള്‍ തൊട്ടു തിക്കുംതിരക്കും നിറഞ്ഞ നഗരമധ്യങ്ങള്‍ വരെ മൂര്‍ഖന്റെ സങ്കേതങ്ങളാകുന്നു. വേനല്‍ക്കാലത്തു കലശലായ ദാഹം അനുഭവപ്പെടുന്നതു നിമിത്തം വെള്ളം ധാരാളം ലഭിക്കുന്ന പ്രദേശങ്ങളോട് ഇവയ്ക്കു ഇഷ്ടം കൂടും. കുളത്തിനടുത്തുവെച്ച് പാമ്പുകടിച്ചാല്‍ സാരമായി ഗണിക്കണമെന്ന പഴയ വിശ്വാസം ഈ ശാസ്ത്രസത്യത്തോടു ബന്ധപ്പെട്ടിരിക്കുന്നു. കുളിമുറിയിലേക്ക് ഉഷ്ണകാലത്ത് അവന്‍ കേറിവരുന്നതിന്റെയും കാരണം മറ്റൊന്നല്ല. വെള്ളം കുടിക്കാന്‍ കുളക്കടവിലെ പൊത്തുകളില്‍ നിന്ന് ഇവ ഇറങ്ങിവരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. വേണമെങ്കില്‍ അപ്പോള്‍ ഒരു കുളികൂടി പാസ്സാക്കുകയും ചെയ്യും. ചെറുവത്തൂരിനടുത്ത് ഒരു ഗ്രാമത്തില്‍ ഒരു വീട്ടിന്റെ മൂന്നാം നിലയില്‍ അടയ്ക്ക വെള്ളത്തിലിട്ടു വെച്ചിരുന്ന ഒരു കുട്ടുവത്തില്‍ ഒരു വിരുതന്‍ കേറി പാര്‍പ്പുറപ്പിച്ച സംഭവം വെളിക്കു വരികയുണ്ടായി. വേണ്ടിവന്നാല്‍ പുഴ നീന്തിക്കടക്കാന്‍കൂടി മൂര്‍ഖന്‍ മുതിരും. ഏകദേശം എഴുപതുകൊല്ലങ്ങള്‍ക്കു മുമ്പ്, വളപട്ടണം പുഴ നീന്തിക്കടക്കുന്ന സംരംഭത്തില്‍ ഒരു മൂര്‍ഖപ്പാമ്പിനെ കണ്ട കഥ ഒരു ദൃക്‌സാക്ഷി, പറയുകയുണ്ടായി. മൂന്നു കൊല്ലം മുമ്പു കേരളത്തില്‍ ചില ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ അവ നീന്തി രക്ഷപ്പെടുന്നത് ആളുകള്‍ കണ്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കടലിലും അപൂര്‍വമായി ഇവയെ കണ്ടിട്ടുള്ളതായി ചില പ്രകൃതിനിരീക്ഷകന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വയലില്‍ എലി, പെരുച്ചാഴി, തവള എന്നിവയെ പിടിക്കാന്‍ ചേരയെപ്പോലെ മൂര്‍ഖനും വന്നുചേരും. ഇരയെ അന്വേഷിച്ചുതന്നെയാണ് വീട്ടിലേക്കും അവന്റെ വരവ്. ഇടിഞ്ഞുപൊളിഞ്ഞ കോട്ട, അമ്പലം, പള്ളി എന്നിവിടങ്ങളിലും ശ്മശാനങ്ങളിലും അവയുടെ തകൃതി തന്നെയാണെന്നു പറയാം. അഴിയെറിഞ്ഞതും വീതി കുറഞ്ഞതുമായ ശ്രീകോവിലിന്റെ ഇരുളടഞ്ഞ മൂലകളില്‍ അവ നിര്‍ബാധം ഇഴഞ്ഞു നടക്കുന്നത് ഒരു സാധാരണ സംഭവമാകുന്നു. നാരകപ്പുല്‍ത്തോട്ടത്തോട് ഇവയ്ക്കു വല്ല മമതയുമുണ്ടോ എന്ന കാര്യം അന്വേഷിക്കേണ്ടിയിരിക്കുന്നു. ചിതല്‍പ്പുറ്റുകളില്‍ കേറിപ്പാര്‍ക്കാന്‍ ഇവ ഔത്സുക്യം കാണിക്കുന്നതിനാല്‍, കാട്ടിലായാലും നാട്ടിലായാലും ചിതല്‍പുറ്റുകളില്‍ അബദ്ധത്തില്‍ ചെന്നു ചവിട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം.

മരത്തിന്മേല്‍ ഒരു വിഷമവും കൂടാതെ ഇവയ്ക്കു കേറാന്‍ കഴിയും. അതുകൊണ്ട് മരപ്പൊത്തില്‍ താമസമാക്കുന്നവയും കുറവല്ല. അഞ്ചുകൊല്ലം മുമ്പ് ദേവഗിരി കോളേജിനടുത്ത ഒരു പറമ്പിലെ പുളിമരപ്പൊത്തില്‍ സ്ഥിരം പാര്‍പ്പുകാരനായ ഒരു കൂറ്റന്‍ മൂര്‍ഖന്‍ ആ പറമ്പില്‍ പാര്‍ക്കുന്ന വിധവയ്ക്കു ഒടുങ്ങാത്ത മനഃക്ലേശത്തിന് കാരണമായി. സര്‍പ്പമല്ലേ, കൊന്നാല്‍ പാപമാണ്! പക്ഷേ എങ്ങനെ കൊല്ലാതിരിക്കും? രാത്രികാലത്തോ മറ്റോ അബദ്ധത്തില്‍ ചവിട്ടിയാല്‍ മരണമാണ് ഗതി. ആര്‍ നോക്കി നില്‍ക്കുന്നുണ്ടായാലും ശരി, ഒരു കൂസലുമില്ലാതെ പാമ്പ് മരത്തില്‍ കേറുകയും ഇറങ്ങുകയും ചെയ്യും. ഒടുവില്‍ ഒരു ദിവസം അവര്‍ മനംനൊന്ത് അതിനെ കശാപ്പുചെയ്യിക്കുമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുവത്രേ. അവര്‍ പറഞ്ഞതാണ്: മൂര്‍ഖന്‍ അതു കേള്‍ക്കേണ്ട താമസം, ഇറങ്ങി വന്ന് പത്തി വിരുത്തി ആടി. വായില്‍ നിന്നു വീണുപോയ തെറ്റിന് ആ വിധവ മാപ്പപേക്ഷിച്ചു. കാവുകളില്‍ നേര്‍ച്ചകള്‍ നേര്‍ന്നു. ഇനിയൊരിക്കലും തന്റെ കണ്‍മുമ്പില്‍ കണ്ടുപോകരുതെന്ന് താക്കീതും ചെയ്തു. മൂര്‍ഖന്‍ ഇഴഞ്ഞുപോയി. പ്രാര്‍ഥന ഫലിച്ചു! പിന്നീടൊരിക്കലും അവന്‍ അങ്ങോട്ടു കടക്കുകയുണ്ടായില്ല. എന്റെ പക്കലുള്ള ആ മൂര്‍ഖന്റെ വലിയ ശവശരീരം കണ്ടാല്‍ അവര്‍ തിരിച്ചറിയുമോ, ആവോ!!

മൂര്‍ഖന്റെ പക
മൂര്‍ഖപ്പാമ്പിനു പകയുണ്ടെന്ന രൂഢമൂലമായ വിശ്വാസം ഭാരതീയര്‍ നൂറ്റാണ്ടുകളായി വെച്ചു പുലര്‍ത്തുന്നുണ്ട്. സര്‍പ്പം പൂജിക്കപ്പെടുന്ന ഒരു നാട്ടില്‍ എന്തെല്ലാം ഗുണങ്ങള്‍ അതിന്മേല്‍ വെച്ചു കെട്ടിയാലും അത്ഭുതപ്പെടാനില്ലല്ലോ. 'ജന്മാന്തരത്തിങ്കല്‍ വൈരമുള്ള പാമ്പു കടിക്കുകില്‍' മരണം നിശ്ചയമാണെന്നു നമ്മുടെ വിഷചികിത്സാഗ്രന്ഥങ്ങള്‍ ഉദ്‌ഘോഷിക്കുന്നു. ജന്മാന്തരങ്ങളിലേയ്ക്കു പോലും നീണ്ടുനില്‍ക്കുന്ന പക മൂര്‍ഖനുണ്ടെന്ന് സ്ഥാപിക്കാന്‍ വിഷചികിത്സാഗ്രന്ഥങ്ങള്‍ മാത്രമല്ല, പുരാണങ്ങള്‍ കൂടി പാടുപെട്ടിട്ടുണ്ട്. അര്‍ജ്ജുനന്‍ ഖാണ്ഡവദാഹകാലത്ത് കുറെ പാമ്പുകളെ ഒടുക്കി എന്ന കുറ്റത്തിനു, അദ്ദേഹത്തിന്റെ പൗത്രനായ പരീക്ഷിത്തിന് കാശ്യപന്റെ വിദഗ്ധ ചികിത്സ ലഭിക്കാതെ തക്ഷകന്റെ കടിയേറ്റു മരിക്കേണ്ടി വന്നു! പക വീട്ടിയ മൂര്‍ഖന്‍ ശത്രുവിന്റെ ജഡം കത്തി ചാമ്പലാവുന്നതു കണ്ടേ അടങ്ങുകയുള്ളുവത്രെ! മൂര്‍ഖനു പകയേ ഇല്ലെന്ന് ജന്തുശാസ്ത്രജ്ഞന്മാരും ഉണ്ടെന്ന് സാധാരണക്കാരും പറയാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. പാമ്പിന്റെ പകയെക്കുറിച്ചുള്ള വിശ്വാസയോഗ്യമായ കഥകള്‍ ശേഖരിക്കാനും വസ്തുദൃഷ്ട്യാ അവയെ പഠിക്കാനും ഇതെന്നെ പ്രേരിപ്പിച്ചു.

