സ്‌കൂള്‍ മുറ്റത്തെ മരത്തണലില്‍ പ്രകൃതിയുടെ പച്ചപ്പിലിരുന്ന് കുളിര്‍കാറ്റേറ്റ് പഠനം ആസ്വാദ്യമാക്കുന്ന കുട്ടികളുടെ പ്ലോട്ട് കലോത്സവഘോഷയാത്രയില്‍ കാഴ്ചയുടെ വിരുന്നായി.
'മാതൃഭൂമി'യുടെ സീഡ് പദ്ധതിയുടെ ഭാഗമായി രാമവര്‍മപുരം ഗവ. യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഫ്ലോട്ടൊരുക്കിയത്. മാതൃഭൂമിയുടെ സഹകരണത്തോടെയായിരുന്നു ഇത്.
പച്ചയുടെ മേലങ്കി വിരിച്ച മരത്തിന്റെ പൊത്തില്‍ സുന്ദരിയായ ഒരു പച്ചപ്പനംതത്ത... പ്രകൃതിയിലെ വള്ളിപ്പടര്‍പ്പുകളില്‍ ഉല്ലസിക്കുന്ന പൂമ്പാറ്റകള്‍... കൂണ്‍ ചെടികള്‍ക്കുമേലെ ഇരിപ്പുറപ്പിച്ച തവളകള്‍... പ്രകൃതിയുടെ ബിംബങ്ങള്‍ ഫ്ലോട്ടില്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.
പ്രകൃതിയിലെ ഈ സുന്ദരകാഴ്ചകളെല്ലാം ആസ്വദിച്ചാണ് കുട്ടികളുടെ പഠനം. മരത്തിനു താഴെയുള്ള പാറയില്‍ ഇരുന്ന് അധ്യാപിക പ്രകൃതിപാഠങ്ങള്‍ പഠിപ്പിക്കുകയാണ്. മരബഞ്ചിലിരുന്ന് കുട്ടികള്‍ എല്ലാം കൗതുകത്തോടെ കേള്‍ക്കുന്നു.
പ്രകൃതിയിലേക്കു തുറന്നുവെച്ച 'ക്ലാസില്‍' കുട്ടികള്‍ ബ്ലാക്ക് ബോര്‍ഡിലേക്ക് നോക്കിയാണിരിപ്പ്. ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു-''പാഠം ഒന്ന്, പൂമ്പാറ്റ, പച്ചത്തവള, പൂവാലന്‍കിളി...''
'സമൂഹനന്മ കുട്ടികളിലൂടെ' എന്ന സന്ദേശം അതേപടി പകര്‍ത്തുംവിധം ചിത്രീകരിച്ച ഫ്ലോട്ടിന്, സ്‌പോട്ടില്‍ വെച്ചുതന്നെ അഭിനന്ദനങ്ങള്‍ ഏറെയായിരുന്നു. നാലു ഭിത്തികളുടെ കുടുസ്സുമുറിയിലിരുന്ന് ശുദ്ധവായു ലഭിക്കാതെ അറിയാനുള്ളതല്ല പ്രകൃതിയുടെ പാഠങ്ങള്‍ എന്നുറക്കെ പ്രഖ്യാപിക്കുകയാണ് കുട്ടികള്‍.

No comments:
Post a Comment