Tuesday, 14 August 2012

വീട്ടമ്മയ്ക്ക് കൂട്ടുകാരി മുട്ടക്കോഴികള്‍

തിരുവനന്തപുരം അമ്പലമുക്കിലെ ശ്രീകൃഷ്ണാ ലെയിന്‍ ചെറുമഠം വീട്ടിലെ ഉഷാകുമാരിക്ക് കോഴിവളര്‍ത്തലിന് ആഗ്രഹമുണ്ടായത് രണ്ടുവര്‍ഷം മുമ്പാണ്. ഭര്‍ത്താവ് മയൂരാനന്ദന്‍ ജോലിക്ക് പോകുമ്പോള്‍ ഉണ്ടാകുന്ന ഏകാന്തത മറക്കാന്‍ ഇത് സഹായമായി.

തുടക്കത്തില്‍ വീട്ടില്‍ അരിച്ചുകിട്ടുന്ന ഗോതമ്പുപൊടിയും തവിടും ധാന്യാവശിഷ്ടങ്ങളും ഒഴിവാക്കിയ പച്ചക്കറി ഭാഗങ്ങളും മിച്ചം വരുന്ന ഭക്ഷണവുമാണ് ഇവയ്ക്ക് നല്കിയത്.

വീട് ഉള്‍പ്പെടെ 12 സെന്റ് സ്ഥലമുള്ള നഗരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടെ മൂന്നുസെന്റ് സ്ഥലം കോഴിവളര്‍ത്തലിനായി മാറ്റിവെച്ചിരിക്കുന്നു. വളപ്പില്‍ തുറന്നുവിട്ട് വളര്‍ത്തുന്ന ഇവയെ രാത്രി മാത്രമാണ് കൂട്ടിലടയ്ക്കുക. മുട്ടക്കോഴികളുടെ ഇനമായ ഗ്രാമശ്രീ, ഗിരിരാജ, നേക്കഡ് നെക്ക്, മുള്ളന്‍കോഴി, നാടന്‍കോഴി എന്നിവയോടൊപ്പം കോഴിപ്പോരിന് പ്രസിദ്ധമായ അസീല്‍ വര്‍ഗത്തില്‍പ്പെട്ട പോരുകോഴിയും ഉള്‍പ്പെടെ 50 വലിയ കോഴികളും 20 കുഞ്ഞുങ്ങളുമാണ് വളര്‍ത്തുന്നത്.

രാവിലെ ആറു മണിക്ക് കൂടുതുറന്നുവിടുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് സ്റ്റാര്‍ട്ടര്‍ തീറ്റയും മറ്റുള്ളവയ്ക്ക് 20 ആഴ്ച വരെ പ്രായമുള്ളതിന് ഗ്രോവര്‍ തീറ്റയും അതിനു മേലുള്ളവയ്ക്ക് ലേയര്‍ തീറ്റയുമാണ് നല്കുന്നത്.

രാവിലെ രണ്ടു കിലോയും വൈകിട്ട് നാലു മണിക്ക് ഗോതമ്പും അരിയും മക്കാചോളവും പൊടിച്ചുകലര്‍ത്തി രണ്ടു കിലോ വീതവും നല്കും. ഉച്ചനേരങ്ങളില്‍ വീട്ടിലും അയല്‍വീടുകളിലും മിച്ചംവരുന്ന കറി ഉള്‍പ്പെടെയുള്ള ആഹാരാവശിഷ്ടങ്ങള്‍ ശേഖരിച്ച് അവയും നല്കും. അതിനു പുറമെ വീട്ടുവളപ്പില്‍ കൃഷി ചെയ്തിരിക്കുന്ന നേപ്പിയര്‍ പുല്ല്, മുരിങ്ങ ഇല, പപ്പായ ഇല, മറ്റ് പാഴ് കളകളും പറിച്ച് കെട്ടിത്തൂക്കിയിടും. അവയും കൊത്തിത്തിന്നും.ശരാശരി ഒരു ദിവസം 25 മുതല്‍ 30 വരെ മുട്ടകള്‍ ലഭിക്കും. അഞ്ചുരൂപ നിരക്കിലാണ് മുട്ട വില്ക്കുന്നത്.

മാസത്തിലൊരു തവണ കൂടും പരിസരവും വൃത്തിയാക്കി പുതിയ മരപ്പൊടി വിതറും.

വട്ടിയൂര്‍ക്കാവ് മൃഗാസ്പത്രിയില്‍നിന്നും വരുന്ന കുടുംബശ്രീ അംഗങ്ങളാണ് ക്രമമായി ഇവിടെയെത്തി രോഗപ്രതിരോധത്തിനുള്ള കുത്തിവെപ്പ് നല്കുന്നത്. ഒരു കോഴിക്ക് രണ്ട് രൂപയാണ് നിരക്ക്.

ഒരു കിലോ തീറ്റയ്ക്ക് 17 രൂപയാണ്. ദിവസവും 80 രൂപ തീറ്റയ്ക്ക് ചെലവാകും. മുട്ടവിറ്റ് ശരാശരി 125 രൂപയും കിട്ടും. എങ്ങനെയായാലും ദിവസം 45 രൂപ ലാഭം വരും. അതോടൊപ്പം മുട്ട ഉത്പാദനം കഴിഞ്ഞ കോഴികളെ വില്ക്കുമ്പോഴും നല്ല വില കിട്ടും. ഫോണ്‍: 9447169069.

1 comment:

  1. Cerakote Titanium Gold - Titanium Art
    Cerakote Titanium titanium belly ring Gold is one of the finest titanium titanium nose jewelry resin craft produced by Solingen. The original aluminium alloy has a unique babyliss pro titanium hair dryer design titanium damascus knives and titanium automatic watch a

    ReplyDelete