ഇണചേരുകയായിരുന്ന രണ്ടു മൂര്‍ഖപ്പാമ്പുകളെ കണ്ടു കൗതുകം തോന്നിയ ബാലചന്ദ്രന്‍ എന്ന കുട്ടി കല്ലെടുത്തെറിഞ്ഞ് അവയെ വേദനിപ്പിച്ചു. ബാലചന്ദ്രന്, ഉന്നം കുറിക്കു കൊണ്ടതില്‍ വളരെ സന്തോഷം തോന്നി. അവന്‍ സ്വന്തം വഴിക്കുപോയി. കുറെ നേരം കഴിഞ്ഞ് ബാലചന്ദ്രന്‍ ഈ സംഭവം നടന്ന വഴിയിലൂടെ തിരിച്ചു വീട്ടിലേക്കു വരികയായിരുന്നു. ഒരു മൂര്‍ഖപ്പാമ്പ് ഓടിവരലും ആഞ്ഞു രണ്ടു മൂന്നു തവണ, പരിഭ്രാന്തനായ ആ കുട്ടിയെ കൊത്തലും ഒന്നിച്ചു കഴിഞ്ഞു. വീട്ടില്‍ തിരിച്ചെത്തും മുമ്പെ ബാലചന്ദ്രന്റെ ജീവന്‍ പോയി. വടക്കെ മലബാറിലെ ഒരു കുഗ്രാമത്തില്‍ നിന്നാണ് ആ കുട്ടിയുടെ ബന്ധുക്കള്‍ വേദനയോടെ ഈ കഥ എനിക്കു പറഞ്ഞു തന്നത്.

അമ്പലത്തോടനുബന്ധിച്ച നാഗത്തില്‍ ഒരു ബ്രഹ്മരക്ഷസ്സിനെ പ്രതിഷ്ഠിക്കേണ്ടിയിരുന്നു. അതിനു വേണ്ടി കാടു നീക്കിക്കളയാന്‍ നിയുക്തനായ രാഘവന്‍ എന്ന യുവാവാണ് മറ്റൊരു കഥയിലെ നായകന്‍. വളരെ വിമ്മിഷ്ടത്തോടുകൂടിയാണ് രാഘവന്‍ ആ ജോലി ഏറ്റെടുത്തത്. എങ്കിലും എജമാനന്റെ ഇംഗിതം മാനിച്ച് അയാള്‍ അന്തിയാവോളം പണിയെടുത്തു. സപ്താഹം വായന കുറച്ചകലെ മഠത്തില്‍ പൊടിപൊടിപ്പനായി നടക്കുന്നുണ്ടായിരുന്നു. സന്ധ്യകഴിഞ്ഞപ്പോള്‍ സപ്താഹക്കാര്‍ക്കു വേണ്ടി കുറച്ചു ഇളനീരും തൂക്കിയെടുത്തു രാഘവന്‍ പുറപ്പെട്ടു. മഠത്തിന്റെ വളപ്പിലെത്തുമ്പോഴേയ്ക്കു രണ്ടു പരിചയക്കാരെ കണ്ടുമുട്ടി. ഒരാള്‍ അയാള്‍ക്കു മുമ്പിലും മറ്റേയാള്‍ പിറകിലുമായി നടന്നു. ഒരു മൂര്‍ഖപ്പാമ്പ് പകവെച്ചെന്നോണം വഴിയിലേക്കോടി വന്ന് രാഘവനെ കൊത്തി. നേരത്തോടു നേരം കിടന്ന് ആ സാധുമനുഷ്യന്‍ ഈ ലോകത്തോടു യാത്രപറഞ്ഞു.

പറമ്പില്‍ കിടന്നു ശല്യമുണ്ടാക്കിയ ഒരു മൂര്‍ഖപ്പാമ്പിനെ പരിക്കേല്‍പ്പിക്കാനല്ലാതെ കൊല്ലാന്‍ തോമസ്സിനു കഴിഞ്ഞില്ല. മൂര്‍ഖനു പകയുണ്ടല്ലോ എന്ന കാര്യം മനസ്സിനെ ഇടയ്ക്കിടെ അലട്ടിയിരുന്നെങ്കിലും മറ്റു കൃത്യങ്ങളില്‍ തോമസ്സ് വ്യാപൃതനായി. രാത്രിയില്‍ പതിവുപോലെ നായയെ മുറിയില്‍ നിലത്തു കിടത്തി തോമസ്സ് കട്ടിലില്‍ കിടന്നുറങ്ങി. നായയും പാമ്പും തമ്മിലുള്ള സമരം കേട്ടാണ് ഉണര്‍ന്നത്. മൂര്‍ഖനെ കൊല്ലുന്നതില്‍ നായ വിജയിച്ചു. പരിക്കേല്‍പ്പിച്ച മൂര്‍ഖന്‍ തന്നെയാണ് മുറിയില്‍ കടന്നുവന്നതെന്ന് തോമസ്സ് വിശ്വസിക്കുന്നു.

പ്രഥമദൃഷ്ടത്തില്‍ ഈ കഥകളെല്ലാം തന്നെ മൂര്‍ഖനു പകയുണ്ടെന്നു സ്ഥാപിക്കുന്നവയാണെന്നു തോന്നുമെങ്കിലും ശ്രദ്ധിച്ചു നോക്കിയാല്‍ പല പാകപ്പിഴകളും അവയില്‍ ഉണ്ടെന്നു കാണാം. വേദന പറ്റിയ മൂര്‍ഖന്‍ തന്നെയാണോ ബാലചന്ദ്രനെയും രാഘവനെയും കടിച്ചത്? കുട്ടിയെ കടിച്ചത് കല്ലേറുകൊണ്ട പുള്ളി തന്നെ ആവാനാണ് സാധ്യത. പാമ്പിനെ എറിഞ്ഞ സ്ഥലത്തുവെച്ചു തന്നെയാണല്ലോ കടിയും നടന്നത്. രാഘവനെ കടിച്ചത് മൂര്‍ഖനാണോ എന്നുറപ്പില്ല. വെളിച്ചമില്ലാത്തതിനാല്‍ എന്തു പാമ്പാണ് കടിച്ചതെന്ന് രാഘവനോ, കൂട്ടുകാരോ കണ്ടിരുന്നില്ല. നാടന്‍ വിഷവൈദ്യന്മാര്‍ ലക്ഷണങ്ങള്‍ നോക്കി (ദൂതലക്ഷണവും ഉള്‍പ്പെടും) മൂര്‍ഖനാണെന്നു വിധി കല്‍പിച്ചതൊഴിച്ചാല്‍, പാമ്പു മൂര്‍ഖനാണെന്നതിനു തെളിവില്ല. ഇനി മൂര്‍ഖനാണ് കടിച്ചതെന്നു വാദത്തിനു വേണ്ടി സമ്മതിച്ചുകൊടുത്താല്‍ പോലും അതു നാഗത്തില്‍ വെച്ചു പരിക്കു പറ്റിയ മൂര്‍ഖന്‍ തന്നെ ആയിക്കൊള്ളണമെന്നില്ല. തന്റെ അറിവില്‍ പെട്ടിടത്തോളം ഒരു പാമ്പിനും പരിക്കുപറ്റിയതായി രാഘവന്‍ പ്രസ്താവിച്ചിട്ടേ ഇല്ല. മഠത്തിലേക്കു അമ്പലത്തില്‍ നിന്ന് കഷ്ടിച്ചു അരനാഴിക ദൂരമുണ്ട്. രാഘവന്‍ രാത്രി 'സപ്താഹം' വായന കേള്‍ക്കാന്‍ വരുമെന്ന് മുന്‍കൂട്ടി അറിഞ്ഞ് അവിടെ ചെന്നു കിടക്കാനുള്ള ബുദ്ധി മൂര്‍ഖനുണ്ടായി എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ? തോമസ്സിന്റെ കാര്യത്തിലും മൂര്‍ഖനു 'കുറ്റകരമായ നരഹത്യ'ക്ക് ആഗ്രഹമുണ്ടായിരുന്നു എന്നു വിധി കല്‍പിക്കുക സാഹസമാണ്. പരിക്കേറ്റ മൂര്‍ഖന്‍ തന്നെയാണോ തോമസ്സിന്റെ കിടപ്പുമുറിയിലേക്കു കടന്നുചെന്നത് എന്നതില്‍ സംശയത്തിനു വകയുണ്ട്. എലിയെയുമന്വേഷിച്ച് തോമസ്സിന്റെ വീട്ടില്‍ എപ്പോഴെങ്കിലും ആ രസികന്‍ കടന്നു ചെന്നിട്ടുണ്ടാവില്ലെന്നു തോമസ്സിന് ഉറപ്പിച്ചു പറയാന്‍ വയ്യ. ഇനി പരിക്കേറ്റ മൂര്‍ഖന്‍ തന്നെയാണെന്നു വെച്ചാലും ഇര പിടിക്കാന്‍ വന്ന അവന്‍ നീങ്ങാനുള്ള വിഷമം മൂലം നായക്കിരയായി എന്നു വന്നു കൂടെ?

അനേക കൊല്ലക്കാലം നീണ്ടുനില്‍ക്കുന്ന പകയ്ക്കു ഉദാഹരണങ്ങളായി കിട്ടിയ കഥകള്‍ അവിശ്വസനീയങ്ങളാകയാല്‍ അവ ഇവിടെ ഉദ്ധരിക്കുന്നില്ല. പകയുണ്ടെന്നു പറയുന്ന പാമ്പു തന്നെയാണ് കടിച്ചതെന്നു തെളിയിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ഒരു പാമ്പിനെ നിങ്ങള്‍ എപ്പോഴെങ്കിലും ഉപദ്രവിച്ചുവെന്നിരിക്കട്ടെ. കുറേ കൊല്ലം കഴിഞ്ഞശേഷം അബദ്ധത്തില്‍ എവിടെ നിന്നെങ്കിലും ഒരു മൂര്‍ഖന്‍ നിങ്ങളെ കടിക്കാനിട വന്നാല്‍ (ആ ദൗര്‍ഭാഗ്യം നിങ്ങള്‍ക്കു വരാതിരിക്കട്ടെ!) അതു നെടുനാള്‍ പുലര്‍ത്തിയ പക കൊണ്ടാണെന്നു പറയുന്നതെങ്ങനെ?

ഇനി വേറൊരു കാര്യം: പകവെച്ചുപുലര്‍ത്താന്‍, ബുദ്ധിശക്തിയുള്ള ഒരു ജന്തുവിനേ കഴിയൂ. മറ്റു പാമ്പുകളെ അപേക്ഷിച്ചു മൂര്‍ഖനു ബുദ്ധിശക്തി കൂടുമെന്നതില്‍, അവന്റെ സ്വഭാവം അറിവുള്ള ആര്‍ക്കും, പക്ഷാന്തരമുണ്ടാവില്ല. ചുറ്റുപാടിലുണ്ടാവുന്ന നേരിയ ചലനം പോലും അവനു ഗ്രഹിക്കാന്‍ കഴിയും. ഈ ജാഗരൂകത നിമിത്തമാണ് ആപത്തിന്റെ ചെറിയൊരു സൂചന ലഭിച്ചാല്‍ കടന്നുകളയാന്‍ അവനു കഴിയുന്നത്. ഏറെക്കാലം നീണ്ടു നില്‍ക്കുന്ന പക വെച്ചു പുലര്‍ത്താനുള്ള കെല്‍പ്പ് ബുദ്ധിക്കില്ലെങ്കിലും ഏതാനും മണിക്കൂറുകളോ, ഒരുപക്ഷേ ദിവസങ്ങളോ അതു 'മനസ്സില്‍' നിര്‍ത്താന്‍ മൂര്‍ഖനു സാധിച്ചുകൂടെന്നില്ല.

ബുദ്ധി ഉണ്ടായതുകൊണ്ടു മാത്രമായില്ലല്ലോ. മൂര്‍ഖനു ആളുകളെ തിരിച്ചറിയാന്‍ കഴിയുമോ എന്നതാണ് പ്രശ്‌നം. നാം ആളെ തിരിച്ചറിയുന്നത് സാധാരണഗതിയില്‍ രണ്ടുതരത്തിലാണ്: ഒന്നുകില്‍ കണ്ടിട്ട്, അല്ലെങ്കില്‍ ശബ്ദം കേട്ടിട്ട്. ഒരു പ്രത്യേക വാസനദ്രവ്യം പതിവായി ഉപയോഗിക്കുന്ന നിങ്ങളുടെ ഒരു സ്‌നേഹിതനെ, അയാള്‍ മിണ്ടുന്നില്ലെങ്കിലും, കണ്ണില്‍ കുത്തിയാല്‍ കാണാത്ത ഇരുട്ടത്തു വെച്ചുപോലും തിരിച്ചറിയാന്‍ നിങ്ങള്‍ക്കു വിഷമമുണ്ടാവില്ല. മണത്തറിയാനുള്ള കെല്‍പ്പാണ് ഇവിടെ നിങ്ങളെ സഹായിക്കുന്നത്. സ്​പര്‍ശിച്ചുനോക്കി ആളെ തിരിച്ചറിയുന്നവര്‍ അന്ധര്‍ക്കും ബധിരര്‍ക്കുമിടയില്‍ എത്രയോ പേരുണ്ട്. സ്​പര്‍ശിച്ചു നോക്കി ആളെ കണ്ടുപിടിക്കാന്‍ മൂര്‍ഖന്നു സ്വാതന്ത്ര്യമോ സൗകര്യമോ കിട്ടാത്തതിനാല്‍ അത് കണ്ടിട്ടോ, കേട്ടിട്ടോ, മണത്തിട്ടോ തിരിച്ചറിയുന്നത് എന്നതു മാത്രമാണ് നാം ചിന്തിക്കേണ്ടത്. മൂര്‍ഖന്റെ കാഴ്ച കേമമാണ്. പകലെപ്പോലെ രാത്രിയിലും അതിന്നു കാണാന്‍ കഴിയും. നിറങ്ങള്‍ തിരിച്ചറിയാന്‍ പോലും മൂര്‍ഖനു സാധിക്കുമെന്ന് സംശയിക്കാന്‍ ന്യായമുണ്ട്. ചുകപ്പുനിറമുള്ള ടൈ കെട്ടിയോ, ചുകപ്പു ബോര്‍ഡറുള്ള സാരിയുടുത്തോ കൂട്ടിനടുത്തു സന്ദര്‍ശകര്‍ വന്നാല്‍ അവ പത്തി വിടര്‍ത്തി കൊത്തുന്നതു സാധാരണയാണ്. ഏതു ജീവിയായാലും നീങ്ങാതെ മുമ്പില്‍ നിന്നാല്‍ അവന്‍ ശ്രദ്ധിച്ചെന്നു വരില്ല. നേരിയൊരു ചലനം മതി: അവന്‍ ആകപ്പാടെയുള്ള പുറപ്പാട് സൂക്ഷിച്ചുനോക്കി, എന്താണ് മുമ്പിലുള്ള വസ്തു എന്ന കാര്യം ഗ്രഹിച്ചു യുക്തം പോലെ പെരുമാറും.

ശബ്ദംകേട്ടു തിരിച്ചറിഞ്ഞ് മൂര്‍ഖന്‍ പകരം വീട്ടിയതിന് ഉദാഹരണമായി ചില കഥകള്‍ പ്രചാരത്തിലുണ്ട്. മറ്റു പാമ്പുകളെപ്പോലെ മൂര്‍ഖന്റെയും ചെവിയുടെ കാര്യം പരുങ്ങലിലാകുന്നു. വായുവിലൂടെ വരുന്ന ഒരു ശബ്ദവും അവനു കേള്‍ക്കാന്‍ സാധ്യമല്ല. ഭൂമിയിലൂടെ കടന്നു വരുന്ന ശബ്ദവീചികളെ മാത്രമേ പാമ്പുകള്‍ക്കു സ്വീകരിക്കാനൊക്കൂ എന്നു സൂചിപ്പിച്ചുവല്ലോ. കുറവന്‍ കുഴലൂതി മൂര്‍ഖനെ കളിപ്പിക്കുമ്പോള്‍, മൂര്‍ഖന്‍ തലയാട്ടുന്നത് പാട്ടു കേട്ടിട്ടല്ല എന്നും കുറവന്റെ കാല്‍മുട്ടിന്റെ താളാത്മകമായ അനക്കമോ കുഴലിന്റെ ആട്ടമോ കണ്ടിട്ടാണെന്നും, കേണല്‍ വാള്‍ പരീക്ഷണങ്ങളിലൂടെ സ്ഥാപിക്കുകയുണ്ടായി. കണ്ണു മൂടിക്കെട്ടിയ മൂര്‍ഖന്റെ മുമ്പില്‍വെച്ച് കുറവനെക്കൊണ്ട് കുഴലൂതിച്ചപ്പോള്‍ പാമ്പ് ഫണം താഴ്ത്തി അനങ്ങാതെ കിടക്കുകയാണ് ചെയ്തത്. പാട്ടയ്ക്കു കൊട്ടി ഒച്ചയുണ്ടാക്കിയപ്പോഴും ബ്യൂഗിള്‍ വിളിച്ചപ്പോഴും അവന്‍ ഫണം വിടര്‍ത്തിയില്ല. നിലത്തുനിന്നും കസേര വലിച്ചെടുത്തപ്പോള്‍ എന്തോ പന്തികേടുണ്ടെന്ന് അവനു നിശ്ചയമായി; പത്തി വിടര്‍ത്തുകയും ചെയ്തു. കേണല്‍ വാളിന്റെ നിഗമനങ്ങള്‍ ഞങ്ങളുടെ പരീക്ഷണാലയത്തില്‍ വെച്ചു ചെറിയ തോതില്‍ പരീക്ഷണത്തിനു വീണ്ടും വിധേയമാക്കുകയുണ്ടായി. കാണാന്‍ പറ്റാത്ത സ്ഥലത്തു നിന്ന് പലതരം ശബ്ദം ഉണ്ടാക്കിയപ്പോള്‍ കൂട്ടില്‍ കിടക്കുകയായിരുന്ന മൂര്‍ഖന്‍ അതു ഗൗനിച്ചതേ ഇല്ല. കൂട്ടിനു മുമ്പിലെ കണ്ണാടിച്ചില്ലിനു തൊട്ടടുത്തു ചെന്നുനിന്ന് കൈകൊട്ടിയും വിസിലടിച്ചും ശബ്ദമുണ്ടാക്കിയപ്പോള്‍ അവന്റെ സ്വഭാവം പകര്‍ന്നു. ഫണം വികസിപ്പിച്ച് അവന്‍ ആടിത്തുടങ്ങി. ശബ്ദം പുറപ്പെടുവിക്കാതെ മുമ്പില്‍ നിന്നു കൊണ്ട് കൈ അടിക്കുകയോ, വിസിലടിക്കുന്നപോലെ അഭിനയിക്കുകയോ ചെയ്തപ്പോഴും ഫണം വിടര്‍ത്തിയാടുന്നതില്‍ ഒരുകുറവും അവന്‍ വരുത്തിയില്ല. കൂട്ടിനു മുമ്പില്‍ നിശ്ചലനായി നിന്ന് ഒരു കൈ മാത്രം പൊക്കുകയും താഴ്ത്തുകയും അങ്ങോട്ടുമിങ്ങോട്ടും നീക്കുകയും ചെയ്ത് അവനെക്കൊണ്ട് എത്രനേരം വേണമെങ്കിലും 'കഥകളി' നടത്തിക്കാന്‍ നിങ്ങള്‍ക്കു വിഷമമുണ്ടാവില്ല. അപ്പോള്‍ ശബ്ദമല്ല, മുദ്രയാണ് പ്രധാനം. പാമ്പിനെ ചക്ഷുഃശ്രവസ്സ് എന്നു വിളിച്ച അമരകോശക്കാരന്‍ തരക്കേടില്ല, അല്ലേ? ശബ്ദം കൊണ്ട് മൂര്‍ഖനു നാളേറെ കഴിഞ്ഞാലും ആളെ തിരിച്ചറിയാന്‍ സാധിക്കുമെന്നു പറയുന്നതിന് എന്താണ് അടിസ്ഥാനം? നടന്നുവരുന്ന ഒരാളുടെ കാലൊച്ച നിലത്തു കിടക്കുന്ന മൂര്‍ഖനു 'കേള്‍ക്കാന്‍' കഴിയും. ആളുകള്‍ക്കു കാലൊച്ചയെ സംബന്ധിച്ച് പരസ്​പരം വ്യത്യാസമുണ്ടായിക്കൂടെന്നില്ല. സ്വരതന്തുക്കളുടെ ഘടന ഏതാണ്ട് ഒരേ തരത്തിലായിട്ടു കൂടി സ്വരത്തെ സംബന്ധിച്ചു മനുഷ്യര്‍ തമ്മില്‍ എത്ര വൈവിധ്യമുണ്ട്! കാലൊച്ച കേട്ട് ആളെ തിരിച്ചറിയാന്‍ നമുക്കു കഴിയുന്നതുപോലെ മൂര്‍ഖനും സാധിക്കുമോ? ആര്‍ക്കും അറിഞ്ഞുകൂടാ.

മൂര്‍ഖന്റെ ഘ്രാണശക്തി നായയുടേതുപോലെ കേമമാകുന്നു. കുറെക്കാലം നിങ്ങളെ സ്‌നേഹിച്ച ഒരു നായ ഏതു കൂരിരുട്ടില്‍ വെച്ചും നിങ്ങളെ തിരിച്ചറിയും. കാഴ്ച രാത്രികാലത്തു മോശമാകയാല്‍ കാഴ്ചയെയല്ല, ഘ്രാണ ശക്തിയെയാണ് നായ മുഖ്യമായും ആസ്​പദിക്കുന്നത്. ഘ്രാണശക്തിക്കു രാപകല്‍ വ്യത്യാസമില്ലല്ലോ. ശബ്ദവും നായയ്ക്കു സഹായകമായിത്തീരുന്നു എന്ന കാര്യം മറച്ചു വെയ്ക്കുന്നില്ല. പാമ്പ്, നാവിടയ്ക്കിടെ പുറത്തേയ്ക്കിടുന്നത് മറ്റു ജീവികളെ പേടിപ്പിക്കാന്‍ വേണ്ടി മാത്രമല്ല, വായുവില്‍ അലിഞ്ഞു ചേര്‍ന്ന മണങ്ങള്‍ 'നന്നിച്ചെടുക്കാന്‍' കൂടിയാകുന്നു. ഇരയേയും ഇണയേയും ശത്രുവിനേയും കണ്ടുപിടിക്കാന്‍ ഇതുകൊണ്ട് പാമ്പിനു സാധിക്കും. പക്ഷേ, തന്നെ ഉപദ്രവിച്ച ഒരു മനുഷ്യന്റെ മണം, വേണ്ടപ്പോള്‍ ഉപയോഗപ്പെടുത്താനായി, മനസ്സില്‍ തന്നെ വെയ്ക്കാന്‍ മൂര്‍ഖന്നു കഴിവുണ്ടോ എന്ന്, കൂടുതല്‍ വിവരങ്ങള്‍ ഗവേഷണം ചെയ്തു ലഭിച്ചാലേ തീര്‍ത്തു പറയാന്‍ കഴിയൂ. മൂര്‍ഖന്മാര്‍ അവയുടെ സൂക്ഷിപ്പുകാരെ തിരിച്ചറിയുമെന്നു ചിലര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഞാന്‍ ആ അഭിപ്രായത്തോടു യോജിക്കുന്നില്ല. ഞങ്ങള്‍ വളര്‍ത്തിയ ഒരു മൂര്‍ഖപ്പാമ്പും അവന്റെ സൂക്ഷിപ്പുകാരനോട് ഒരു പ്രത്യേകതയും കാണിച്ചതായി അറിവില്‍ പെട്ടിട്ടില്ല.

പകയുണ്ടെന്നു ഖണ്ഡിതമായി സ്ഥാപിക്കണമെങ്കില്‍ ഇപ്പോള്‍ കിട്ടിയ തെളിവുകള്‍ പോര. മൂര്‍ഖന്‍ സ്വന്തമായൊരു ഇടമൊക്കെ വേണമെന്ന പക്ഷക്കാരനാണ്. തന്റെ സാമ്രാജ്യത്തിലേക്കു നുഴഞ്ഞുവരുന്ന മറ്റു പാമ്പുകളെ- പ്രത്യേകിച്ചു തന്റെ ജാതിക്കാരെ- അവന്‍ തുരത്തിക്കളയും. പാമ്പുകളുമായി ഇടപഴകി ശീലിച്ചവര്‍ക്ക് ഈ കാര്യം പുത്തരിയായി തോന്നാനിടയില്ല. ഒരേ മൂര്‍ഖപ്പാമ്പിനെത്തന്നെ ഒരു പ്രദേശത്ത് കൊല്ലങ്ങളോളം സ്ഥിരതാമസക്കാരനായി കണ്ടതായി പലര്‍ക്കും അനുഭവമുണ്ടാകും. തന്റെ സാമ്രാജ്യത്തിലേയ്ക്കു ഇഴഞ്ഞുവരാന്‍ സാധാരണഗതിയില്‍ പെണ്‍പാമ്പിനെ മാത്രമേ ആണ്‍മൂര്‍ഖന്‍ അനുവദിക്കൂ. ഒരു ആണ്‍മൂര്‍ഖന്‍ നുഴഞ്ഞുകയറി വന്നാല്‍ ഫണം വിടര്‍ത്തി അവനെ ഭീഷണിപ്പെടുത്തി ഓടിക്കാന്‍ മൂര്‍ഖന്‍ മുതിരും. അല്‍പം മര്യാദക്കാരനാണ് കൈയേറ്റക്കാരനെങ്കില്‍, കാര്യം പന്തിയല്ലെന്നോര്‍ത്ത് പിന്‍വാങ്ങും. മറിച്ച് അധികപ്രസംഗിയാണ് കേറിവരുന്ന പുള്ളിയെങ്കില്‍ ബലംപ്രയോഗിച്ചു അവനെ ഇറക്കിവിടേണ്ടതായിവരും. ഇണചേരലാണെന്നു നാം വിധിയെഴുതുന്ന ചില 'കൊണിക്കലുകളെ'ങ്കിലും ഇത്തരം ദ്വന്ദ്വയുദ്ധമാവാന്‍ വഴിയുണ്ട്. ഇണചേരുന്ന അവസരത്തില്‍ ഉപദ്രവിച്ചാല്‍ പിന്തുടര്‍ന്നു കടിക്കാന്‍ മൂര്‍ഖന്‍ ഒരുമ്പെടും. ബാലചന്ദ്രനു സംഭവിച്ചതിതായിരുന്നു. അല്‍പം താമസിച്ചു എന്നു മാത്രം.

ദുഷ്‌പേരിന്റെ രഹസ്യം
തരംകിട്ടിയാല്‍ കടിക്കണം എന്ന വ്രതക്കാരനാണ് മൂര്‍ഖന്‍ എന്നൊരു ധാരണ എങ്ങനെയോ നമ്മുടെ ഇടയില്‍ പടര്‍ന്നു പിടിച്ചിട്ടുണ്ട്. ഉപദ്രവിച്ചാല്‍ മാത്രമേ മൂര്‍ഖനും കടിയ്ക്കൂ. മൂര്‍ഖനു ഈ ദുഷ്‌പേരു നേടിക്കൊടുത്തത് അവന്റെ പൊങ്ങച്ചമല്ലാതെ മറ്റൊന്നുമല്ല. ശത്രുവിനെ അടുത്തു കണ്ടാല്‍ ദേഹത്തിന്റെ മുന്‍ഭാഗം മേല്‍പോട്ടുയരും; ഫണം വിടരും; ഫുട്‌ബോള്‍ ബ്ലാഡറില്‍ നിന്നു കാറ്റഴിച്ചിട്ട മാതിരി അവന്‍ ശക്തിയില്‍ ഊതും. ഇതിനെല്ലാം പുറമെ മൂപ്പര്‍ക്കു സ്വന്തമായൊരു അടവുണ്ട്. ദൃഷ്ടികളുറപ്പിച്ച് അവന്‍ ശത്രുവെ തുറിച്ചു നോക്കും; നാവിടയ്ക്കിടെ പുറത്തേക്കിടും; ദേഹം മുഴുവന്‍ അരിശം കൊണ്ട് വീര്‍ക്കും; തക്കം കിട്ടിയാല്‍ അവന്‍ ആഞ്ഞു കൊത്തും. ഉയര്‍ത്തിപ്പിടിച്ച ഫണവുമായി എത്രനേരം വേണമെങ്കിലും അവന്‍ നിന്നുകൊള്ളും: ശത്രു മുമ്പില്‍, ഒരു ഭീഷണിപോലെ, ഉണ്ടായിരിക്കണമെന്നു മാത്രം. ഇതെല്ലാമായാലും മൂര്‍ഖന്‍ ഒരു സാധുവാണെന്ന കാര്യം ആരും മനസ്സിലാക്കാറില്ല. സൗമ്യമായി അവനെ സമീപിച്ചു നോക്കൂ. ഒരെടുത്തു ചാട്ടവും അവന്നില്ല. ഭീരുവായ അവന്‍ തടി തപ്പാനാണ് ആദ്യം ശ്രമിക്കുക. ചവിട്ടിയെന്നിരിക്കിലും വേദന പറ്റിയില്ലെങ്കില്‍ അവന്‍ നിങ്ങളെ ഉപദ്രവിക്കില്ല.

മൂര്‍ഖനെ ഒരളവുവരെ ഇണക്കിയെടുക്കാം. മയപ്പെടുത്തിയെടുക്കാമെന്നു പറയുന്നതാവും കൂടുതല്‍ ശരി. പക്ഷേ, മെരുങ്ങിയ ഒരു കീരിയേയോ അണ്ണാനേയോ പോലെ അടുപ്പിക്കാന്‍ അവനെ പറ്റില്ലെന്നു പറയേണ്ടതില്ലല്ലോ. മനുഷ്യനോട് അടുക്കാന്‍ അവനു സാധ്യവുമല്ല. പിടിച്ചുകൊണ്ടുവന്ന ഉടനെയാണെങ്കില്‍ ചെറിയൊരനക്കം മതി, അവന്റെ കോപം കാണേണ്ടതാണ്! കൂട്ടിന്റെ കണ്ണാടിച്ചില്ലിലോ കമ്പിവലയിലോ കൊത്തിക്കൊത്തി അവന്റെ മോന്ത മുഴുവന്‍ പൊട്ടി ചോര ഒലിക്കും. എന്നാലും അടങ്ങില്ല അമര്‍ഷം. ക്രമേണ അവനു സംഗതികളൊക്കെ മനസ്സിലാവും. മാറിയ പരിതഃസ്ഥിതികളോടു ഇണങ്ങിച്ചേരുകയേ നിര്‍വ്വാഹമുള്ളു എന്നു ബോധ്യപ്പെടുന്നതോടെ കൂടിന്റെ ഒരു മൂലയില്‍ പകല്‍ മുഴുവന്‍ ആരും ഉപദ്രവിച്ചില്ലെങ്കില്‍ അവന്‍ ചുരുണ്ടുകൂടി ഉറങ്ങും. അത്തരം മൂര്‍ഖന്റെ ഫണം ഒന്നുയര്‍ത്തിക്കാണണമെങ്കില്‍ എന്തു പാടുപെടണമെന്നോ! കമ്പിയിട്ടു കുത്തി ഭേദ്യംചെയ്താലേ പള്ളിക്കുറുപ്പില്‍ നിന്നുണര്‍ന്ന് അവന്‍ തന്റെ വിശ്വരൂപം കാണിക്കൂ.

ഭക്ഷണം
മൂര്‍ഖന്നു ചുണ്ടെലി, എലി, പക്ഷി, ഓന്ത്, പല്ലി, തവള എന്നിവയുടെ ഇറച്ചിയാണ് പഥ്യം. പേക്കന്‍ തവള, മാരണ (ചൊറി)ത്തവള എന്നിവയാണ് സാധാരണ ഗതിയില്‍ ഭക്ഷണം. ഞാന്‍ വളര്‍ത്തിയിരുന്ന ഒരു കരിമൂര്‍ഖന്‍ ഒരേ 'ഇരിപ്പില്‍' അഞ്ചു മുഴുത്ത തവളകളെ ശാപ്പിടുന്നതു കണ്ടിട്ടുണ്ട്. തവളയ്ക്കു പാമ്പിനെ കണ്ടാല്‍ പരിഭ്രമമായി. കൂട്ടിന്റെ ഒരു മൂലയില്‍ അതു പതുങ്ങിക്കൂടും, അനങ്ങിയാലാണ് ഉപദ്രവം. ഇല്ലെങ്കില്‍ അത്രപെട്ടെന്നു കണ്ടുപിടിക്കാന്‍ മൂര്‍ഖനെക്കൊണ്ടാവില്ല. ചിലജാതി തവളകള്‍ വയര്‍ വീര്‍പ്പിച്ച് നാലുകാലില്‍ എഴുന്നേറ്റു നിന്നു പൊന്തുകയും താഴുകയും ചെയ്യും. പാമ്പിനെ പേടിപ്പിക്കാനാണ് ഈ പ്രഹസനം. അതു കുറച്ചൊക്കെ വിജയിക്കാറുമുണ്ട്.

മുമ്പോട്ടാഞ്ഞു ചാടി വായില്‍ ഇരയെ അമര്‍ത്തിപ്പിടിക്കുകയാണ് അടുത്ത പടി. കാലിലാണ് പിടിച്ചതെങ്കില്‍ ശബ്ദമുണ്ടാക്കി തവള കുതറി രക്ഷപ്പെടാന്‍ ശ്രമിക്കും. വിഷം കൊത്തിവെച്ചാലേ ഈ 'കൊക്കില്‍ ഒതുങ്ങാത്ത' ഇര അടങ്ങൂ എന്നു കണ്ടാല്‍ ഒടുക്കം അവന്‍ അതും പ്രയോഗിക്കും. വായില്‍നിന്നു നുരയും പതയും വന്ന് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തവളയുടെ പണി ഒടുങ്ങുകയായി. തവളയുടെ കാല്‍ വിട്ട് അതിന്റെ തലയ്ക്കു പിടികൂടി അകത്താക്കാന്‍ പിന്നെ താമസമില്ല. കീഴ്ത്താടിയിലെ ഓരോ ഭാഗത്തെയും പല്ലുകള്‍ യഥാക്രമം തറപ്പിച്ചാണ് ഇരയെ അകത്തേക്കുന്തിവിടുന്നത്. ദേഹത്തിലെ മുന്‍ഭാഗത്തെ മാംസപേശികള്‍ തരംഗരൂപേണ താഴോട്ടു ചുരുങ്ങുന്നതോടെ ഇര വയറ്റിലേക്കു വളരെ വേഗത്തില്‍ തള്ളപ്പെടുന്നു. ദേഹത്തിന്റെ മുന്‍ഭാഗത്തെ മാംസപേശികളെ പ്രവര്‍ത്തിപ്പിച്ച് ഇരയെ കീഴ്‌പോട്ടു തള്ളുന്നതിന് തല ഇടയ്ക്കിടെ നിലത്തമര്‍ത്തേണ്ടിവരുന്നു. ഒരു തവള അകത്തായി കഴിഞ്ഞാല്‍ വായ ഒന്നു രണ്ടു പ്രാവശ്യം പിളര്‍ന്നു സുഖം വരുത്തി 'കരിനാക്ക്' ഇടയ്ക്കിടെ പുറത്തേക്കു നീട്ടി വേറൊന്നിനു വേണ്ടി നോക്കുകയായി. മൃഷ്ടാന്നഭോജനം കഴിഞ്ഞാല്‍ കുറച്ചുനേരം കൂട്ടിലെല്ലാം ഒന്നു വലിഞ്ഞു നടക്കും. ഒരു മൂലയില്‍ ചുരുണ്ടുകൂടി ഭക്ഷണം ദഹിപ്പിക്കലാണ് പിന്നത്തെ ജോലി. വിഷമേല്‍പിച്ചു കൊന്ന ഇരയെ ചിലപ്പോള്‍ മൂര്‍ഖന്‍ വിഴുങ്ങാതെ കൂട്ടില്‍ തന്നെ ഇട്ടേക്കും. കൂട്ടിലിട്ട മൂര്‍ഖന്‍ വെള്ളം വര്‍ജിക്കുമെന്ന ഒരു തെറ്റിദ്ധാരണ ചിലര്‍ക്കുണ്ട്. പക്ഷേ കൂട്ടിലെ മണ്‍ചട്ടിയില്‍ വെള്ളമൊഴിച്ചു കൊടുക്കുകയോ, അതില്‍ വിരിച്ച മണ്ണില്‍ വെള്ളം തളിക്കുകയോ ചെയ്താല്‍ അവന്റെ സന്തോഷമൊന്നു വേറെത്തന്നെ. ഉഷ്ണകാലമാണെങ്കില്‍ ചേരയെപ്പോലെ കൂട്ടിലെ വെള്ളത്തില്‍ അവന്‍ കേറിക്കിടക്കും.

എന്റെ കരിമൂര്‍ഖന്റെ ഭക്ഷണപ്രിയത്തില്‍ അത്ഭുതകരമായൊന്നുമില്ല. രണ്ടു ചെറുതവള, മൂന്നു നടുപ്രായത്തിലുള്ള തവള, രണ്ട് അണ്ണാന്മാര്‍- ഇവയെല്ലാം കൂടി ഒറ്റയടിക്കു ശാപ്പിട്ട ഒരു മൂര്‍ഖപ്പാമ്പിനെപ്പറ്റി പാമ്പുകളെ വളര്‍ത്തി പരിചയമുള്ള ഫാദര്‍ ലീ പറയുന്നു. 14മ്മ അംഗുലം നീളമുള്ള ഒരു വിരുതന്‍ 13മ്മ അംഗുലം നീളമുള്ള ഒരു വെള്ളിവരയനെ ശാപ്പിട്ടതായറിയാം. 5 അടി 7 അംഗുലം നീളമുള്ള വേറൊരുത്തന്‍ 6 അടി നീളമുള്ള ചേരയെയാണ് തിന്നാന്‍ കണ്ടത്! മൂര്‍ഖന്‍ വേറൊരു മൂര്‍ഖനെ വിഴുങ്ങുന്നത് അപൂര്‍വമാണെങ്കിലും അസംഭാവ്യമല്ല.
മൂര്‍ഖനു പാല്‍ പഥ്യമാണെന്നു സാധാരണ പറയാറുണ്ട്. വെള്ളത്തിനോടുള്ളതിലധികം പ്രിയം മൂര്‍ഖനു പാലിനോടില്ല എന്നതാണ് വാസ്തവം. പാല്‍ മൂര്‍ഖന്റെ ആരോഗ്യത്തിന് അത്ര പറ്റുകയുമില്ല. രസമറിഞ്ഞു ഭക്ഷിക്കാനുള്ള കഴിവു പാമ്പുകള്‍ക്ക് പൊതുവെ തുലോം പരിമിതമാകുന്നു. കോഴിക്കൂട്ടില്‍ കടന്നു മുട്ട കക്കാന്‍ അവന്‍ സമര്‍ത്ഥനാണ്. ഒരു മൂര്‍ഖപ്പാമ്പിന്റെ വയറ്റില്‍ നിന്ന് കണ്ടുകിട്ടിയ കോഴിമുട്ടകള്‍ പൊരുത്തിനു വെച്ചപ്പോള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ ഉണ്ടായതായി ചിലര്‍ രേഖപ്പെടുത്തിയിരിക്കുന്നു!

അഷ്ടിപ്രിയനാണ് മൂര്‍ഖനെങ്കിലും രണ്ടോ, മൂന്നോ മാസം നിരാഹാരവ്രതം അനുഷ്ഠിക്കുന്നതിന് അവനു പ്രയാസമില്ല. പരീക്ഷണാര്‍ഥം ഞങ്ങള്‍ കുറച്ചുകാലം പട്ടിണിയിട്ടിരുന്ന ഒരു മൂര്‍ഖനെ കീറി നോക്കിയപ്പോള്‍ ആമാശയത്തിന്റെ ചില ഭാഗങ്ങള്‍ ദ്രവിച്ചുപോവുന്നതായി കാണുകയുണ്ടായി. പുള്ളിയുടെ ശൗര്യത്തിനോ വീര്യത്തിനോ, വയര്‍ ദ്രവിക്കാന്‍ തുടങ്ങിയിട്ടും ഒരു കുറവുമുണ്ടായിരുന്നില്ല!

ദാമ്പത്യ ജീവിതം
മൂര്‍ഖന്‍ ആണും ചേര പെണ്ണുമാണെന്നാണ് നമ്മുടെ നാട്ടില്‍ ധാരണ. മൂര്‍ഖനും ചേരയും ഇണകൂടുന്നതു കണ്ടാല്‍ കാഴ്ച നഷ്ടപ്പെട്ടുപോകുമെന്ന വിശ്വാസവും ഇന്ത്യയിലുണ്ട്. മൂര്‍ഖപ്പാമ്പുകളില്‍ തന്നെ ആണും പെണ്ണും ഉണ്ടായിരിക്കെ മൂര്‍ഖന്‍ എന്തിന് ചേരത്തരുണിയെ വേള്‍ക്കണം? മൂര്‍ഖനും മണ്ഡലിയും ഇണചേര്‍ന്നുണ്ടാവുന്നതാണ് വേന്തിരന്‍ (വേന്ദ്രന്‍) എന്നു ചിലര്‍ക്ക് അഭിപ്രായമുണ്ട്. ഇതും ശരിയല്ല. ആണ്‍ മൂര്‍ഖന്‍ പെണ്‍മൂര്‍ഖനുമായി മാത്രമേ ഇണചേരൂ. ആണിനെയും പെണ്ണിനെയും ഒറ്റനോട്ടത്തില്‍ തിരിച്ചറിയുക നമുക്കു സാധ്യമല്ല. എങ്കിലും മൂര്‍ഖന് അതു വിഷമമുള്ള കാര്യമല്ല. കേരളത്തില്‍ ആണ്‍മൂര്‍ഖന്മാരാണ് കൂടുതല്‍ എന്നു തോന്നുന്നു. ആണും പെണ്ണും ഇണകൂടുന്ന കാലത്ത് ഒന്നിച്ചു താമസിക്കുന്നു.

ഇണചേരല്‍ നടക്കുന്നത് കേരളത്തില്‍ ജനവരി, ഫിബ്രവരി, മാര്‍ച്ച് മാസങ്ങളിലാണ്. നവംബര്‍ ഒടുക്കം ഒരു രാത്രിയില്‍ ഇവ ഇണചേര്‍ന്നതായി ഒരു സംഭവം എനിക്കറിയാം. ഇണചേരല്‍ ജൂണ്‍മാസം വരെ ചിലപ്പോള്‍ വൈകിയേക്കും. തിരുവനന്തപുരത്തെ കാഴ്ചബംഗ്ലാവില്‍ ജനവരി 17ാംനു രാവിലെ 11 മണി മുതല്‍ വൈകുന്നേരം 4.20വരെ ആലിംഗനബദ്ധരായി ഇവയെ കണ്ടതായി കേണല്‍ ഡോസണ്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂമിയില്‍ നിന്നു കുറെ പൊങ്ങി പിണഞ്ഞുകൊണ്ടാണവ ഇണചേരുക. ഈ സന്ദര്‍ഭത്തില്‍ ഫണം വിടര്‍ത്തുക പതിവില്ല. മൂര്‍ഖന്‍ ഇണചേരുന്നത് കണ്ടാല്‍ കണ്ണുപൊട്ടുമെന്ന അന്ധവിശ്വാസം നിങ്ങള്‍ക്കില്ലെങ്കില്‍ സാമാന്യം ദൂരെനിന്ന് അതു നോക്കിനില്‍ക്കുന്നതില്‍ മൂര്‍ഖദമ്പതികള്‍ക്കു വിരോധമില്ല. ഒന്നുണ്ട്: അവരുടെ രാസക്രീഡക്കു വിഘ്‌നം വരുത്തരുത്. വരുത്തിയാല്‍ ഭാവം മാറും. ഒരിക്കല്‍ ഇണചേര്‍ന്നാല്‍ അവ തൃപ്തിപ്പെടില്ലെന്നു തോന്നുന്നു. മൂന്നു ദിവസം തുടരെത്തുടരെ ഈ കര്‍മം നിര്‍വഹിച്ച ഒരു കൂട്ടം ദമ്പതികളെക്കുറിച്ച് ഹാംടണ്‍ വിവരിച്ചിട്ടുണ്ട്.

ഇണചേരുന്നതോടെ കര്‍ത്തവ്യബോധമുള്ള ഒരു ഗൃഹനായകനെപ്പോലെ പ്രാണപ്രേയസിയെ ചുറ്റിപ്പറ്റി മൂര്‍ഖന്‍ കഴിഞ്ഞുകൂടും. മുട്ടകളെ രക്ഷിച്ച് 'ആളാക്കാന്‍' അവളെ സഹായിച്ചില്ലെങ്കില്‍ മോശമല്ലേ? ഒരു ഈറ്റില്‍ ചുരുങ്ങിയത് എട്ടു മുട്ടയെങ്കിലും കാണും. ദീര്‍ഘവൃത്താകൃതിയില്‍, വെളുപ്പുനിറം കലര്‍ന്നു പതമുള്ള ഈ മുട്ടകള്‍ നിക്ഷേപിക്കാന്‍ കൂടു മിനഞ്ഞെടുക്കുന്ന പതിവ് ഇല്ലെന്നുതന്നെ പറയാം. നിലത്തുള്ള മാളങ്ങളാണ് ഈ ആവശ്യത്തിന് ഉപയോഗിക്കുന്നത്. രണ്ടംഗുലം നീളവും ഒരംഗുലം വീതിയുമുണ്ടാവും മുട്ടയ്ക്ക്. 45 മുട്ടവരെ ഒരു ഈറ്റില്‍ ഇട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും 12 മുതല്‍ 25 വരെയാണ് 'ക്വോട്ട'. ഏപ്രില്‍-മെയ് മാസങ്ങളിലാണ് മുട്ടയിടാറെങ്കിലും അതല്‍പം നേരത്തെയോ, വൈകിയോ ആയെന്നു വരാം. സമാഗമം നടന്നതിനുശേഷം രണ്ടു മാസം കഴിഞ്ഞാല്‍ മുട്ടയിടാന്‍ തുടങ്ങും. ചിലപ്പോള്‍ അഞ്ചോ ആറോ മാസം കഴിഞ്ഞുവെന്നും വന്നേക്കും. മുട്ട വിരിയാന്‍ രണ്ടുമാസം വേണ്ടിവരുന്നു. വിരിയുമ്പോള്‍ തന്നെ കുട്ടികള്‍ക്ക് 7 മുതല്‍ 10 അംഗുലം വരെ നീളം കാണും. 'പാകത' വന്ന മൂര്‍ഖക്കാരണവരെ ഒരതിര്‍ത്തിവരെ വിശ്വസിക്കാം; പക്ഷേ, എടുത്തുചാട്ടക്കാരായ കുട്ടിമൂര്‍ഖന്മാരോടു പെരുമാറുമ്പോള്‍ സൂക്ഷിക്കുകതന്നെ വേണം. കാരണമുണ്ടെങ്കിലും ഇല്ലെങ്കിലും നായയെപ്പോലെ തുരുതുരെ കടിക്കാന്‍ മടിക്കാത്ത കൂട്ടരാണവര്‍. 'സര്‍പ്പം ചെറുതായാലും വിഷം കഠിനമാണ്' എന്ന പഴമൊഴി അക്ഷരം പ്രതി ശരിയാകുന്നു. ഇതെല്ലാം കൊണ്ടാണ് കുറവന്മാര്‍ കുട്ടിമൂര്‍ഖന്മാരുടെ ലോഗ്യം പിടിക്കാത്തത്. ഒന്നാം കൊല്ലത്തിലാണ് മൂര്‍ഖന്മാര്‍ നന്നായി വളരുന്നതെന്നു തോന്നുന്നു. കഷ്ടിച്ചു ഒരടി നീളമുള്ളപ്പോള്‍ ഞങ്ങള്‍ക്കു കിട്ടിയ ഒരു കരിമൂര്‍ഖന്‍ മൂന്നാം കൊല്ലാവസാനമാകുമ്പോഴേക്കും നാലരയടിയോളം വളരുകയുണ്ടായി.

കുറവനും മൂര്‍ഖനും
കടി ഭയന്ന് കുറവന്മാര്‍ മൂര്‍ഖന്റെ വിഷപ്പല്ലുകള്‍ താല്‍ക്കാലികാശ്വാസ നടപടിയെന്ന നിലയില്‍ നീക്കം ചെയ്യാറുണ്ട്. വിഷപ്പല്ലുകള്‍ പറിച്ചുകളഞ്ഞാലും മൂര്‍ഖന്‍ തികച്ചും നിരുപദ്രവിയാണെന്നു കരുതരുത്. കാരണം വിഷസഞ്ചിയില്‍ നിന്നു വേണമെന്നു തോന്നുമ്പോള്‍ പാമ്പിനു വിഷം വായിലേയ്ക്കു വരുത്താവുന്നതേയുള്ളു. മറ്റു പല്ലുകള്‍ കൊണ്ടുണ്ടാവുന്ന മുറിവില്‍ കൂടി ചെറിയൊരംശം വിഷം അകത്തു കയറിക്കൂടെന്നില്ല. വിഷപ്പല്ലുകളും വിഷസഞ്ചിയും നശിപ്പിക്കാന്‍ മുന്‍കാലങ്ങളില്‍ ചില പാമ്പാട്ടികള്‍ ചുട്ടു പഴുത്ത ഇരുമ്പുകോല്‍ മൂര്‍ഖന്റെ വായില്‍ തിരുകാറുണ്ടായിരുന്നുവത്രെ. മറ്റു ചിലരാകട്ടെ വായ തുന്നിക്കെട്ടുകയാണ് ചെയ്തിരുന്നത്. വിഷപ്പല്ലുകള്‍ നീക്കം ചെയ്യാതെ തന്നെ സര്‍പ്പങ്ങളെ കളിപ്പിക്കുന്ന പാമ്പാട്ടികള്‍ മറുനാട്ടിലെന്നപോല ഇന്ത്യയിലും ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പാമ്പിനെ കൈകൊണ്ട് പിടിച്ചെടുക്കുന്നവര്‍ അപൂര്‍വ്വമായെങ്കിലും നമ്മുടെ ഇടയിലുണ്ടല്ലോ. മൂര്‍ഖന്റെ സ്വഭാവത്തെക്കുറിച്ചുള്ള പ്രായോഗികപരിജ്ഞാനവും അസാമാന്യധൈര്യവും പ്രവര്‍ത്തനവേഗവുമാണ് പാമ്പിനെ പിടിക്കുകയും കൊണ്ടു നടക്കുകയും ചെയ്യുന്നവരുടെ കൈമുതല്‍. ബോംബെയിലെ ഹാഫ്കിന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സര്‍പ്പങ്ങളെ കൈകൊണ്ട് പിടിച്ചു വിഷം കറന്നെടുക്കുന്നുണ്ടെന്ന് നിങ്ങള്‍ കേട്ടിരിക്കും.

വിഷപ്പല്ലുകള്‍ പറിച്ചുകളഞ്ഞ മൂര്‍ഖപ്പാമ്പുകളെ സൂത്രത്തില്‍ പറമ്പില്‍ ഇറക്കിവിട്ട് പിന്നീട് അവയെ വീട്ടുടമയുടെ മുമ്പില്‍ വെച്ച് പിടിച്ചെടുത്ത് പണം പിടുങ്ങുന്ന ഒരു തട്ടിപ്പു വ്യവസായം കേരളത്തില്‍ വേരൂന്നിയത് ഇന്നോ, ഇന്നലെയോ അല്ല. 1895നടുത്ത് തിരുവനന്തപുരത്തുവെച്ച് ഇത്തരം ഒരു കേസ്സു വെളിച്ചത്തുവന്നത് ഫര്‍ഗൂസണ്‍ സരസമായി പ്രതിപാദിച്ചിട്ടുണ്ട്.

ഒരു വേര്‍പാടിന്റെ കഥ
ഒരു മൂര്‍ഖപ്പാമ്പ് വേറൊരു മൂര്‍ഖപ്പാമ്പിനെ കടിച്ചാല്‍ കടിയേറ്റ പാമ്പ് ചാവുമോ? ചാവുമെന്നാണ് എന്റെ അനുഭവം. നടുവില്‍ വലിച്ചു തുറക്കാവുന്ന വാതിലോടു കൂടിയ രണ്ടു മുറികളുള്ള ഒരു കൂട്ടിലായിരുന്നു, ഓരോ മുറിയില്‍ ഓരോന്നു വീതം രണ്ടെണ്ണത്തെ ഞങ്ങള്‍ താമസിപ്പിച്ചിരുന്നത്. അഞ്ചു കൊല്ലത്തോളം ഞങ്ങളോട് ഇടപഴകി കുടുംബാംഗത്തെപ്പോലെ അടുത്തുപോയ അഷ്ടിപ്രിയനായ ആ കരിമൂര്‍ഖനായിരുന്നു ഒരു വശത്ത്. മറ്റേ വശത്ത് രണ്ടു മാസം മുമ്പ് കിട്ടിയ ഒരു പുല്ലാനി മൂര്‍ഖനും. കൂട്ടിലായിട്ട് അധികകാലം കഴിയാത്തതുകൊണ്ട് പുല്ലാനി മൂര്‍ഖന്‍ എടുത്തുചാട്ടക്കാരനായിരുന്നു. എങ്കിലും ഒരു കുഴപ്പവുമില്ലാതെ തങ്ങളുടെ 'പകുതിക്കച്ചേരി'കളില്‍ അന്യോന്യം കാണാതെ അവര്‍ ജീവിക്കുകയായിരുന്നു. ഒരു ദിവസം സന്ധ്യയ്ക്കടുത്ത് ഏതോ വികൃതിക്കുട്ടി നടുവിലെ വലിച്ചു തുറക്കാവുന്ന വാതില്‍ തുറന്നുവെച്ചത് സൂക്ഷിപ്പുകാരന്റെ ശ്രദ്ധയില്‍ പെട്ടില്ല. പിറ്റേന്നു കാലത്തു നോക്കിയപ്പോള്‍ രണ്ടും ചത്തുകിടക്കുന്ന കാഴ്ചയാണ് ഞങ്ങളെ എതിരേറ്റത്. പുത്രതുല്യം ആ കരിമൂര്‍ഖനെ സ്‌നേഹിച്ചിരുന്ന സൂക്ഷിപ്പുകാരന്റെ കണ്ണില്‍ വെള്ളം കിനിഞ്ഞതും തൊണ്ട ഇടറിയതും വേദനയോടുകൂടി മാത്രമേ ഇന്നും സ്മരിക്കാനാവൂ.

വിഷവും വിഷപ്പല്ലും
വിഷപ്പല്ലിന് ഒരംഗുലത്തിന്റെ പത്തില്‍ മൂന്നോഹരിയോളമേ വലുപ്പമുള്ളൂ. ഓരോ അണയിലും വിഷപ്പല്ലിനു പിറകില്‍ ഉള്ളില്‍ ദ്വാരമില്ലാത്ത ഒരു ചെറുപല്ലുകൂടി കാണാവുന്നതാണ്. 20 മുതല്‍ 30 വരെ തുള്ളി വിഷമാണ് മൂര്‍ഖനില്‍ നിന്ന് ഒരിക്കല്‍ കറന്നെടുക്കാവുന്നത്. ഇത് പതിന്നാലോ പതിനഞ്ചോ ആളുകളെ കൊല്ലാന്‍ പര്യാപ്തമാകും. ചില മുഴുത്ത മൂര്‍ഖന്മാര്‍ക്കു നാല്‍പതോ നാല്‍പത്തഞ്ചോ ആളുകളെ കൊല്ലാന്‍ വേണ്ടത്ര വിഷം ഒരേ സമയത്തുണ്ടാകുമെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. വിഷം പറങ്കിമാവിന്‍ പശപോലുള്ള ഒരു ദ്രവപദാര്‍ഥമാണ്. കയ്പ് (ചവര്‍പ്പ്?) ആണ് രസം. അതിന്റെ തൂക്കത്തിന്റെ മുക്കാല്‍ ഭാഗത്തോളം വെള്ളമാകുന്നു. ഉറച്ചു കട്ടിയായ വിഷം പതിനഞ്ചു കൊല്ലത്തോളം അതിന്റെ ഗുണങ്ങളൊന്നും നഷ്ടപ്പെടാതെ നില്‍ക്കുമത്രെ. ഉണങ്ങിയ വിഷം വായില്‍ പുണ്ണൊന്നുമില്ലെങ്കില്‍ ചവച്ചിറക്കുന്നതു കൊണ്ട് കുഴപ്പമില്ല. ഉണങ്ങിയാല്‍ 15 മില്ലിഗ്രാം തൂക്കം വരുന്നത്ര വിഷം മതി മനുഷ്യനു മരിക്കാന്‍. സാധാരണഗതിയില്‍ ഒരു മൂര്‍ഖന്‍, ഉണങ്ങിയാല്‍ ശരാശരി 211 മില്ലിഗ്രാം വരുന്നത്ര വിഷം കുത്തിവെക്കാറുണ്ട്.

16ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഈ രാജ്യം സന്ദര്‍ശിച്ച ബാര്‍ബോസ കേരളത്തിലെ ചില പാമ്പുകളുടെ ശ്വാസംതട്ടിയാല്‍ മനുഷ്യന്‍ മരിച്ചുപോകുമെന്ന് രേഖപ്പെടുത്തിയത് മൂര്‍ഖനെയും കരിനാടനെയും ഉദ്ദേശിച്ചാണെന്ന് തോന്നുന്നു. 'ആ പാമ്പു കടിക്കുകയൊന്നും വേണ്ട, ഊതിയാല്‍ മാത്രം മതി' എന്നു മുഴുത്ത മൂര്‍ഖന്മാരെ ഉദ്ദേശിച്ച് പറഞ്ഞുകേള്‍ക്കാറുണ്ട്. ആഫ്രിക്കയിലെ 'തുപ്പുന്ന മൂര്‍ഖനെ'പ്പോലെ വിഷം ഒരരുവിയെപ്പോലെ തുപ്പി തെറിപ്പിക്കാനുള്ള കഴിവ് നമ്മുടെ മൂര്‍ഖന്മാര്‍ക്കില്ല. എങ്കിലും ഒന്നോ, രണ്ടോ തുള്ളി വിഷം ദൂരെയുള്ള ശത്രുവെ ആഞ്ഞുകൊത്തുമ്പോള്‍ അതിന്റെ ശക്തിയില്‍ വിഷപ്പല്ലിന്നറ്റത്തുനിന്ന് തെറിച്ചുപോകാറുണ്ട്. അമര്‍ഷത്തിന്നിരയാവുമ്പോള്‍ ഞങ്ങളുടെ വളര്‍ത്തുമൂര്‍ഖന്മാര്‍ കണ്ണാടിച്ചില്ലിന്മേല്‍ വിഷത്തുള്ളികള്‍ നന്നെക്കുറഞ്ഞ അളവില്‍ തുപ്പിയിടുന്നത് കണ്ടിട്ടുണ്ട്. സിലോണില്‍ താമസക്കാരായ മൂര്‍ഖപ്പാമ്പുകള്‍ക്ക് വിഷം തുപ്പുന്നതിനു സാമര്‍ഥ്യം കൂടും.

മൂര്‍ഖന്‍ കടിക്കുന്നതിനുമുമ്പ് ദേഹത്തിന്റെ മുന്‍ഭാഗം പൊന്തിക്കുകയും ഫണം വിടര്‍ത്തുകയും ചെയ്യും. ദേഹത്തിന്റെ മൂന്നിലൊന്നു നീളം ഉയരാനേ മൂര്‍ഖനു കഴിയൂ. വാലിന്മേല്‍ കുത്തിനിന്നു മൂര്‍ഖന്‍ കൊത്തി എന്ന റിപ്പോര്‍ട്ടുകള്‍ ചിലപ്പോള്‍ വരാറുണ്ട്. അവ അതിശയോക്തിപരമാകുന്നു. കൊത്തല്‍ ക്ഷണത്തില്‍ കഴിയുമെങ്കിലും അതിന്റെ വേഗത്തെ സംബന്ധിച്ചിടത്തോളം രണ്ടാം സ്ഥാനമേ മൂര്‍ഖനുള്ളൂ. ഒന്നാംസ്ഥാനം മണ്ഡലികള്‍ക്കാണ്. ഒറ്റ കടി (കൊത്ത്) കൊണ്ടു മൂര്‍ഖന്‍ മിക്കവാറും തൃപ്തിപ്പെടുമെങ്കിലും തുടരെത്തുടരെ കടിക്കുന്നത് അത്ര അപൂര്‍വമല്ല.

വിഷലക്ഷണങ്ങള്‍
മൂര്‍ഖന്റെ കടിയേറ്റു രണ്ടുമുതല്‍ ആറു വരെ മണിക്കൂറുകള്‍ക്കുള്ളിലാണ് മരണം സാധാരണ സംഭവിക്കുന്നത്. ഒരു ദിവസം കഴിഞ്ഞു രോഗി മരിച്ച കേസ്സുകളും ഉണ്ടായിട്ടുണ്ട്. കടിച്ച ഉടനെ മോഹാലസ്യപ്പെടുകയോ മരിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ വിഷമല്ല, പേടിയാണ് കാരണം. കടിവായില്‍ക്കൂടി വിഷം അകത്തു കടന്നിട്ടുണ്ടെങ്കില്‍ അസഹ്യമായ നീറ്റല്‍ അനുഭവപ്പെടും. കടിപെട്ട അവയവം വീങ്ങുകയും കടിവായയ്ക്കു ചുറ്റും കരിവാളിക്കുകയും കടിവായില്‍നിന്നു നേര്‍ത്ത രക്തം കിനിഞ്ഞു പുറത്തുവന്നുകൊണ്ടിരിക്കുകയും ചെയ്യും. സര്‍പ്പവിഷം മസ്തിഷ്‌കത്തെയും സുഷുമ്‌നയെയും ബാധിക്കുന്നതോടെ ദേഹം വിറങ്ങലിക്കും; കൈകാലുകള്‍ അനക്കാന്‍ വയ്യാതാവും; കഴുത്തിന്റെ ശക്തി മരവിച്ചുപോകുന്നതിനാല്‍ തല താനേ കുനിയും; നാവനക്കാന്‍ വയ്യാതാവുന്നതിനാല്‍ സംസാരിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. തൊണ്ടയിലെ മാംസപേശികള്‍ തളര്‍ന്നുപോകുന്നതുമൂലം ഭക്ഷണം ഇറക്കാന്‍ പ്രയാസം നേരിടും. ചുണ്ടുകളില്‍ വിളര്‍പ്പു ബാധിക്കും. കീഴ്ച്ചുണ്ടു താഴോട്ടു കുഴഞ്ഞുവീഴുന്നതോടെ വായില്‍ നിന്നു നുരയും പതയും ഒഴുകാന്‍ തുടങ്ങും. കണ്‍പോളകള്‍ തനിയെ അടയുന്നതോടെ മുഖം വാടി വിളര്‍ത്തു ഭയാനകമാവും. ശ്വാസം കഴിക്കാനുള്ള ബുദ്ധിമുട്ട് ഏറിക്കൊണ്ടുവരും. വിഷബാധ കഠിനമാണെങ്കില്‍ ചിലപ്പോള്‍ വായില്‍ നിന്നും മൂക്കില്‍ നിന്നും വയറ്റില്‍ നിന്നും രക്തം വിസര്‍ജിക്കപ്പെട്ടേക്കാം. ശ്വാസം കഴിക്കാനുള്ള വിഷമം മൂലമാണ് ഒടുവില്‍ മരണം സംഭവിക്കുന്നത്. ഹൃദയത്തെ നേരിട്ടു ബാധിക്കുകയില്ലെങ്കിലും മറ്റവയവങ്ങള്‍ക്കും നാഡികള്‍ക്കും കൈവരുന്ന ക്ഷീണം അതിനെയും അശക്തമാക്കും.

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകിരിച്ച കേരളത്തിലെ വിഷപാമ്പുകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)